സുഹൃത്തുക്കളെ ..ഒരു കാര്യം കൂടി...എന്റെ ബ്ലോഗ് ഇനി നിങ്ങളുടേതും കൂടിയാണ്...നിങ്ങളുടെ ഇടയിലെ നല്ല എഴുത്തുകാരുടെ രചനകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തു എന്റെ shajahannattukal@gmail.com വിലാസത്തില്‍ അയച്ചു തന്നാല്‍ അത് എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.ഒന്ന് ഓര്‍ക്കുക പകര്‍പ്പവകാശ പ്രശ്നമുള്ളതും, പൊതു വായനക്ക് പറ്റാത്തതും പാടെ ഒഴിവാക്കണം ഓരോ രചനയിലും എഴുത്തുകാരന്റെ പൂര്‍ണ മേല്‍ വിലാസവും ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും വച്ചിരുന്നാല്‍ നന്നായിരിക്കും ..എഴുത്തിനെയും വായനെയും പ്രോത്സാഹിപ്പിക്കാന്‍ ഈ എളിയവന്റെ ഒരു ശ്രമമായി ഇതിനെ കണ്ടു സഹകരിക്കണം .നിങ്ങളുടെ വിമര്‍ശനങ്ങള്‍ എഴുത്ത് കാരെ നേരിട്ടോ ബ്ലോഗില്‍ തന്നെയോ രേഖപ്പെടുത്തി അറിയിക്കണം .
(തുടക്കമായി എന്റെ സുഹൃത്ത് ശിവപ്രസാദ് പാലോട് അയച്ചു തന്ന ഒരു മിനി കഥ ഇന്ന് പ്രസിദ്ധീകരിക്കുന്നു.വരും ദിവസങ്ങളില്‍ തച്ചനാട്ടുകരയിലെ മറ്റു എഴുത്തുകാര്‍ ,കലാകാരന്മാര് എന്നിവരെ പരിചയപ്പെടാം ).

എഴുത്തുകാരനെ പറ്റി രണ്ടു വാക്ക്
(ശിവപ്രസാദ് കവിയും കഥാ.കൃത്തുമാണ്.അധ്യാപക ജോലി ചെയ്യുന്നു.മലയാളത്തിലെ മിക്ക ആനുകാലികങ്ങളിലും രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കവിഭാഷ,കുറുംകഥകള്‍ എന്നി ബ്ലോഗുകള്‍ സ്വന്തമായി കൈകാര്യം ചെയ്യുന്നു, സമര മുഖങ്ങള്‍ എന്ന ആദ്യ കവിതാ സമാഹാരം ഉടനെ പുറത്തിറങ്ങും .ചന്ദ്രിക വാരാന്ത പതിപ്പിലാണ് നിനക്ക് ഒരു വാക്ക് എന്ന ആദ്യ കവിത അച്ചടിച്ചു വന്നത്. ഇന്റര്‍നെറ്റ് മലയാളം പോര്‍ട്ടല്‍ ആയ പുഴ ഡോട്ട് കോമില് പ്രസിദ്ധീകരിച്ച എന്മകജെയിലെ തുമ്പികള്‍ എന്നതാണ് അവസാനം പ്രസിദ്ധീകരിച്ച കവിത. കവിതക്കും കഥക്കുമായി നിരവധി പുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്. .ജീവിക്കുന്ന കാലത്തോടുള്ള ശക്തമായ പ്രതികരണങ്ങള്‍ ആണ്
ശിവപ്രസാദിന്റെ രചനകള്‍...) ..
ഫേസ് ബുക്ക് കാലത്തെ ഗാര്‍ഹസ്ഥ്യം
മിനിക്കഥ
ഭാര്യ ഭര്‍ത്താവിന്റെ ഫേസ് ബുക്കിന്റെ പേജില്‍ മംഗ്ലീഷില്‍ ഇങ്ങനെ എഴുതി.
കുളിക്കാന്‍ സോപ്പ് ഒന്ന്, അലക്കണതു രണ്ട്, ചായക്ക് തിന്നാന്‍
എന്തെങ്കിലും, കടുക് നൂറ്, കൂറചോക്ക ഒന്ന് ,പപ്പടം കിട്ടിയാല്‍
അരക്കെട്ട് , മീന്‍ കിട്ടുമോ ?
ഭര്‍ത്താവ് അതിനടിയില്‍ കമന്റ് ഇട്ടു......
."ഉച്ച തിരിഞ്ഞു നോക്കാം."
അല്ലാതെ കുടുംബത്തില്‍ എവിടെയാണ് മിണ്ടാനും
പറയാനും നേരം?
ശിവപ്രസാദ് പാലോട്
sivaprasadpalode@gmail.com
kurumkathakal.blogspot.com
8547053102
palode po
678583
paalakkad
siva prasaad nalla oru ezhuthukaaran aanu. orupaad prasidheekaranangalil ezhuthunnund idheham..nalla kvithakal..dhaaraalamaayi und...theerchayaayum shivaprasaadinte sevanam ee site pratheekshikkunnu.
ReplyDelete