Wednesday, November 9, 2011

                   നമുക്ക്  ഈ കലാപ രീതി അനുകരിക്കണോ...?
ഈ സൈറ്റില്‍ ഇങ്ങിനെയൊരു പോസ്റ്റിങ്ങ്‌ ഞാന്‍ ഉദ്ദേശിചിരുന്നതല്ല .പക്ഷെ ഇനിയും കണ്ണടച്ചാല്‍...നാളെ നമുക്കും...?ഞാന്‍ വളച്ചുകെട്ടുന്നില്ല കാര്യത്തിലേക്ക് കടക്കാം.ആര്യംബാവിലെ നിര്‍ഭാഗ്യകര മായ സംഭവത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്.അവിടെ ഉണ്ടായ സംഭവം പാര്‍ടിപരമല്ല എന്ന് ഏല്ലാവര്‍ക്കുമരിയാമല്ലോ....?ഒരു അതിര് തര്‍ക്കം .അതില്‍ അങ്ങോട്ടും ഇങ്ങോട്ടും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.ഞായറാഴ്ച ഒരു പ്രശനമുണ്ടായപ്പോള്‍ നേതാവ് തങ്ങളെ  ആക്രമിച്ചു എന്നുപറഞാണത്രെ ഒരുസംഘം നിസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ലീഗ് നേതാവ് കൂടിയായ  ഹംസ എന്ന വയസ്സില്‍ മൂത്ത ആളെ ആക്രമിച്ചത്.ഇത് ന്യായീകരിക്കാവതല്ല .ഒപ്പം ഒരുകാര്യം കൂടി നാം ഓര്‍ക്കേണ്ടതല്ലേ...?ലീഗ് നേതാവ് എന്ന നിലക്കല്ല ഹംസാക്ക ആക്രമിക്കപ്പെട്ടത്.അവടെ നേതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത വണ്ണം ഒരുകൂട്ടം ആളുകള്‍ അഴിഞാടിയത് എന്തുകൊണ്ടാണെന്ന് നമ്മളും ലീഗ് നേതാക്കളും ആലോജിചിട്ടുണ്ടോ...?വളരെ പ്രകോപന രീതിയിലുള്ള സന്ദേശം ലീഗ് അണികളുടെ ചെവിയിലേക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്.
പള്ളിയില്‍ വച്ച് ആക്രമിച്ചു...എന്ന് തുടങ്ങുന്ന ആപ്രചാരണത്തിന്റെ ലകഷ്യ മേന്തായിരുന്നു..?ആരായിരുന്നു ഈ പ്രചാരണത്തിനു പിന്നില്‍...?എന്തായിരുന്നു അവരുടെ ലക്‌ഷ്യം..?ഹംസാക്ക ഇങ്ങനെഒരു തോന്നിവാസത്തിന്കൂട്ട് നില്‍ക്കുമെന്ന് അദ്ധേഹത്തെ അറിയുന്നവര്‍ ആരും പറയില്ല .പിന്നെ ..എന്തുകൊണ്ട്ഇങ്ങിനെയൊക്കെ ...?
                                       നമുക്ക് അറിയില്ലേ ഒരു പ്രശ്നം നടക്കുമ്പോള്‍ നമുക്ക് തല്ലു കിട്ടിയാലും ഇല്ലെങ്കിലും നമ്മളെയൊന്നും പ്രശനത്തിന് പോകാന്‍ അനുവദിക്കാത്ത്തവര്‍ ആയിരിക്കും വീട്ടിലുള്ള സ്ത്രീകളും കുട്ടികളും എന്തെന്നില്ലാത്ത ഭയം ഭയം തന്നെയാണ് കാരണം.അങ്ങിനെയുള്ള സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകള്‍ ആക്രമിക്കാന്‍ നമുക്കെങ്ങനെ കഴിയുന്നു...?വീട്ടില്‍ കയറിവരെ ആക്രമണം.മുന്‍പ് അരിയൂരിലും ഉണ്ടായിട്ടുണ്ട് വീട് ആക്രമണം .അന്ന് സി പി എമ്മായിരുന്നു പ്രതിസ്ഥാനത്ത് .ഈ കുറിപ്പുകാരന്‍ ആര്യംബാവില്‍ ചെന്നപ്പോള്‍ കണ്ടത് ഭയാനകമായ അവസ്ഥയായിരുന്നു.ലക്ഷങ്ങളുടെ വസ്തുക്കള്‍ കത്തിച്ചു ചാമ്പലാക്കുക 
വീടുകള്‍ ആക്രമിക്കുക...വീട്ടിലുള്ള കുട്ടികള്‍ നിസ്സഹായാവസ്ഥയില്‍ നിലവിളിക്കുക.കയ്യില്‍ ക്യാമറ ഉള്ളവരെയെല്ലാം ആക്രമിക്കുക .പത്രപ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുക .എന്താണിത് ...?
ഏതെങ്കിലും ആളുകള്‍ ഏതെങ്കിലും നേതാക്കളെ ആക്രമിചിട്ടുന്ടെങ്കില്‍ അവരെ കൈകാര്യം ചെയ്യുന്നതിന് പകരം വീടുകള്‍ ആക്രമിക്കുന്നത് പരിഷ്കൃത സമൂഹമെന്നു അവകാശപ്പെടുന്ന നമുക്ക് യോജിച്ചതാണോ..?
ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയും ഇന്ന് രംഗത്തില്ല .അവര്‍ക്കതിനു യോഗ്യതയും ഉണ്ടാവില്ല എന്നതിനപ്പുറം ഇതിനു വര്‍ഗ്ഗീയ മാനം വന്നേക്കുമോ എന്നും അവര്‍ ഭയക്കുന്നുണ്ടാവാം ..എന്തായാലും വീടാക്രമണം പോലുള്ള ഒരു കാര്യവും അനുവദിച്ചുകൂടാ ..ഒപ്പം പോലിസ് ജനങ്ങള്‍ക്ക്‌ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ടാവരാന്.ആക്രമങ്ങള്‍ കണ്ട രസിക്കെണ്ടാവരല്ല .പോലീസിനു കാഴ്ചക്കാരുടെ റോളായിരുന്നു ആര്യംപാവില്‍ .ഇത് മാറിയെ പറ്റൂ ഇല്ലെങ്കില്‍ വീണ്ടെടുക്കാന്‍ പറ്റാത്ത വണ്ണം നമ്മുടെ മനുഷ്യത്വം നശിക്കും 
                                                        

No comments:

Post a Comment