Monday, January 25, 2021

Monday, November 13, 2017

പൂവ്വത്താണിയുടെ പെരുമ

തലക്കെട്ട് ചേര്‍ക്കുക

 പി ടി സൈദ്‌ സാഹിബ്‌, അന്ധകാരത്തിൽ കിടന്ന ഒരു സമൂഹത്തെ പുനരുദ്ധരികാൻ ഖായിദെ മില്ലത്ത്‌ ഇസ്മായിൽ സാഹിബിനോടൊപ്പം അദ്ധ്വാനിച്ച മഹാമനീഷി. പൂവത്താണിയുടെ സ്വന്തം സൈദ്‌ സാഹിബ്‌.
ജനനം: 15-04-1903 , മരണം: 13-10-1972
1949 ഇൽ  വള്ളുവനാട് താലൂക്ക് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു. സ്വദേശമായ പൂവത്താനിയിൽ നടത്തിയിരുന്ന ചന്തയിൽ നിന്നുള്ള പിരിവായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. അദ്ദേഹത്തിന്റെ പിതാമഹൻ സൈദ് ഹാജിയായിരുന്നു ചന്ത തുടങ്ങിയത്. ചന്തയിലെ വരുമാനത്തിന്റെ ഒരു ഭാഗം വീട്ടിൽ ഏല്പിച്ച് ബാക്കിയുള്ള സംഖ്യ ബാഗിൽ വെച്ച് പാർട്ടി പ്രവർത്തനത്തിന് വേണ്ടി യാത്ര തിരിക്കും. അവിഭക്ത പാലക്കാട് ജില്ലയിലിൻ വള്ളുവനാട് താലൂക്കിലുമൊക്കെ ചെന്ന് പള്ളികളിൽ കാരണവന്മാർ വിളിച്ച് കൂട്ടി കമ്മറ്റികൾ രൂപീകരിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹം ചെന്നെത്താത്ത ഗ്രാമങ്ങളില്ലാ എന്നാണു ചരിത്രം.പള്ളികളിലോ സുഹൃത്തുക്കളുടെ വീടുകളിലോ ആവും അന്തിയുറക്കം.
 1953 ഇലെ മലബാർ ഡിസ്‌റ്റ്രിക്റ്റ്‌ ബോർഡ്‌ മെംബർ ആയിരുന്നു. ബാഫക്കി തങ്ങളും പൂക്കൊയ തങ്ങളും പൂവത്താണിയിൽ വന്നു അദ്ദേഹത്തോട്‌ മൽസരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. ബോർഡിൽ പാർട്ടിയുടെ വിപ്പായി ബാഫഖി തങ്ങൾ തെരഞ്ഞെടുത്തത്‌ സൈദ്‌ സാഹിബിനെ ആയിരുന്നു. വള്ളുവനാട്‌ താലൂക്ക്‌ ലീഗ്‌ സെക്രട്ടറിയും ആയിരുന്നു. അവിഭക്ത പാലക്കാട്‌ ജില്ലാ മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു.1964 ൽ നടന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റായി. മരിക്കുന്നത് വരെ അദ്ദേഹം പ്രസിഡന്റ് ആയിരുന്നു. കൂടാതെ പൊതിയിൽ മഹല്ല് മുതവല്ലി,പൂവത്താണി ഹിദായത്ത് സ്വിബിയാണ് മദ്രസ യുടെ സ്ഥാപകൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
 1971 ഇൽ ഇഹലോക വാസം വെടിയും മുമ്പ്‌ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഖായിദെ മില്ലത്തിനെയും ബാഫഖി തങ്ങളേയും കാണണം എന്നായിരുന്നു. അത്‌ നിറവേറ്റി കൊടുത്തതായി അദ്ദെഹത്തിന്റെ സുഹ്രുത്തു കൂടി ആയ മർഹൂം പി വി എസ്‌ മുസ്തഫാ പൂക്കോയതങ്ങൾ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കായി പൂവത്താണിയിൽ പി ടി സൈദ്‌ സാഹിബ്‌ സ്മാരക കൾചറൽ സെന്റർ പ്രവർത്തിച്ച്‌ വരുന്നു. (കടപ്പാട് :ഐ.യു.എം.എൽ പൂവ്വത്താണി പേജ് )


[11/14, 08:16] shajahannattukal:  പഴയ കാലത്തെ ഉഗ്ര  പ്രതാപത്തിന്റെ ഓർമ്മകൾ അയവിറക്കി ഒരു ഗ്രാമം.പാലക്കാട് ജില്ലയിലെ തച്ചനാട്ടുകരയിലും,മലപ്പുറം ജില്ലയിലെ താഴേക്കോട് ,ആലിപ്പറമ്പ്  എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഈ ചെറിയ കവലക്ക് പറയാനുള്ളത് 1930 കളിൽ സജീവമായിരുന്നൊരു വിപണനകേന്ദ്രത്തിന്റെ കഥയാണ്.തെക്കേ മലബാറിലെ പ്രധാന വിപണന കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന പെരിന്തൽമണ്ണ,  ,ചെർപ്പുളശ്ശേരി ,അലനല്ലൂർ ,മണ്ണാർക്കാട് എന്നീ വ്യാപാരകേന്ദ്രങ്ങൾക്കൊപ്പമായിരുന്നു അക്കാലത്ത് പൂവ്വത്താണിയുടെയും സ്ഥാനം.പച്ചക്കറിയും പലചരക്കും മാത്രമല്ല സ്വർണ്ണകച്ചവടവും ഇവിടെ തകൃതിയായി നടന്നിരുന്നു.ഗ്രാമീണ വിഭവങ്ങളുടെ വിപണന കേന്ദ്രമായിരുന്ന ഇവിടെ നിന്നും ടൺകണക്കിന് പച്ചമുളക് അക്കാലത്ത് കേരളത്തിന്റെ പലഭാഗങ്ങളിലേക്കായി കയറ്റി അയച്ചിരുന്നു.പെരിന്തൽമണ്ണയിൽ നിന്നും മറ്റും ആഴ്ച്ച ചന്ത കഴിഞ്ഞാൽ കാളവണ്ടികളിലായി സാധനങ്ങളുമായി  കച്ചവടക്കാർ പൂവത്താണിയിലേക്കായിരുന്നു നീങ്ങിയിരുന്നത്.അലനല്ലൂർ ,താഴേക്കോട് ,നാട്ടുകൽ ,അരക്കുപറമ്പ് ,അടക്കമുള്ള ദിക്കുകളിൽ നിന്നും തലച്ചുമടായും സാധനങ്ങളുമായി ആളുകൾ പൂവത്താണിയിൽ ചന്തദിവസം എത്തുമായിരുന്നു.ചുമട് ഏറ്റിവരുന്നവർക്ക് ആശ്വാസത്തിനായി സാധനങ്ങൾ ഇറക്കി വെക്കുന്നതിനായി കരിങ്കല്ലുകൊണ്ടുള്ള അത്താണി ഇന്നത്തെ കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണി എന്ന സ്ഥലത്ത്  ഒരുക്കിയിരുന്നു.അത്താണിയുടെ സാന്നിധ്യമാണ് ഈ പ്രദേശത്തിന് കരിങ്കല്ലത്താണി എന്ന പേര് വരാൻ കാരണം .ഈ റോഡ് അക്കാലത്ത് അറിയപ്പെട്ടിരുന്നത് കോഴിക്കോട് -മദ്രാസ് ട്രങ്ക് റോഡ് എന്ന പേരിലായിരുന്നു. കരിങ്കല്ലത്താണിയിൽ നിന്നും ഒന്നരക്കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പൂവത്താണി സ്ഥിതി ചെയ്യുന്നത് .കരിങ്കല്ലത്താണിയിൽ കേന്ദ്രീകരിക്കുന്ന കച്ചവടക്കാർ ഒരുമിച്ചായിരുന്നു പൂവത്താണിയിലേക്ക് നീങ്ങിയിരുന്നത്.വെട്ടത്തൂർ തൂതറോഡ് അക്കാലത്ത് ഇല്ലായിരുന്നു.കരിങ്കല്ലത്താണിയിൽ നിന്നും തൂതയിലേക്കുള്ള റൂട്ടിൽ പൂവത്താണിയിലാണ് റോഡ് അവസാനിച്ചിരുന്നത്.അക്കാലത്ത് ചന്തക്കുള്ള സ്ഥലം ഒരുക്കിയിരുന്നത് പൊതിയിൽ തോട്ടിപ്പറമ്പിൽ കുഞ്ഞയമു എന്ന ആളായിരുന്നു.ലാഭത്തിൽ നിന്നും ഒരു നിശ്ചിത സംഘ്യ സ്ഥലമുടമക്ക് നൽകുന്നതായിരുന്നു രീതി.കച്ചവടം കഴിഞ് സ്ഥലം ഉടമക്ക് പണം കൊടുക്കാതെ മുങ്ങുന്നത് തടയുന്നതിനായി ഒറ്റ കവാടമായിരുന്നു ചന്തക്ക് ഉണ്ടായിരുന്നത്.കച്ചവടം നടക്കുന്ന സ്ഥലത്തിന് ചുറ്റും കെട്ടിടങ്ങൾ ഒരുക്കിയായിരുന്നു ഇത് സാധ്യമാക്കിയത്.എഫ്. എം. ഹൈസ്‌കൂൾ പരിസരത്തേക്ക് പൂവത്താണി ചന്തയിലെ ബഹളം കേൾക്കുമായിരുന്നെന്ന് പഴമക്കാർ പറയുന്നു   ചെത്തല്ലൂരിൽ തിങ്ങിത്താമസിച്ചിരുന്ന ഹിന്ദുക്കളും ,പൂവ്വത്താണി മേഖലയിൽ തിങ്ങിത്താമസിച്ചിരുന്ന മുസ്ലിംകളും തമ്മിൽ അക്കാലത്ത് വലിയൊരു വ്യാപാരബന്ധം ഉണ്ടായിരുന്നു .ഇരുപ്രദേശത്തെയും കുടുമ്പങ്ങൾ തമ്മിൽ ഇന്നും ആ നല്ലബന്ധം ശക്തമായി തുടരുന്നുണ്ട്
സമീപത്തെ താഴേക്കോടും,കരിങ്കല്ലത്താണിയുമൊക്കെ കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങളുമായി  നഗരവൽകരണം നടത്തുമ്പോഴും പഴയകാലപ്രതാപത്തിന്റെ നല്ല ഓർമ്മകൾ അയവിറക്കി ഒതുങ്ങിക്കഴിയുകയാണ് വലിയതായിരുന്ന ഈ ചെറിയ കവല

കരിങ്കല്ലത്താണി ഫാത്തിമ ഹൈസ്‌കൂളിന് സമീപം എത്തുമ്പോൾ പൂവ്വത്താണി ചന്തയിലെ ആരവം കേൾക്കുമായിരുന്നെന്ന് കരിങ്കല്ലത്താണിയിലെ സാമൂഹിക പ്രവർത്തകനായ സൈദ് മാസ്റ്റർ ഓർക്കുന്നു 

Friday, January 2, 2015

നബിദിനാഘോഷങ്ങളിലൂടെ

തലക്കെട്ട് ചേര്‍ക്കുക





കുന്നുംപുറം നജാത് സ്വിബിയാൻ മദ്രസ്സ റാലി 53 ൽ എത്തിയപ്പോൾ
ദഫ് സംഘം കളിക്കുന്നു 


Tuesday, October 21, 2014

സരിതയുടെ കാർ അപകടത്തിൽപെട്ടു

                                                      ഷാജഹാൻനാട്ടുകൽ




തച്ചനട്ടുകര :സരിത എസ് നായരുടെ കാർ ബൈക്കിൽ ഇടിച്ചു . ബൈക്ക് യാത്രക്കാരന് പരിക്ക് .ഇദേഹത്തെ പെരിന്തൽമണ്ണ മൌലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു .അൽപം മുമ്പ് പെരിന്തൽമണ്ണക്ക് സമീപം ആനമങ്ങാട് അങ്ങാടിയിലായിരുന്നു അപകടം .പെരിന്തൽമണ്ണ കോടതിയിലുള്ള കേസിൽ ഹാജരാകുന്നതിനായി പോകുന്നതിനിടെ ആയിരുന്നു അപകടം .സരിത സഞ്ചരിച്ച സ്വിഫ്റ്റ് കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു .ഉച്ചക്ക് ഒന്നേകാലിനു പെരിന്തൽമണ്ണ കോടതിയിൽ സരിത ഹാജരാകുമെന്ന് അറിയുന്നു.

അപകട ദൃശ്യം
(ഫോട്ടോ കടപ്പാട് :അബ്ദുൽ മജീദ്‌ കാളിപാടൻ) 

                                      ചിത്രം പകർത്താനുള്ള ആളുകളുടെ തിരക്ക്

                                                           (ഫോട്ടോ കടപ്പാട് :അബ്ദുൽ മജീദ്‌ കാളിപാടൻ) 


Thursday, October 16, 2014

മമ്മൂട്ടിയുടെ പേജിന് മിഴിവേകാൻ സനീർ ....

                                           .......................................
                                           ഷാജഹാൻ നാട്ടുകൽ
                                           ........................................ 

തച്ചനാട്ടുകര:"യെവൻ പുലിയാണ് കേട്ടാ, വെറും പുലിയല്ല പുപ്പുലി" .ഈ വിശേഷണത്തിന് അർഹനായി നമ്മുടെ നാട്ടിലുമുണ്ട് ഒരു യുവാവ് . അവനാണ് സനി യാസ് എന്നപേരിൽ അറിയപ്പെടുന്ന സനീർ . സനീർ എങ്ങനെയാണ് പുപ്പുലി ആയതെന്നല്ലേ ...? പറയാം മെഗാ സ്റ്റാർ മമ്മൂട്ടി,ഫഹദ് ഫാസിൽ,നിവിൻപോളി ,നൈലാഉഷ എന്നീ സിനിമാ നടന്മാരുടെയും, നടിമാരുടെയും ഔദ്യോഗിക പേജുകളുടെ പ്രൊഫൈൽ ഡിസൈൻ ചെയ്തിരിക്കുന്നത് ഇവനാണ് .തീർന്നില്ല നവമ്പർ ആറിന്‌ പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമായ വർഷം എന്ന സിനിമയുടെ ഓണ്‍ലൈൻ പ്രൊമോഷൻ ഡിസൈൻ ചെയ്യുന്നതും സനീർ തന്നെ . സനീറിന്റെ പ്രായം 20 വയസ്സ് . ഈ വയസ്സിനിടക്ക്‌ അമ്പതിലധികം ആൽബം സോങ്ങുകൾ ഇവൻ എഴുതുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട് .

ഓ എം കരുവാരക്കുണ്ടിന്റെ വരികൾക്കും സനീർ ഈണം നൽകിയിട്ടുണ്ട് .ബാദുഷക്ക് സ്റ്റെജിൽ ആലപിക്കാൻ വേണ്ടിയുള്ള ഗാനമായിരുന്നു അത് .ഇക്കഴിഞ്ഞ ലോകകപ്പിന് വേണ്ടി ഷഫീക്കിന്റെ വരികൾക്ക് സനീർ ഈണം നൽകി പുറത്തിറക്കിയ ഫുട്ബാൾ വീഡിയോ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു .


ചെർപ്പുളശേരിയിൽ ഗ്രാഫിക്സ് ലേ ഔട്ട് വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സനീർ നാട്ടുകൽ അമ്പത്തിമൂന്നാം മൈലിലെ ഗ്ലൈസ് ലാബ് മീഡിയയിൽ ഡിസൈനർ കൂടിയാണ് . അമ്പതിൽ അധികം ഗായകരെ ഒരൊറ്റ ഗാനത്തിൽ അണിനിരത്തിക്കൊണ്ടുള്ള ഗാനത്തിന്റെ അണിയറ വർക്കുകൾ  ഗ്ലൈസ് ലാബിൽ  പുരോഗമിക്കുന്നു .സനീർ ഡിസൈൻ ചെയ്ത ചിത്രങ്ങളാണ്‌ ഇതോടൊപ്പം ചേര്ത്തിരിക്കുന്നത് 

ഈ മിടുക്കനെ  9946242447 എന്ന നമ്പരിൽ വിളിക്കാവുന്നതാണ് . നമ്മുടെ പ്രോത്സാഹനം ഇവന് ഒരു കൈത്താങ്ങ് ആകുമെങ്കിൽ ..............


സനീർ 

Tuesday, October 14, 2014

ആർഭാട രഹിത വിവാഹത്തിന് മാതൃകയായി അനസ്‌


                                                           .....................................
                                                          ഷാജഹാൻ നാട്ടുകൽ                                                            
                                                ..............................

തച്ചനാട്ടുകര:ആർഭാടരഹിത വിവാഹം നടത്തി യുവാവും കുടുംബവും മാതൃകയായി .നാട്ടുകൽ അമ്പത്തിമൂന്നാം മൈൽ സ്വദേശി പാതാരി അലിയാണ് തന്റെ മകനായ അനസ് ബാബുവിന്റെ വിവാഹം നാമമാത്രമായ ചടങ്ങിൽ ഒതുക്കിയത് .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാമായി ഇരുനൂറ്റിഅമ്പതിൽ  താഴെ ആളുകൾക്ക് മാത്രമാണ് ഭക്ഷണം ഒരുക്കിയത്. ഒന്നര കിലോമീറ്റർ അകലെയുള്ള വധുവിന്റെ വീട്ടിലേക്കുള്ള യാത്രക്ക് വാഹനങ്ങൾ ഒഴിവാക്കണമെന്ന് വരനും സുഹൃത്തുക്കളും കല്യാണ തലേന്ന്‌ തന്നെ ധാരണയിലെത്തിയിരുന്നു.അങ്ങിനെ പുതിയാപ്പിളയും സംഘവും അച്ചടക്കത്തോടെ നടന്നുനീങ്ങിയപ്പോൾ പ്രദേശത്തിന് അതൊരു പുതിയ അനുഭവമായി .യുവാക്കളുടെ തീരുമാനത്തിന് ഐക്യദാർട്യപ്പെട്ട് സ്ഥലത്തെ  കാരണവന്മാരും പതിവിന് വിപരീതമായി വരനെ അനുഗമിച്ചു. ജിദ്ദയിലെ പ്രമുഖ കമ്പനിയിൽ ടെക്നിഷ്യൻ ആണ് അനസ്ബാബു .മണലുമ്പുറം തള്ളച്ചിറ റോഡിലെ  കുന്നനാത്ത് റസാക്കിന്റെ മകൾ ജംഷിനയാണ് വധു .  


Saturday, October 11, 2014

മധുരയിലെ അപകട ദൃശ്യങ്ങൾ

മധുരയിൽ ഉണ്ടായ അപകടത്തിന്റെ ദൃശ്യം . ബുധൻ  പുലർച്ചെ ഉണ്ടായ ഈ അപകടത്തിലാണ് തൊടൂകാപ്പ് പീടീ ഹംസ എന്ന ബാപ്പുട്ടിയുടെ മകൻ റസാക്ക് മരണപ്പെട്ടത് .പകടത്തിപെട്ട അഞ്ചംഗ സംഘം ഏറെ നേരം വാഹനങ്ങൾക്ക് കൈകാണിച്ച് സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല . റസാക്കും വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും മനുഷ്യത്ത്വം ലെവലേശം ബാക്കിയില്ലാത്ത കരുണവറ്റിയ മനുഷ്യജന്മങ്ങൾ തിരിഞ്ഞുനോക്കിയില്ല .. ഈ അവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടായിക്കൂടാത്തതാണ് . നമുക്ക് പ്രതിജ്ഞയെടുക്കാം നിർഭാഗ്യവശാൽ .റോടപകടങ്ങളിൽപെടുന്നവർക്ക്  എത്രയും പെട്ടെന്ന് സഹായം എത്തിക്കുമെന്ന്......
ആകുടുംബത്ത്തിന്റെ ദുഖത്തിൽ ഈ സൈറ്റും ,വായനക്കാരും ,പങ്കുചെരുന്നു .
അപകടങ്ങളിൽനിന്നും സർവ ശക്തൻ കാത്തുരക്ഷിക്കട്ടെ


..........................................
ഷാജഹാൻ നാട്ടുകൽ
...................................................
ചിത്രം കടപ്പാട് :അനസ് തൊടൂകാപ്പ് .


റസാക്ക്