നാട്ടുകല്‍ പോസ്റ്റ് ഓഫിസിനു സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു .പുല്ലരിക്കോട് തെക്കുംപുറത്തു ഹൈദര്‍ (22)ആണ് മരിച്ചത്.20.11 നാണ് അപകടം .മണലുംപുറത്തേക്ക് പോകുകയായിരുന്ന ബൈക് എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു സാരമായി പരിക്കേറ്റ യുവാവിനെ ആദ്യം ഈ എം എസ് ആശുപത്രിയിലും പിന്നീട് മൌലാന ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പത്ത് മണിയോടെ മരണപ്പെട്ടു .വൈകീട്ട് നാല് മണിക്കായിരുന്നു അപകടം.ദേശീയ പാതയില്‍ നാട്ടുകല്ലിനും പെരിന്തല്‍മന്നക്കുമിടയില്‍ ഒരുമാസത്തിനിടെയുള്ള അഞ്ചാമത്തെ ബൈക്ക് അപകട മരണമാണ് ഇന്നലത്തേത്.എല്ലാം തലക്കേറ്റ പരിക്കാണ് മരണകാരണം .ഇത്രയൊക്കെ ആയിട്ടും ആരും ഹെല്‍മെറ്റ് ധരിക്കാന്‍ കൂട്ടാക്കുന്നില്ല പോലിസ് നടപടി തുടങ്ങിയാല്‍ ഹെല്‍മെറ്റ് വേട്ടക്കെതിരെ പ്രതിഷേധം ഉയരുകയാണ് പതിവ്.
Sunday, November 20, 2011
നാട്ടുകല്‍ ബൈക്ക് അപകടം യുവാവ് മരിച്ചു.

Subscribe to:
Post Comments (Atom)

No comments:
Post a Comment