പഞ്ചായത്തിനു മുന്നിലെ ഡി വൈ എഫ് ഐ ഉപരോധം
 |
| യുഡിഎഫ് പോലിസ് സ്ടെശങ് ഉപരോധം |
തച്ചനാട്ടുകരയിലെ റോഡുകള്‍ എല്ലാം റീ ടാര്‍ ചെയ്തു ഗതാഗത യോഗ്യ മാക്കണമെന്നു ആവശ്യപ്പെട്ടു ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തച്ചനാട്ടുകര പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു .ഓഫിസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സി പി എം പ്രവര്‍ത്തകര്‍ പുറത്താക്കി ഓഫീസ് പൂട്ടിയെന്നും ,പോലിസ് ഇത് നോക്കി നില്‍ക്കുകയായിരുന്നെന്നും ആരോപിച്ചു യു ഡി എഫ് പ്രവര്‍ത്തകര്‍ പോലിസ് സ്റേഷന്‍ ഉപരോധിച്ചു.ഇരു സംഭവങ്ങളും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.വിവരമറിഞ്ഞ് സി ഐ ശിവദാസന്‍ സ്ഥലത്തെത്തി യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തി .പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ നടപടി എടുക്കാമെന്ന ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു.അതേസമയം സമരവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ ഓഫിസ് പൂട്ടി സ്ഥലം വിടുകയായിരുന്നെന്നു സി പി എം നേതാക്കളും പറയുന്നു.ഏതാണ്ട് ഇതേ നിലപാടിലാണ് നാട്ടുകള്‍ പോലീസും.
ഇകാര്യങ്ങളില്‍ ഇരു കൂട്ടര്‍ക്കും ന്യായീകരണങ്ങള്‍ ഉണ്ടാകും .റോഡുകള്‍ സന്ചാരയോഗ്യമല്ല എന്നത് സത്യമാണ്.അറിഞ്ഞിടത്തോളം ചില കരാറുകാര്‍ തമ്മിലുള്ള വടം വലിയും ചെരിപ്പോരുമാണ് റോഡുപനികള്‍ വൈകിപ്പിക്കുന്നതിനു പിന്നില്‍ എന്ന് സൂചനയുണ്ട്.ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇതിന്റെ ഉത്തരവാതിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല .ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അഭ്യാസങ്ങലിലാണ് ഇരു കൂട്ടരും .നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടത് കേട്ട് മടുത്ത ന്യായീകരനങ്ങളല്ല .നടപടികളാണ്.റോഡുകള്‍ ഉടന്‍ സ്നാചാര യോഗ്യമാക്കണം.പുറത്തുനിന്നും കരാറുകാരെ ഇറക്കേണ്ടി വന്നാല്‍ അതും ആലോചിക്കുക.
No comments:
Post a Comment