Wednesday, November 16, 2011

മാന്യ വായനക്കാരുടെ ശ്രദ്ധക്ക് ദിവസവും നൂറ്റി അന്‍പതിലധികം ആളുകള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്  സന്തോഷം.അപ്പോഴും ദുക്കകരമായ ഒരുകാര്യം വായനക്കാരായ നിങ്ങള്‍ അഭിപ്രായം പറയാന്‍ മടിക്കുന്നു എന്നതാണ് .യാതൊരു വരുമാനവും ഈ സൈറ്റ് കൊണ്ട് എനിക്കില്ല എന്നത് നിങ്ങള്‍ക്കറിയാമല്ലോ .പിന്നെ ലഭിക്കുന്ന സംതൃപ്തി എന്ന് പറയുന്നത് .നിങ്ങള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നു എന്നുള്ളത് മാത്രമാണ്.പക്ഷെ ആരെല്ലാം ഇത് കാണുന്നു എന്ന് എന്നെപ്പോലുള്ളവര്‍ അറിയണമെങ്കില്‍ ഒരു അഭിപ്രായം പോസ്റ്റ്‌ ചെയ്യണം.ഗള്‍ഫ്‌ നാടുകളിലുള്ളവര്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും ഞാന്‍ ഇതിനായി സമയം നീക്കിവേക്കുന്നുന്ടെങ്കില്‍ ഒരു അഭിപ്രായം പോസ്റ്റ്‌ ചെയ്യാന്‍ ഒരു മിനിട്ട് സമയം നിങ്ങള്ക്ക് കണ്ടെത്തിക്കൂടെ ....?അത് എനിക്ക് അനുകൂലമായി വേണമെന്നില്ല ,വിമര്‍ശനവും ആവാമല്ലോ.
                                   പിന്നെ പുതുതായി സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ അറിവിലേക്ക്.
സൈറ്റില്‍ ചില പോസ്റ്റുകള്‍ കാണുന്നില്ല എന്ന പരാതി ചിലര്‍ ഉന്നയിക്കുന്നു.അതിനായി വലതു വശത്തുള്ള എന്റെ ഫോട്ടോ യുടെ അടുത്തായുള്ള  ഓരോ മാസത്തിനു നേരെയുമുള്ള നമ്പരുകളില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ വായനക്കുശേഷം താഴെയുള്ള  older posts എന്നതില്‍ ക്ലിക്ക് ചെയ്യുക .
                                    അപകട വാര്‍ത്തകളും മറ്റും ഉള്ളതിനാല്‍ കോമെടി സൈറ്റ് എന്ന പേര് മാറ്റണമെന്ന് വായനക്കാരില്‍ സൈജല്‍ മുഹമ്മദിനെ പ്പോലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു ആ അഭിപ്രായം ഉള്കൊണ്ടുകൊണ്ടാണ്‌ പേര് മാറ്റി നാട്ടുകല്‍ 53 എന്ന പേര് സ്വീകരിച്ചത്.വായനക്കാരുടെ ആരോഗ്യകരമായ അഭിപ്രായങ്ങള്‍ക്ക് തീര്‍ച്ചയായും പരിഗണന ലഭിക്കുന്നു എന്ന് മനസ്സിലായല്ലോ.സഹകരനങ്ങള്‍ക്ക് നന്ദി .അക്ഷരത്തെറ്റ് ഫോണ്ട് പ്രശ്നമെന്ന് ഓര്‍മപ്പെടുത്തുന്നു. എല്ലാവര്ക്കും നന്മ നേരുന്നു. shajahannattukal@gmail.com

No comments:

Post a Comment