ഉള്ളി എന്ന വി ഐ പി
ഉള്ളി വില കൂടിയതോടെ ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും ഉള്ളിവട അപ്രത്യക്ഷമായി. ചൈനീസ് വിഭവങ്ങള്‍ക്ക് മുകളില്‍ അലങ്കരിച്ചിരുന്ന കക്കരിക്ക, കാരറ്റ് തക്കാളി എന്നിവക്കിടയില്‍ ഉള്ളിയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്. മുഖ്യമായും ഉള്ളികൊണ്ട് തയ്യാറാക്കുന്ന മുട്ട റോസ്റ്റ് ,വെങ്കയ റോസ്റ്റ് എന്നിവ തീരെ കിട്ടാനില്ല.ഇവക്കു നേരെ ഹോറല്‍ മേനെകളില്‍ ചുവന്ന ഗുണന ചിഹ്നം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഉള്ളി വിലയെ പറ്റി ബോധാമില്ലാത്തവര്‍ ഉള്ളി കഷണം ചോദിച്ചു പോയാല്‍ വിളമ്പു കാരന്റെ തറപ്പിച്ച നോട്ടതെയാണ് നേരിടേണ്ടിവരിക .മുന്പ് ഒരു കിലോക്ക് വില പറഞ്ഞിരുന്ന കച്ചവടക്കാര്‍ ഇപ്പോള്‍ കല്‍ കിലോക്കാന് വില പറഞ്ഞു വില്‍ക്കുന്നത്. ഒരു കിലോ ഉള്ളിയുടെ വില കേട്ടാല്‍ കടയിലേക്ക് കയറി നോക്കാന്‍ പോലും കൂട്ടാക്കാതെ ഓടി മരയുന്നവരെ ആകര്‍ഷിക്കാനാണ് ഇങ്ങനെയൊരു പരീക്ഷണം അവതരിപ്പിക്കുന്നത്. കിട്ട നിറയെ ഉള്ളിയു മായി പോകുന്നവര്‍ക്ക് ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ മുതലാളി പരിവേഷമാണ് .
No comments:
Post a Comment