ചന്ദ്രയാന്‍ കുഞ്ഞാപ്പു
റോക്കറ്റ് നിര്‍മാണ ശാലയില്‍ താത്കാലിക തൂപ്പ് ജോലിയാണ് കുഞ്ഞാപ്പുവിനു ഇത്തവണ കിട്ടിയത്
ദാഹിച്ചു വലഞ്ഞ കുഞ്ഞാപ്പു സമീപത്തെ കന്നാസില്‍ നിന്നും വെള്ളം ആര്‍ത്തിയോടെ വലിച്ചു കുടിച്ചു
വയറിനെ വല്ലാത്ത അസ്വസ്ഥത തോന്നിയ കുഞ്ഞാപ്പു ടോയ്ലെറ്റില്‍ പോയി ..ഒരു ബീഡി കൂടിയായാല്‍ കേമമായി ..
പിന്നെ വൈകിയില്ല ..ബീടിയെടുത്തു ചുണ്ടില്‍ വച്ച് ..തീപ്പെട്ടിയെടുത്തു ...കൊള്ളിയെടുത്ത് ..കത്തിച്ചതും ശും.... ശും.... ശൂ... ശോ ....ശും ..ശ് ശ് ശ് ശ് ശൂം കുഞ്ഞപ്പുവിതാ ടോയ്ലെട്ടിന്റെ മേല്ക്കുരയും തകര്‍ത്തു മേല്‍പ്പോട്ടു കുതിച്ചു ...
കണ്ടു നിന്ന്നവര്‍ അമ്പരന്നു ...റബ്ബേ ഇതെന്താ കുഞ്ഞാപ്പു മിസെയിലോ ? ..അവര്‍ മൂക്കത്ത് വിരല്‍വച്ച് നിന്നു..
അപ്പോളതാ ഒരു ജീവനക്കാരന്‍ ഓടി വരുന്നു
നമ്മടെ കുഞ്ഞാപ്പു കുടിച്ചത് വെള്ളമാല്ലെടാ സാറമ്മാര് റോക്കറ്റില്‍ ഒഴിക്കാന്‍ വച്ചിരുന്ന ഇന്ധനമാ.. കൂട്ടരേ ....
പറ്റിച്ചല്ലോ ഭഗവാനെ അവനിനി ചന്ദ്രനില്‍ ചെന്നേ നില്‍ക്കൂ .....
കുഞ്ഞാപ്പു ഇപ്പോള്‍ ഭ്രമണ പഥത്തിലാണ് ...കേരളത്തിന്റെ മുകളിലെത്തുമ്പോള്‍ ഇടയ്ക്കു വീട്ടിലേക്ക് ഒന്ന് എത്തി നോക്കും......അവിടെ റബ്ബര്‍ വയ്ക്കാനുള്ള പരിപാടിയിലാണ് കുഞ്ഞാപ്പു ഇപ്പോള്‍ എന്ന് കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ അയച്ച ചിത്രങ്ങള്‍ സുചിപ്പിക്കുന്നു...
No comments:
Post a Comment