കീചക വധം
നാട്ടിലെ ക്ലബ്ബിന്റെ വാര്‍ഷികത്തിന് നാടകം വേണം. അന്പത്തിമുന്നാം മൈലിലെ യുവതുര്‍ക്കികള്‍ അരയും തലയും മുറുക്കി ഓട്ടമായി..
അവിടെപ്പോയി .......ഇവിടെപ്പോയി ..ഒന്നും ശരിയായില്ല ....ഒടുക്കത്തെ റേറ്റ് ...ഉള്ളിയുടെ വില പോലെ
അവസാനം ചാലക്കുടിയിലെത്തി...
മണിയെ കണ്ടു ...മണി പറഞ്ഞു നാടകമുണ്ട് കീചക വധം നല്ല നാടകമാ ..രൂപ അന്പതിനായിരമാകും ട്ടോ ങേ ഹ ഹ ...
ഫിഫ്ടി തൌസന്ദ് റുപ്പീസ് ...ക്ലബ് പ്രസിഡന്റായ കുഞ്ഞാപ്പുവിന്റെ കണ്ണ് തള്ളി ..എന്താ മണി ഈ പറയണത് ..ഞമ്മക്ക് പിടി കിട്ടിയില്ല ..ഇത്ര പെരുത്ത് കൊടുക്കാന്‍ ഫണ്ട് വേണ്ടേ..
അതൊന്നും എനിക്കറിയേണ്ട കാര്യല്ല ..കീചക വധം കളിക്കണമെങ്കില്‍ അമ്പതു തികച്ചും വേണം കുഞ്ഞാപ്പൂ ..അന്‍പത്..മണി ഉറച്ചു നിന്നു..
ഒട്ടും കുറയില്ലേ കുഞ്ഞാപ്പു വിട്ടില്ല
..
വേണം മോനെ കീചക വധമാ കളി..
ഒരു ഇരുപത്തയ്യായിരം പോരെ ?
പറ്റില്ല ട്ടോ നിങ്ങള് പൊയ്ക്കോ നിക്ക് വേറെ പണിണ്ട് ..
എനാലൊരു കാര്യം ചെയ്യ് മണിയെ ..കീചക വധം വേണ്ട ..അവനെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി വല്ല പിചാത്തിയോ മറ്റോ കാണിച്ചാ മതി അവന്‍ ഓടി പൊയ്ക്കോളും വല്യ ധൈര്യം ഒന്നും ഇല്ലാത്തവനാ ഈ കീചകന്‍ ഞമ്മക്കരിയില്ലേ ....
No comments:
Post a Comment