Tuesday, December 28, 2010

                                             കുഞ്ഞാപ്പുവും അധ്യാപകനും                                                                                                                  തന്‍റെ അധ്യാപകനെ വഴിയില്‍ വച്ച് കണ്ട കുഞ്ഞാപ്പു  തെല്ലൊന്നു അമ്പരന്നു .ധൈര്യം സംഭരിച്ചു കുഞ്ഞാപ്പു അധ്യാപകന്റെ അടുത്ത് ചെന്നു.ക്ലാസ്സില്‍ ചെല്ലാത്തതിനു കുഞ്ഞാപ്പുവിനെ അധ്യാപകന്‍ ശകാരിച്ചു .കുഞ്ഞാപ്പു കുറച്ചു മാറി നിന്നു  ,എന്നിട്ട്  കൂവാന്‍ തുടങ്ങി .കൂയി  കൂയി കൂ കൂ കൂ  ബ്രഹാ.... ബ്രഹാ.....  ബ്രഹാ ...ടം...ടം...ടം .പടെ.അമ്പരന്നുപോയ അധ്യാപകന്‍ കുഞ്ഞാപ്പുവിനെ അരികില്‍ വിളിച്ചു ചോതിച്ചു .എന്തിനാ കുഞ്ഞാപ്പു ഇങ്ങനെ കൂവുന്നതും ബഹളമുണ്ടാക്കുന്നതും .ഒന്നിനുമല്ല .പഠിച്ചിട്ടു സര്‍ എന്ത് നേടി .മനസ്സൊഴിഞ്ഞു ഇങ്ങനെ യൊന്നു കൂവാന്‍ ഒന്ന് ബഹളം വെക്കാന്‍ സാറിന് കഴിയുമോ ഇല്ലല്ലോ ? പിന്നെ എന്ത് സ്കൂള്‍ എന്ത് പഠനം എന്ത് സ്വാതന്ത്ര്യം .കുഞ്ഞാപ്പു നടന്നു നീങ്ങി .അധ്യാപകന്റെ കണ്ണ് തള്ളിപ്പോയി .                                                                                                  ഷാജഹാന്‍ നാട്ടുകല്‍          

1 comment:

  1. Hi shajahan,
    Innanu thankaluday blogil ethiyath. Nannayittund. anumodanangal.
    -Haneefa Parakkallil
    Jeddah

    ReplyDelete