Saturday, December 25, 2010

പട്ടിയും കഫ് സിറപ്പും

കുട്ടന്‍റെ വീട്ടിലെ പട്ടി  രാത്രി നിര്‍ത്താതെ കുരക്കും .ഇല അനങ്ങിയാല്‍ പിന്നെ കുര തന്നെ കുര. അടുത്ത വീട്ടുകാര്‍ക്ക് ഉറങ്ങാന്‍ വയ്യാതായി. കുട്ടനോട് പറഞ്ഞിട്ടുണ്ടോ വല്ല കാര്യവും. എന്റെ വീട് എന്റെ പട്ടി നിങ്ങള്‍ക്കെന്താ എന്ന നിലപാട് . അയലോക്കത്തെ  കുഞ്ഞാപ്പുവിനു തലയില്‍ ബള്‍ബ്‌ മിന്നി .


നല്ല കോഴിക്കോടന്‍ ഹല്‍വ രണ്ടു കഷണം പട്ടിക്കു കൊടുത്തു .അല്‍പ നേരം പട്ടി കുറച്ചില്ല. ഹല്‍വ കഷണം പല്ലുകളില്‍ നിന്ന് വേര്‍പെട്ടപ്പോള്‍ പിന്നെയും നിര്‍ത്താതെ കുരയോ കുര ....കുഞ്ഞാപ്പുവിന്റെ ഉറക്കം പോയി ..
വന്നത് വരട്ടെയെന്ന് കരുതി കുഞ്ഞാപ്പു ഉമ്മാന്റെ കഫക്കെട്ടിനു വാങ്ങിയ കഫ് സിറപ്പിന്റെ കുപ്പിയുമെടുത്ത് കുട്ടന്‍റെ ഉമ്മറത്തെത്തി.. കുറച്ചു വന്ന പട്ടിക്കു കഫ് സിറപ്പിന്റെ കുപ്പിയില്‍ നിന്നും ഇത്തിരി ഇത്തിരി ആയി ഒഴിച്ച് കൊടുത്തു..  

         പിന്നെ കുട്ടന്‍റെ പട്ടി കുരച്ചിട്ടില്ല  

No comments:

Post a Comment