Monday, November 28, 2011

അഭിപ്രായങ്ങള്‍ ദയവായി ഫേസ് ബുകിലൂടെ അറിയിക്കുമല്ലോ...?
              ഷാജഹാന്‍ നാട്ടുകല്‍  ph:9946731814



Sunday, November 27, 2011

നാട്ടുകല്ലില്‍ തീപിടുത്തം നാശനഷ്ടം

നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ ഞായര്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കലംപരമ്പില്‍ സൈദിന്റെ ഷെഡില്‍ നിര്‍ത്തിയിരുന്ന സൈദിന്റെ പുതിയ ഹോണ്ട ആക്ടിവ ബൈക്കും ,കൊങ്ങത് കമ്മുവിന്റെ മകന്‍ ഉമര്‍ ഫാരൂകിന്റെ ഓടോരിക്ഷയും കത്തിനശിച്ചു.തീപിടുത്ത കാരണം അറിവായിട്ടില്ല നാട്ടുകള്‍ പോലിസ് സ്ഥലത്തെത്തി .



Thursday, November 24, 2011

തച്ചനാട്ടുകരയില്‍ ഉപരോധങ്ങള്‍


                                  പഞ്ചായത്തിനു മുന്നിലെ ഡി വൈ എഫ് ഐ ഉപരോധം
യുഡിഎഫ് പോലിസ് സ്ടെശങ് ഉപരോധം 
തച്ചനാട്ടുകരയിലെ റോഡുകള്‍ എല്ലാം റീ ടാര്‍ ചെയ്തു ഗതാഗത യോഗ്യ മാക്കണമെന്നു ആവശ്യപ്പെട്ടു ഡി വൈ എഫ് ഐ  പ്രവര്‍ത്തകര്‍ തച്ചനാട്ടുകര പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു .ഓഫിസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സി പി എം പ്രവര്‍ത്തകര്‍ പുറത്താക്കി ഓഫീസ് പൂട്ടിയെന്നും ,പോലിസ് ഇത് നോക്കി നില്‍ക്കുകയായിരുന്നെന്നും ആരോപിച്ചു യു ഡി എഫ് പ്രവര്‍ത്തകര്‍ പോലിസ് സ്റേഷന്‍ ഉപരോധിച്ചു.ഇരു സംഭവങ്ങളും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.വിവരമറിഞ്ഞ് സി ഐ  ശിവദാസന്‍ സ്ഥലത്തെത്തി യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തി .പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാരെ തടഞ്ഞവര്‍ക്കെതിരെ നടപടി എടുക്കാമെന്ന ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു.അതേസമയം സമരവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ ഓഫിസ് പൂട്ടി സ്ഥലം വിടുകയായിരുന്നെന്നു സി പി എം നേതാക്കളും പറയുന്നു.ഏതാണ്ട് ഇതേ നിലപാടിലാണ് നാട്ടുകള്‍ പോലീസും.
ഇകാര്യങ്ങളില്‍ ഇരു കൂട്ടര്‍ക്കും  ന്യായീകരണങ്ങള്‍ ഉണ്ടാകും .റോഡുകള്‍ സന്ചാരയോഗ്യമല്ല എന്നത് സത്യമാണ്.അറിഞ്ഞിടത്തോളം ചില കരാറുകാര്‍ തമ്മിലുള്ള വടം വലിയും ചെരിപ്പോരുമാണ് റോഡുപനികള്‍ വൈകിപ്പിക്കുന്നതിനു പിന്നില്‍ എന്ന് സൂചനയുണ്ട്.ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇതിന്റെ ഉത്തരവാതിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല .ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അഭ്യാസങ്ങലിലാണ് ഇരു കൂട്ടരും .നാട്ടിലെ ജനങ്ങള്‍ക്ക്‌ വേണ്ടത് കേട്ട് മടുത്ത ന്യായീകരനങ്ങളല്ല .നടപടികളാണ്.റോഡുകള്‍ ഉടന്‍ സ്നാചാര യോഗ്യമാക്കണം.പുറത്തുനിന്നും  കരാറുകാരെ ഇറക്കേണ്ടി വന്നാല്‍ അതും ആലോചിക്കുക.

Sunday, November 20, 2011

നാട്ടുകല്‍ ബൈക്ക് അപകടം യുവാവ് മരിച്ചു.


നാട്ടുകല്‍ പോസ്റ്റ്‌ ഓഫിസിനു സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു .പുല്ലരിക്കോട് തെക്കുംപുറത്തു ഹൈദര്‍ (22)ആണ് മരിച്ചത്.20.11 നാണ് അപകടം .മണലുംപുറത്തേക്ക് പോകുകയായിരുന്ന ബൈക് എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു സാരമായി പരിക്കേറ്റ യുവാവിനെ ആദ്യം ഈ എം എസ് ആശുപത്രിയിലും പിന്നീട് മൌലാന ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും  രാത്രി പത്ത് മണിയോടെ മരണപ്പെട്ടു .വൈകീട്ട് നാല് മണിക്കായിരുന്നു അപകടം.ദേശീയ പാതയില്‍ നാട്ടുകല്ലിനും പെരിന്തല്‍മന്നക്കുമിടയില്‍ ഒരുമാസത്തിനിടെയുള്ള അഞ്ചാമത്തെ ബൈക്ക് അപകട മരണമാണ് ഇന്നലത്തേത്.എല്ലാം തലക്കേറ്റ പരിക്കാണ് മരണകാരണം .ഇത്രയൊക്കെ ആയിട്ടും ആരും ഹെല്‍മെറ്റ്‌ ധരിക്കാന്‍ കൂട്ടാക്കുന്നില്ല പോലിസ് നടപടി തുടങ്ങിയാല്‍ ഹെല്‍മെറ്റ്‌ വേട്ടക്കെതിരെ പ്രതിഷേധം ഉയരുകയാണ് പതിവ്. 

Saturday, November 19, 2011

സുഹൃത്തുക്കളെ ..


ഒരു കാര്യം കൂടി...എന്റെ ബ്ലോഗ്‌ ഇനി നിങ്ങളുടേതും കൂടിയാണ്...നിങ്ങളുടെ ഇടയിലെ നല്ല എഴുത്തുകാരുടെ രചനകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തു എന്റെ shajahannattukal@gmail.com  വിലാസത്തില്‍ അയച്ചു തന്നാല്‍ അത് എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.ഒന്ന് ഓര്‍ക്കുക പകര്‍പ്പവകാശ പ്രശ്നമുള്ളതും, പൊതു വായനക്ക് പറ്റാത്തതും പാടെ ഒഴിവാക്കണം ഓരോ രചനയിലും എഴുത്തുകാരന്റെ പൂര്‍ണ മേല്‍ വിലാസവും ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും വച്ചിരുന്നാല്‍ നന്നായിരിക്കും ..എഴുത്തിനെയും വായനെയും പ്രോത്സാഹിപ്പിക്കാന്‍ ഈ എളിയവന്റെ ഒരു ശ്രമമായി ഇതിനെ കണ്ടു സഹകരിക്കണം .നിങ്ങളുടെ വിമര്‍ശനങ്ങള്‍ എഴുത്ത് കാരെ നേരിട്ടോ ബ്ലോഗില്‍ തന്നെയോ രേഖപ്പെടുത്തി അറിയിക്കണം                                                                                                                                          .                                                                                                                                                                    
                                                                                                                                                                                   


(തുടക്കമായി  എന്റെ സുഹൃത്ത്‌  ശിവപ്രസാദ്‌  പാലോട് അയച്ചു തന്ന ഒരു മിനി കഥ ഇന്ന് പ്രസിദ്ധീകരിക്കുന്നു.വരും ദിവസങ്ങളില്‍ തച്ചനാട്ടുകരയിലെ മറ്റു എഴുത്തുകാര്‍ ,കലാകാരന്മാര്‍ എന്നിവരെ പരിചയപ്പെടാം ).

                                  
                             എഴുത്തുകാരനെ പറ്റി രണ്ടു വാക്ക് 


(ശിവപ്രസാദ്‌ കവിയും കഥാ.കൃത്തുമാണ്.അധ്യാപക ജോലി ചെയ്യുന്നു.മലയാളത്തിലെ മിക്ക ആനുകാലികങ്ങളിലും രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കവിഭാഷ,കുറുംകഥകള്‍  എന്നി ബ്ലോഗുകള്‍ സ്വന്തമായി കൈകാര്യം ചെയ്യുന്നു, സമര മുഖങ്ങള്‍ എന്ന ആദ്യ കവിതാ സമാഹാരം ഉടനെ പുറത്തിറങ്ങും .ചന്ദ്രിക വാരാന്ത പതിപ്പിലാണ് നിനക്ക് ഒരു വാക്ക് എന്ന ആദ്യ കവിത അച്ചടിച്ചു വന്നത്. ഇന്റര്‍നെറ്റ്‌ മലയാളം പോര്‍ട്ടല്‍ ആയ പുഴ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച എന്മകജെയിലെ തുമ്പികള്‍ എന്നതാണ് അവസാനം പ്രസിദ്ധീകരിച്ച കവിത. കവിതക്കും കഥക്കുമായി നിരവധി പുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്. .ജീവിക്കുന്ന കാലത്തോടുള്ള ശക്തമായ പ്രതികരണങ്ങള്‍  ആണ് 
ശിവപ്രസാദിന്റെ രചനകള്‍...) ..


                                                                                                            
   ഫേസ് ബുക്ക്‌ കാലത്തെ ഗാര്‍ഹസ്ഥ്യം
                                                                  മിനിക്കഥ                                            

 



ഭാര്യ ഭര്‍ത്താവിന്റെ ഫേസ് ബുക്കിന്റെ പേജില്‍ മംഗ്ലീഷില്‍ ഇങ്ങനെ എഴുതി.



 കുളിക്കാന്‍ സോപ്പ് ഒന്ന്, അലക്കണതു രണ്ട്, ചായക്ക്      തിന്നാന്‍ 


എന്തെങ്കിലും, കടുക് നൂറ്, കൂറചോക്ക ഒന്ന് ,പപ്പടം കിട്ടിയാല്‍ 


അരക്കെട്ട് , മീന്‍ കിട്ടുമോ ?


ഭര്‍ത്താവ് അതിനടിയില്‍ കമന്റ്‌ ഇട്ടു......


           ."ഉച്ച തിരിഞ്ഞു നോക്കാം."

 അല്ലാതെ കുടുംബത്തില്‍ എവിടെയാണ് മിണ്ടാനും                                 



പറയാനും  നേരം?
                                                                                                                               
ശിവപ്രസാദ്‌ പാലോട്
sivaprasadpalode@gmail.com
kurumkathakal.blogspot.com
8547053102

palode po
678583
paalakkad 

Friday, November 18, 2011

ആദരാഞ്ജലികള്‍

അന്‍വര്‍ 
 താഴേക്കോട് അപകടത്തില്‍ മരണപ്പെട്ട താരീക് അന്‍വര്‍ ,നൌഷാദ് എന്നിവര്‍ക്ക് ഈ വാര്‍ത്താ സൈറ്റിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ഇരുവരുടെയും പരലോക ജീവിതം പ്രകാശപൂരിതമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
                                                                           നൌഷാദ്   

താഴേക്കോട് അപകടം മരണം രണ്ടായി

താഴേക്കോട് ബൈക്കും ബസ്സും കൂടിയിടിച്ച്ചു പരിക്കേറ്റു മൌലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരീഖ് അന്‍വര്‍ (22) മരണപ്പെട്ടു .ബുധന്‍ രാവിലെയുണ്ടായ അപകടത്തില്‍ അന്‍വറിന്റെ പിതൃ സഹോദര പുത്രന്‍ നൌഷാദ് മരണപ്പെട്ടിരുന്നു.അമിദ വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഇരുവരും സന്ജരിച്ചിരുന്ന ബൈകിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ അഘാദത്തില്‍ ഇരുപതു മീറ്ററിലധികം ദൂരേക്ക്‌ റോഡിലേക്ക് ഇരുവരും തലയിടിച്ചു വീഴുകയായിരുന്നു ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും നൌഷാദ് അന്ന് തന്നെ വൈകീട്ട് മരണപ്പെട്ടു.
ക്ഷുഭിതരായ നാട്ടുകാര്‍ ബസ്‌ അടിച്ചു തകര്‍ത്തു.പ്രതിഷേധം രൂക്ഷമായതിനെതുടര്‍ന്നു പെരിന്തല്‍മണ്ണ പോലിസ് അമിത വേഗതയില്‍ ഓടിയ സ്വകാര്യ ബസ്സുകള്‍ തടഞ്ഞു പിഴയിട്ടു.അപകടത്തില്‍ മരണപ്പെട്ട നൌഷാദിനെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാംബ്രം മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.നൌഷാദിന്റെ വിവാഹം ഈമാസം 27 നു നടക്കേണ്ടതായിരുന്നു കല്ല്യാണം പറയുന്നതിനായി പോകുമ്പോഴാണ് ഇരുവരും അപകടത്തില്‍ പെട്ടത്.നൌഷാദിന്റെ വീട്ടില്‍ കല്യാണ സധ്യ ഒരുക്കുന്നതിനായി തയാറാക്കി വെച്ച വിറകും ,നൌഷാദിനായി ഒരുക്കിവച്ച വസ്ത്രങ്ങളും കാണാനിടയായത് ഏവരുടെയും കണ്ണിനെ ഈറനണിയിച്ചു . മരണത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പുള്ള അന്വറിന്റെ മരണം നാടിനെ ദുഖത്തിലാക്കി.ദീര്‍ഘദൂര ബസ്സുകളിലെ ചില ഡ്രൈവര്‍മാര്‍ ലഹരിപധാര്‍തങ്ങള്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. പോലിസ് കര്‍ശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.   

Wednesday, November 16, 2011

മാന്യ വായനക്കാരുടെ ശ്രദ്ധക്ക് ദിവസവും നൂറ്റി അന്‍പതിലധികം ആളുകള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്  സന്തോഷം.അപ്പോഴും ദുക്കകരമായ ഒരുകാര്യം വായനക്കാരായ നിങ്ങള്‍ അഭിപ്രായം പറയാന്‍ മടിക്കുന്നു എന്നതാണ് .യാതൊരു വരുമാനവും ഈ സൈറ്റ് കൊണ്ട് എനിക്കില്ല എന്നത് നിങ്ങള്‍ക്കറിയാമല്ലോ .പിന്നെ ലഭിക്കുന്ന സംതൃപ്തി എന്ന് പറയുന്നത് .നിങ്ങള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നു എന്നുള്ളത് മാത്രമാണ്.പക്ഷെ ആരെല്ലാം ഇത് കാണുന്നു എന്ന് എന്നെപ്പോലുള്ളവര്‍ അറിയണമെങ്കില്‍ ഒരു അഭിപ്രായം പോസ്റ്റ്‌ ചെയ്യണം.ഗള്‍ഫ്‌ നാടുകളിലുള്ളവര്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും ഞാന്‍ ഇതിനായി സമയം നീക്കിവേക്കുന്നുന്ടെങ്കില്‍ ഒരു അഭിപ്രായം പോസ്റ്റ്‌ ചെയ്യാന്‍ ഒരു മിനിട്ട് സമയം നിങ്ങള്ക്ക് കണ്ടെത്തിക്കൂടെ ....?അത് എനിക്ക് അനുകൂലമായി വേണമെന്നില്ല ,വിമര്‍ശനവും ആവാമല്ലോ.
                                   പിന്നെ പുതുതായി സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ അറിവിലേക്ക്.
സൈറ്റില്‍ ചില പോസ്റ്റുകള്‍ കാണുന്നില്ല എന്ന പരാതി ചിലര്‍ ഉന്നയിക്കുന്നു.അതിനായി വലതു വശത്തുള്ള എന്റെ ഫോട്ടോ യുടെ അടുത്തായുള്ള  ഓരോ മാസത്തിനു നേരെയുമുള്ള നമ്പരുകളില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ വായനക്കുശേഷം താഴെയുള്ള  older posts എന്നതില്‍ ക്ലിക്ക് ചെയ്യുക .
                                    അപകട വാര്‍ത്തകളും മറ്റും ഉള്ളതിനാല്‍ കോമെടി സൈറ്റ് എന്ന പേര് മാറ്റണമെന്ന് വായനക്കാരില്‍ സൈജല്‍ മുഹമ്മദിനെ പ്പോലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു ആ അഭിപ്രായം ഉള്കൊണ്ടുകൊണ്ടാണ്‌ പേര് മാറ്റി നാട്ടുകല്‍ 53 എന്ന പേര് സ്വീകരിച്ചത്.വായനക്കാരുടെ ആരോഗ്യകരമായ അഭിപ്രായങ്ങള്‍ക്ക് തീര്‍ച്ചയായും പരിഗണന ലഭിക്കുന്നു എന്ന് മനസ്സിലായല്ലോ.സഹകരനങ്ങള്‍ക്ക് നന്ദി .അക്ഷരത്തെറ്റ് ഫോണ്ട് പ്രശ്നമെന്ന് ഓര്‍മപ്പെടുത്തുന്നു. എല്ലാവര്ക്കും നന്മ നേരുന്നു. shajahannattukal@gmail.com

താഴേക്കോട് വാഹനാപകടം ഒരാള്‍ മരിച്ചു

തച്ചനാട്ടുകര :ബസുകളുടെ മരണപ്പാച്ചിലില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു താഴേക്കോട് ഇന്ന് 16.11.11 ഉണ്ടായ അപകടത്തില്‍ പരിക്കേറ്റു  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആലിപ്പരമ്പ് കാംബ്രം വീട്ടില്‍ മുഹമ്മദിന്റെ മകന്‍ നൌഷാദ് (26) ആണ് മരിച്ചത്.
പെരിന്തല്‍മന്നയിലേക്ക് ബൈകില്‍ പോകുമ്പോള്‍ തെറ്റായ ദിശയില്‍ അമിതവേകത്തില്‍ എത്തിയ സ്വകാര്യ ബസ്‌ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കൂടെ സന്ജരിച്ചിരുന്ന പിതൃ സഹോദര പുത്രന്‍ അന്‍വര്‍ മൌലാന ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനായി .ഈ മാസം അവസാനം വിവാഹിദനാവനിരിക്കുകയായിരുന്നു നൗഷാദ്.ക്ഷുഭിതരായ ജനങ്ങള്‍ ബസ്‌ അടിച്ചു തകര്‍ത്തു
.


Monday, November 14, 2011

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ അതീവ ശ്രദ്ധക്ക്

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ അതീവ ശ്രദ്ധക്ക് :ഈ കൂട്ടായ്‌മയെ ഹാക്കെര്‍മാര്‍ കടന്നുകയറി മലിനമാക്കുന്നതായി 
സംശയിക്ക തക്ക തരത്തിലുള്ള സൂചനകള്‍ .ചില സുഹൃത്തുക്കള്‍ അറിയാതെ അവരുടെ വാളിലും,പ്രൊഫൈലിലും,അശ്ലീല 
ചിത്രങ്ങളും കമെന്റുകളും പോസ്റ്റ്‌ ചെയ്തതായി പറയപ്പെടുന്നു .അത്തരത്തിലുള്ള അനുഭവങ്ങളും ഉണ്ട്.ആയതിനാല്‍,ഫേസ്ബുകില്‍ അത് ഉപയോഗിക്കുന്ന എല്ലാവരും  ഇത് സംബന്ധിച്ച മുന്നറിയിപ്പ് പോസ്റ്റ്‌ ചെയ്തുനാണക്കേടില്‍ നിന്നും രക്ഷപ്പെടുക .  THE HACKERS HAVE ALREADY ENTERED FACEBOOK AND THEY ARE PUTTING DIRTY VIDEOS IN UR NAME IN THE WALLS OR PROFILE OF YOUR FRIENDS WITHOUT YOU KNOWING IT ..U DONT SEE IT BUT OTHER PEOPLE CAN SEE IT.. AS IF THESE WERE A PUBLICATION THAT YOU MADE!! SO IF YOU RECEIVE SOMETHING FROM ME, ITS NOT MINE...(copy this on your wall) ..... do spread it..plz pass it on!

Friday, November 11, 2011

അബോര്‍ഷന്‍ എന്നാല്‍ കൊലപാതകം തന്നെ .ഒരു പിഞ്ചു കുഞ്ഞിനോടുള്ള കൊടും ക്രൂരത. നമുക്കീ ഭീകരതയെ ചെറുക്കാം                                                                                                           കടപ്പാട് :മാസിന്‍  

Wednesday, November 9, 2011

                   നമുക്ക്  ഈ കലാപ രീതി അനുകരിക്കണോ...?
ഈ സൈറ്റില്‍ ഇങ്ങിനെയൊരു പോസ്റ്റിങ്ങ്‌ ഞാന്‍ ഉദ്ദേശിചിരുന്നതല്ല .പക്ഷെ ഇനിയും കണ്ണടച്ചാല്‍...നാളെ നമുക്കും...?ഞാന്‍ വളച്ചുകെട്ടുന്നില്ല കാര്യത്തിലേക്ക് കടക്കാം.ആര്യംബാവിലെ നിര്‍ഭാഗ്യകര മായ സംഭവത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്.അവിടെ ഉണ്ടായ സംഭവം പാര്‍ടിപരമല്ല എന്ന് ഏല്ലാവര്‍ക്കുമരിയാമല്ലോ....?ഒരു അതിര് തര്‍ക്കം .അതില്‍ അങ്ങോട്ടും ഇങ്ങോട്ടും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.ഞായറാഴ്ച ഒരു പ്രശനമുണ്ടായപ്പോള്‍ നേതാവ് തങ്ങളെ  ആക്രമിച്ചു എന്നുപറഞാണത്രെ ഒരുസംഘം നിസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ലീഗ് നേതാവ് കൂടിയായ  ഹംസ എന്ന വയസ്സില്‍ മൂത്ത ആളെ ആക്രമിച്ചത്.ഇത് ന്യായീകരിക്കാവതല്ല .ഒപ്പം ഒരുകാര്യം കൂടി നാം ഓര്‍ക്കേണ്ടതല്ലേ...?ലീഗ് നേതാവ് എന്ന നിലക്കല്ല ഹംസാക്ക ആക്രമിക്കപ്പെട്ടത്.അവടെ നേതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത വണ്ണം ഒരുകൂട്ടം ആളുകള്‍ അഴിഞാടിയത് എന്തുകൊണ്ടാണെന്ന് നമ്മളും ലീഗ് നേതാക്കളും ആലോജിചിട്ടുണ്ടോ...?വളരെ പ്രകോപന രീതിയിലുള്ള സന്ദേശം ലീഗ് അണികളുടെ ചെവിയിലേക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്.
പള്ളിയില്‍ വച്ച് ആക്രമിച്ചു...എന്ന് തുടങ്ങുന്ന ആപ്രചാരണത്തിന്റെ ലകഷ്യ മേന്തായിരുന്നു..?ആരായിരുന്നു ഈ പ്രചാരണത്തിനു പിന്നില്‍...?എന്തായിരുന്നു അവരുടെ ലക്‌ഷ്യം..?ഹംസാക്ക ഇങ്ങനെഒരു തോന്നിവാസത്തിന്കൂട്ട് നില്‍ക്കുമെന്ന് അദ്ധേഹത്തെ അറിയുന്നവര്‍ ആരും പറയില്ല .പിന്നെ ..എന്തുകൊണ്ട്ഇങ്ങിനെയൊക്കെ ...?
                                       നമുക്ക് അറിയില്ലേ ഒരു പ്രശ്നം നടക്കുമ്പോള്‍ നമുക്ക് തല്ലു കിട്ടിയാലും ഇല്ലെങ്കിലും നമ്മളെയൊന്നും പ്രശനത്തിന് പോകാന്‍ അനുവദിക്കാത്ത്തവര്‍ ആയിരിക്കും വീട്ടിലുള്ള സ്ത്രീകളും കുട്ടികളും എന്തെന്നില്ലാത്ത ഭയം ഭയം തന്നെയാണ് കാരണം.അങ്ങിനെയുള്ള സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകള്‍ ആക്രമിക്കാന്‍ നമുക്കെങ്ങനെ കഴിയുന്നു...?വീട്ടില്‍ കയറിവരെ ആക്രമണം.മുന്‍പ് അരിയൂരിലും ഉണ്ടായിട്ടുണ്ട് വീട് ആക്രമണം .അന്ന് സി പി എമ്മായിരുന്നു പ്രതിസ്ഥാനത്ത് .ഈ കുറിപ്പുകാരന്‍ ആര്യംബാവില്‍ ചെന്നപ്പോള്‍ കണ്ടത് ഭയാനകമായ അവസ്ഥയായിരുന്നു.ലക്ഷങ്ങളുടെ വസ്തുക്കള്‍ കത്തിച്ചു ചാമ്പലാക്കുക 
വീടുകള്‍ ആക്രമിക്കുക...വീട്ടിലുള്ള കുട്ടികള്‍ നിസ്സഹായാവസ്ഥയില്‍ നിലവിളിക്കുക.കയ്യില്‍ ക്യാമറ ഉള്ളവരെയെല്ലാം ആക്രമിക്കുക .പത്രപ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുക .എന്താണിത് ...?
ഏതെങ്കിലും ആളുകള്‍ ഏതെങ്കിലും നേതാക്കളെ ആക്രമിചിട്ടുന്ടെങ്കില്‍ അവരെ കൈകാര്യം ചെയ്യുന്നതിന് പകരം വീടുകള്‍ ആക്രമിക്കുന്നത് പരിഷ്കൃത സമൂഹമെന്നു അവകാശപ്പെടുന്ന നമുക്ക് യോജിച്ചതാണോ..?
ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയും ഇന്ന് രംഗത്തില്ല .അവര്‍ക്കതിനു യോഗ്യതയും ഉണ്ടാവില്ല എന്നതിനപ്പുറം ഇതിനു വര്‍ഗ്ഗീയ മാനം വന്നേക്കുമോ എന്നും അവര്‍ ഭയക്കുന്നുണ്ടാവാം ..എന്തായാലും വീടാക്രമണം പോലുള്ള ഒരു കാര്യവും അനുവദിച്ചുകൂടാ ..ഒപ്പം പോലിസ് ജനങ്ങള്‍ക്ക്‌ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കേണ്ടാവരാന്.ആക്രമങ്ങള്‍ കണ്ട രസിക്കെണ്ടാവരല്ല .പോലീസിനു കാഴ്ചക്കാരുടെ റോളായിരുന്നു ആര്യംപാവില്‍ .ഇത് മാറിയെ പറ്റൂ ഇല്ലെങ്കില്‍ വീണ്ടെടുക്കാന്‍ പറ്റാത്ത വണ്ണം നമ്മുടെ മനുഷ്യത്വം നശിക്കും 
                                                        

comedysight പേര് മാറ്റി

ഈ സൈറ്റ് സന്ദര്‍ശകരുടെ നിരന്തര അഭ്യാര്‍ത്ഥന മാനിച്ച് ഇതിന്റെ പേര് കൊമെടി സൈറ്റ് എന്നതില്‍നിന്നും നാട്ടുകല്‍ അന്പത്തിമൂന്നു  എന്നാക്കുകയാണ് മാന്യ വായനക്കാര്‍ സഹകരിക്കുക .തീര്‍ത്തും ഗള്‍ഫ് മലയാളികളെയും മറ്റു സുഹൃത്ത്‌ക്കളേയും ലകഷ്യമിട്ടാണ് ഈ സൈറ്റ് ഇതില്‍ നമ്മുടെ നാട്ടിലെ പ്രധാന സംഭവങ്ങളും കൊമെടികളും ഉണ്ടായിരിക്കും.വെറും തമാശക്ക് വേണ്ടിയാണിത് .അത് ആ സ്പിരിറ്റില്‍ തന്നെ എടുക്കാവൂ എന്നും അപേക്ഷിക്കുന്നു.ഈ സൈറ്റ് മൊത്തം സന്ദര്‍ശനം അയ്യായിരത്തിന് മുകളിലാണ് .കഴിഞ്ഞ മൂന്നുമാസത്തില്‍ മാത്രം രണ്ടായിരത്തിനടുത്തുണ്ട്.ഈ നേട്ടം സാധ്യ മാക്കിയ വായനക്കാര്‍ക്ക് നന്ദി .ഇനിമേല്‍ ഈ സൈറ്റ് www.nattukal53.blogspot.com  എന്ന വിലാസത്തിലായിരിക്കും ലഭിക്കുക 
                                     

Monday, November 7, 2011

തച്ചനാട്ടുകര:ആര്യംപാവില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രടറിയെ മര്‍ദിചതിനെ തുടര്‍ന്ന് സംഘര്‍ഷം .മര്‍ദിചവരെന്നു ആരോപിക്കപ്പെടുന്ന പടുവില്‍ ഗ്രൂപിന്റെ മൂന്നു വീടുകളും,ഒരു ട്രാവല്‍ ഓഫീസും,ഒരു മൊബൈല്‍ കടയും തകര്‍ത്തു.ഒരു മരമിള്ളിനുതീയിട്ടു.പടുവില്‍ രസാകിന്റെ  വീടിനകത്തെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത നിലയിലാണ്.പാലക്കാട് എസ്പി,ഷൊര്‍ണൂര്‍ ഡി വൈ എസ് പി എന്നിവരുടെ നേത്രുത്വത്തില്‍ വന്‍ പോലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
പാലക്കാട് എസ് പി സ്ഥലം സന്ദര്‍ശിക്കുന്നു 







Tuesday, November 1, 2011

കരിങ്കല്ലത്താണിയുടെ സ്വന്തം മാമു

കരിങ്കല്ലത്താ ണിയില്‍ ഷാനാസ് എലെക്ട്രിക്കല്സിന്റെ നവീകരിച്ച ഷോറൂമായ പവര്‍പാലസ് ഉത്ഘാടന ചടങ്ങിനിടെ കരിങ്കല്ലത്താണി ക്കാര്‍ 
സ്നേഹത്തോടെ മാമു എന്ന് വിളിക്കുന്ന ആള്‍ കുതിരയുമായി എത്തിയപ്പോള്‍ .ഗാനമേള പൊടി പൊടിക്കുമ്പോഴും മാമുവും കുതിരയും 
ആയിരുന്നു ശ്രദ്ധാകേന്ദ്രം .ചില ചിത്രങ്ങള്‍ ഇതാ.
കാലു പിടിക്കാം ഒന്നടങ്ങി നില്‍ക്ക് 

                                                                            നിക്കവിടെ 
                                                    മേയ്തീനേയ് ആ ചെറിയേ സ്പെനെര്‍ 
                                                              ഇപ്പൊ ശരിയാക്കി തരാം 
                                                              അങ്ങനെ മര്യാദക്ക് നില്‍ക്ക്   
                                                      ഹേയ് ഡബ്ള്‍ പറ്റില്ല 
                                                              പീടീ സലാമിനെ കണ്ടാല്‍ ചവിട്ടിക്കോ 
                                                          വായടക്കെടോ നമ്പര്‍ ലോക്കിടും ഞാന്‍