Saturday, December 22, 2012

സുധന്‍ യാത്രയായി .ചികിത്സാ സഹായം ആവശ്യമില്ലാത്ത ലോകത്തേക്ക്

തച്ചനാട്ടുകര :സുധന്‍ യാത്രയായി .ചികിത്സാ സഹായം ആവശ്യമില്ലാത്ത ലോകത്തേക്ക് .രണ്ടു  കിഡ്നികളും തകരാറിലായി പെരിന്തല്‍മണ്ണ സ്വകാര്യ  ആശുപത്രിയിലെ ചികിത്സയിലായിരുന്നു ഇദ്ദേഹം.ഇരു കിഡ്നികളും മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന സുധന്‍ എന്ന സുധാകരന്റെ കുടുംബം കിഡ്നി മാറ്റിവെക്കാന്‍ ആവശ്യമായ തുക കണ്ടെത്താനാവാതെ വിഷമിക്കുന്ന വാര്‍ത്ത ഈ ബ്ലോഗും.മാധ്യമം ,മനോരമ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുധനെ സഹായിക്കുന്നതിനായി പ്രൊഫ എം മുഹമ്മദലി ചെയര്‍മാനും,കെ ടി ജലീല്മാസ്റെര്‍ കണ്‍വീനറും ,രഘുനാഥ് ട്രഷററും ആയി കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനം നടത്തി വരികയായിരുന്നു.ഇന്ന് 22.12.12 ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നതിനായി പോയതായിരുന്നു.തുടര്‍ന്ന് സുധന്‍ മരണത്തിനു കീഴടങ്ങി.ഈ ബ്ലോഗിലെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജിദ്ദയില്‍ ഉള്ള നാട്ടുകല്‍ സ്വദേശിയായ ഒരു സുഹൃത്ത് 5000 രൂപ എന്റെ പേരില്‍ അയച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.അത് കയ്യില്‍ കിട്ടിയ ഉടന്‍ ആ കുടുംബത്തിനോ കമ്മറ്റി ക്കോ കൈമാറുമെന്ന് അറിയിക്കുന്നു.സഹായിച്ചവര്‍ക്കു നന്ദി .ഇനി നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ രക്ഷിതാവ് നഷ്ടപ്പെട്ട ആ കുടുംബത്തെ സഹായിക്കുക എന്നതാണ് .സ്വന്തം വീടില്ലാത്ത സുധന്‍റെ കുടുംബത്തിനു വീടുവെക്കാന്‍ ആവട്ടെ ഇനിയുള്ള സഹായം.അതിനുള്ള പ്രവര്‍ത്തനവുമായി ചികിത്സക്ക് രൂപീകരിച്ച കമ്മറ്റി മുന്നോട്ടു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം .നാട്ടുകാര്‍ക്ക് സഹായിക്കണമെങ്കില്‍ ആയുസ്സ് കൂടി വേണമല്ലോ .....ഈ സൈറ്റും ,നല്ലവരായ നാട്ടുകാരും അനുശോചനം അറിയിക്കുന്നു.
                                                                                                                                         

                                                                                                                                           ഷാജഹാന്‍ നാട്ടുകല്‍
                                                                                                                                          9946731814

Sunday, December 16, 2012

കിഡ്നി രോഗം നാട്ടുകല്‍ പാലോട് സ്വദേശി സുധാകരന്‍ സഹായം തേടുന്നു

ഇത് സുധാകരന്‍ എന്ന സുധന്‍ . പാലക്കാട് ജില്ലയിലെ.നാട്ടുകല്‍ പടിഞ്ഞാറേ  പാലോട് സ്വദേശി യാണിധേഹം .ഗുരുതരമായ വൃക്ക രോഗം ബാധിച്ചു പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം..കിഡ്നി മാറ്റിവെക്കണം എന്നാണു  ഡോക്ടര്‍മാരുടെ നിര്‍ദേശം .ഭാര്യയും മൂന്നു കുഞ്ഞുങ്ങളും അടങ്ങുന്ന ഈ യുവാവ് .കടയില്‍ ജോലി ചെയ്തുകിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്.അസുഖം ബാധിച്ചതോടെ ജോലിക്ക് പോകാന്‍ ആവാതെ ആ വരുമാനവും അടഞ്ഞു . കിഡ്നി മാറ്റിവെക്കാന്‍ ആവശ്യമായ വലിയ സംഘ്യ കണ്ടെത്താന്‍ കഴിയാതെ തീര്‍ത്തും നിസ്സഹായാവസ്തയിലാണ് ഇയാളുടെ കുടുംബം ഡയാലിസിസിനും മരുന്നിനുമായി മാസം ഇരുപതിനായിരം രൂപ ഇപ്പോള്‍ തന്നെ ചിലവാക്കിക്കൊണ്ടിരിക്കുന്നു .ഇനി ചികിത്സ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍  സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ .സുധനെ സഹായിക്കുന്നതിനായി പ്രൊഫ എം മുഹമ്മദലി ചെയര്‍മാനും ,കെ ടി അബ്ദുല്‍ ജലീല്‍   കണ്‍ വീനറും എന്‍.രഘുനാഥ് ട്രഷററും ആയി സുധന്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്..ചെത്തല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ 2204 നമ്പര്‍ കറന്റ് അക്കൌണ്ടും തുറന്നിട്ടുണ്ട് .
               വിലാസം     കണ്‍വീനര്‍
                  വി.സുധന്‍ ചികിത്സാ സഹായ സമിതി
നാട്ടുകല്‍ .പി ഓ
മണ്ണാര്‍ക്കാട് കോളേജ് (വഴി )
പാലക്കാട് 678583

Tuesday, December 11, 2012

Friday, November 23, 2012

പെരിന്തല്‍മണ്ണയിലെ വ്യാജ ശിശുരോഗ വിദഗ്ദനെതിരെ പോലിസ് നടപടി...?nattukal53 ഇംപാക്റ്റ്‌


  • പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയില്‍ അനധികൃതമായി ശിശുരോഗ വിദഗ്ദന്‍ എന്ന നിലയില്‍ ചികിത്സ നടത്തിവന്ന ഡോക്ടര്‍ക്കെതിരെ പോലിസ് നടപടി.എം ബി ബി എസ് മാത്രം യോഗ്യതയുള്ള ഡോക്ടര്‍ ,അനധികൃതമായി പേരിനൊപ്പം എം ബി ബി എസ്സിന് പുറമേ എം ഡി. ഡി എന്‍ ബി.എന്നീ യോഗ്യതകള്‍ എഴുതി ചേര്‍ത്താണ് രോഗികളെ  തെറ്റിധരിപ്പിച്ചിരുന്നത് .ആദ്യമായി ഈ വിവരം പുറത്തുവിട്ട ഈ സൈറ്റില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഒരു പ്രമുഖ സംഘടന ഇടപെട്ടതിനെ തുടര്‍ന്നാണ്‌ പോലിസ് നടപടി എന്നാണു സൂജന.ഒരു പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ഡോക്ടറുമായി സംസാരിച്ചതിനെ തുടര്‍ന്ന് .ശിശുരോഗ വിദഗ്ദന്‍ എന്ന ബോര്‍ഡ് മാറ്റി ശിശു രോഗ വിഭാഗം എന്ന് തിരുത്തിയിരുന്നു.ഈ ബോര്‍ഡുകളും ഇന്നലെ ആശുപത്രിയില്‍ എത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.കൂടുതല്‍ നടപടി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് സൂജന ഉണ്ട് .ശിശുരോഗവിഭാഗത്തില്‍ വളരെ പ്രാവീണ്യം നേടിയ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുയോജ്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ എന്നിരിക്കെ ഈ ഡോക്ടര്‍ കടുത്ത തെറ്റാണ് ചെയ്തിരിക്കുന്നത്.പൂര്‍ണമായ രേഖകള്‍ കയ്യില്‍ കിട്ടുന്ന മുറക്ക് ഡോക്ടറുടെ പേരുവിവരങ്ങള്‍ പുറത്ത് വിടുന്നതാണ്.

Monday, November 19, 2012

പെരിന്തല്‍മണ്ണയില്‍ വ്യാജ ശിശു രോഗ വിദഗ്ദനോ ......? (എക്സ്ക്ലുസിവ്)

മുകളിലുള്ളത് വായിച്ചല്ലോ അല്ലെ...?ഇനി കാര്യത്തിലേക്ക് കടക്കാം.പെരിന്തല്‍മണ്ണയില്‍ ഈയിടെ ഒരു ആശുപത്രിയില്‍ ചാര്‍ജെടുത്ത ഡോക്ടര്‍  പേരിനൊപ്പം എം ബി ബി എസ് യോഗ്യതയ്ക്ക് പുറമേ എം ഡി .ഡി എന്‍ ബി എന്ന് ചേര്‍ത്ത് ശിശുരോഗ വിദഗ്ദന്‍ എന്നപേരില്‍ ചികിത്സ നടത്തുന്നതായി സൂജനകള്‍..എം ബി ബി എസ് യോഗ്യത ഉള്ളതാണെന്നും എന്നാല്‍ എം ഡി. ഡി എന്‍ ബി എന്ന് പേരിനൊപ്പം ചേര്‍ത്തത് മേല്‍ ഉത്തരവില്‍ പറയുന്നതുപോലെ കൌണ്‍സിലില്‍ രജിസടെര്‍ ചെയ്തിട്ടില്ലാത്തതാനെന്നും അറിയുന്നു.ഇല്ലാത്ത യോഗ്യത പേരിനൊപ്പം ചേര്‍ത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്തിരിക്കുന്നത്.വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഭാഗമാണ്‌ ശിശുരോഗ വിഭാഗം .ആ വിഭാഗത്തില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത ഒരാള്‍ ശിശു രോഗവിഭാഗം കൈകാര്യം ചെയ്താലുള്ള ഭവിഷത്ത് ആലോജിക്കാവുന്നതെയുള്ളൂ .പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ വച്ചുള്ള ഈ കളി അനുവദിച്ചുകൂടാത്തതാണ്.ഇക്കാര്യത്തില്‍  അന്ന്വേഷണം നടന്നു വരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതെയുള്ളൂ . ചികിത്സാ രംഗത്തെ കൊല്ലാ കൊലകള്‍ എന്ന പേരില്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ശ്രദ്ധയില്‍ പെട്ട ഒരാളാണ് പ്രശ്നം എന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്.നെറ്റ് വഴിയുള്ള വിളി ആയതിനാല്‍ ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.കൂടുതല്‍ ചോതിച്ചപ്പോള്‍ .കാര്യം അന്ന്വേഷിക്കൂ ..സത്യമാണെങ്കില്‍ പുറം ലോകത്തെ അറിയിക്കൂ എന്ന് പറഞ്ഞു .വരും ദിവസങ്ങളില്‍ സത്യം കണ്ടു പിടിക്കാം എന്ന വിശ്വാസത്തിലാണ് ഞങ്ങള്‍..

Thursday, October 18, 2012

മനുഷ്യന്റെ അത്യാര്‍ത്തിസസ്യങ്ങളും ജീവജാലങ്ങളും നാടുനീങ്ങി

തച്ചനാട്ടുകര :മനുഷ്യന്റെ അത്യാര്‍ത്തി മൂത്തതോടെ നാട്ടില്‍ സുപരിചിതമായിരുന്ന പല  സസ്യങ്ങളും ജീവജാലങ്ങളും നാടുനീങ്ങി.തെച്ചി ,ജമന്തി .കൊഴിചൂട്ട ,മല്ലിക,നിത്യ കല്യാണി ,അസര്മുല്ലപ്പൂ ,കടുക്ക ,സൂര്യകാന്തി ,തുടങ്ങിയ അസംഖ്യം ചെടികളും,കുറുംതോട്ടി ,ആടലോടകം ,ഒടിച്ചുകുത്തി,വെള്ളതണ്ട് ,പലതരം പുല്ലുകള്‍,ചീമക്കൊന്ന ,മുരുക്ക് ,മുള്ളീലം ,കുമിഴ്,തുടങ്ങിയ ഔഷധങ്ങള്‍ അടക്കമുള്ള സസ്യങ്ങളും ,പലതരം തുമ്പികളും ,പൂമ്പാറ്റകള്‍ കുരുവി,തേന്‍ കുരുവി ,തുടങ്ങിയ പക്ഷികളും കാണാതെയായി.ജീവജാലങ്ങളുടെ നാശത്തിനു മൊബൈല്‍ ടവറുകലാണ് ഒരു പരിധിവരെ കാരണ മായതെങ്കില്‍ സസ്യങ്ങളുടെ നാശത്തിനു ഞാന്‍ അടക്കമുള്ള മനുഷ്യര്‍ തന്നെയാണ് പൂര്‍ണമായും ഉത്തരവാദികള്‍.മുറ്റത്ത്‌ ഒരു പുല്ലുപോലും പാടില്ലെന്ന  നിര്‍ബന്ധ ബുദ്ധിയാണ് ഇവയെ നാശത്തിലേക്ക് നയിച്ചത് .എന്തായാലും വല്ലാത്തൊരു നഷ്ടമാണ് ഇവ നമ്മുടെ ജീവിത ചുറ്റുപാടില്‍ വരുത്തിവച്ചത് .എത്രതരം തുമ്പികള്‍ നമുക്ക് ചുറ്റും ഉണ്ടായിരുന്നു ..വൈകോല്‍ കൂനകളിലും ,തുണി അലക്കിയിടുന്ന കയറുകളിലും ,കിണറ്റിന്‍ കരയിലും ,ഓലകളുടെ തുമ്പത്തും ഒക്കെ എത്ര എത്ര വിധം തുമ്പികള്‍ ആയിരുന്നു...നാം ഒന്നോര്തുനോക്കുക തുമ്പിയെ പിടിക്കാന്‍ നടന്നിരുന്ന ആ കാലം ,ചുവന്ന ഒരുതരം തുമ്പി യുണ്ട് .വാലില്‍ പിടിച്ചാല്‍ ഉടനെ അത് കുനിഞ്ഞു നമ്മുടെ വിരലില്‍ കടിക്കും.കണ്ണുരുട്ടി വിരട്ടാന്‍ വരെ മിടുക്കരാണ് ഈ തുമ്പികള്‍ ,പാതി കറുപ്പും ബാക്കി ഭാഗം ചില്ലുപോലെയുമുള്ള ഒരുതരം തുമ്പിയും,ഈര്‍ക്കില്‍ പോലെ മെലിഞ്ഞ തുമ്പികളും ഒന്നും ഇപ്പോള്‍ കാണാനേ ഇല്ല ..പുല്ലു ഉണക്കി കളയാന്‍ ഉപയോഗിക്കുന്ന കളനാശിനിയും തുമ്പികളുടെ നാശത്തിനു കാരണമായിട്ടുണ്ട്.ഞണ്ടുകളും മന്നിരകലുമാണ് മണ്ണിനെ ഉഴുതുമറിച്ചു മണ്ണിനെ ജീവനുല്ലതാക്കുന്നത് കീടനാശിനികള്‍ വന്‍തോതില്‍ ഉപയോഗിച്ചതോടെ അവറ്റകളും ചത്തൊടുങ്ങി.കൂറകള്‍ ഭാഗ്യവാന്മാര്‍ അവറ്റകള്‍ കുറച്ചു ബുദ്ധിയുള്ള കൂട്ടത്തിലാണ് നമ്മള്‍ ഭക്ഷണം  സൂക്ഷിക്കുന്നിടത്താണ് അവറ്റകളുടെ താമസം മരുന്നടിക്കാന്‍ നിര്‍വാഹമില്ല ആതിനാല്‍ 





പഴയ വീടുകളിലെങ്കിലും അവ ജീവിക്കുന്നു.കുരുവികളുടെ സ്ഥിതിയും മറിച്ചല്ല.കാടുകള്‍ റബ്ബര്‍ മരങ്ങള്‍ക്ക്  വഴിമാറിയതോടെ ഇവ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.കിടപ്പാടം നഷ്ടമായ അവരില്‍ വില്ലന്‍ സ്വഭാവമുള്ളവര്‍ നമ്മുടെ വീടുകളുടെ ഇറയത്തെക്കു താമസം മാറ്റുകയാണ് .ഈ ചെറു കയ്യേറ്റം മനുഷ്യനെ ചിന്തിപ്പിചാലോ എന്നവര്‍ കരുതിക്കാണും.നമ്മള്‍ ചിന്താശേഷി നശിച്ചവര്‍ ആണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയിട്ടില്ലെന്ന് തോന്നുന്നു.സ്കൂളില്‍ പോയിരുന്ന കാലം നമ്മള്‍ എത്ര ഉല്ലാസ തോടെയും  കൌതുകതൊടെയുമാണ് പൂക്കള്‍ പരിച്ചിരുന്നത് .വെള്ള തണ്ടുകള്‍ കൊണ്ട് സ്ലേറ്റ്‌ മായ്ചിരുന്നതും എല്ലാം എത്ര മധുരിക്കും ഓര്‍മ്മകള്‍ ആ കാലത്തുള്ള സിനിമാ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എന്തൊക്കെ ഓര്‍മകളാണ് മനസ്സില്‍ തെളിയുന്നത്.നിങ്ങളുടെ ഭാഗ്യം കൂടുതല്‍ എഴുതാന്‍ നെറ്റ് കട്ടാവുന്നത് കാരണം പറ്റുന്നില്ല .നിങ്ങള്ക്ക് ദൌര്‍ഭാഗ്യം ഉണ്ടെങ്കില്‍ പിന്നീട് കാണാം 

Monday, October 8, 2012

മലപ്പുറം എം എസ് പി ഹയര്‍ സെക്കണ്ടറിയുടെ ഫുട്ബാള്‍ ടീം അംഗവും തച്ചനാട്ടുകര കുണ്ടൂര്‍കുന്നു സ്വദേശിയും ആയ അനസിനു ജന്മ നാട്ടില്‍ ഉജ്ജ്വല സ്വീകരണം


അനസിനു ജന്മനാട്ടില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ നിന്നുള്ള ദ്രിശ്യങ്ങള്‍ .


കുണ്ടൂര്‍കുന്നു സ്കൂളില്‍ സ്വീകരണത്തിനു നന്ദി പറയുന്ന അനസ് 


അനസിനു വീടിനു സമീപം നല്‍കിയ സ്വീകരണത്തില്‍ നാട്ടുകല്‍ എസ ഐ ദേവീ ദാസന്‍ ഉപഹാരം നല്‍കുന്നു.


കുഞ്ഞലവി മാഷും കുട്ട്യോളും ..മൂവരും ഫുട്ബാള്‍ താരങ്ങള്‍ 
മലപ്പുറം :സുബ്രതോ കപ്പില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ മലപ്പുറം എം എസ് പി ഹയര്‍ സെക്കണ്ടറിയുടെ ഫുട്ബാള്‍ ടീം അംഗവും തച്ചനാട്ടുകര കുണ്ടൂര്‍കുന്നു സ്വദേശിയും ആയ അനസിനു ജന്മ നാട്ടില്‍ ഉജ്ജ്വല സ്വീകരണം .രാവിലെ പത്ത് മണിക്ക് കോടക്കാട്ടു നിന്നും തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അനസിനെ ജന്മനാടായ പുല്ലാനിവട്ടയിലേക്ക് ആനയിച്ചത് ..ഇവിടെ നടന്ന ചടങ്ങില്‍ നാട്ടുകല്‍ സബ്‌ ഇന്‍സ്പെക്ടര്‍ ദേവീ ദാസന്‍ അനസിനു ഉപഹാരം കൈമാറി.തുടര്‍ന്ന് അനസ് പഠിച്ച കുണ്ടൂര്‍കുന്നു ടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പി ടി എ പ്രസിടന്റ്റ് എ കെ വിനോദ്,കെ ടി വിജയന്‍,ടി എം അനുജന്‍,പി ജി പ്രശാന്ത്,ടി മോഹനദാസ്,എം എം നാരായണന്‍,ടി സുരേഷ്,ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.സുബ്രതോ കപ്പില്‍ കേരളത്തെ പ്രധിനിധാനം ചെയ്ത എം എസ് പി ടീം യുക്രൈന്‍ ടീം ആയ ദൈനാമോ കീവ് എഫ് സി യോട് 5-2,സ്കോറിന് തോറ്റെങ്കിലും വീറുറ്റ പ്രകടനമാണ് കേരള ടീം കാഴ്ചവെച്ചത്.പ്രതിരോധ നിരയില്‍ റൈറ്റ് വിംഗ് ബാക്ക് ആയാണ് അനസ് ബൂട്ടനിഞ്ഞിരുന്നത്.വി പി എ യു പി സ്കൂള്‍ അധ്യാപകനും മികച്ച ഫുട്ബാളരുമായ കുഞ്ഞലവിയില്‍ നിന്നുമാണ് അനസ് പന്തുകളിയുടെ ബാല പാഠങ്ങള്‍ പഠിച്ചത്.അനസിന്റെ ജ്യേഷ്ടന്‍ ആഷിക്കും ഫുട് ബാളര്‍ ആണ്.ബാപ്പയും രണ്ടു മക്കളും ചേര്‍ന്ന് പന്ത് കളിക്കുന്ന കാഴ്ച അതി മനോഹരം തന്നെയാണ്.മക്കളുമായുള്ള കളി യില്‍ കുഞ്ഞലവി മാഷ്‌  എന്ന പഴയ പടക്കുതിരപോലും തോറ്റുപോകും അതിനാല്‍ തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മാഷ്‌ പലപ്പോഴും റഫറിയുടെ റോളിലാണ് കളത്തില്‍ ഇറങ്ങാര്‍ ഉള്ളത്.കുഞ്ഞലവിമാഷും കുട്ട്യോളും ജൈത്ര യാത്ര തുടരുകയാണ് പുതിയ ചരിത്രം കുറിക്കാന്‍....തച്ചനാട്ടുകരയും  നിറഞ്ഞ പിന്തുണയോടെ ഇവരുടെ കൂടെയുണ്ട്..ഉമ്മ മൈമൂന കരിങ്കല്ലതാനി എഫ് എം ഹൈ സ്കൂളില്‍ അധ്യാപികയാണ്.

Tuesday, August 28, 2012

ചെത്തല്ലൂര്‍ സമാധാനത്തിലേക്കും സഹോദര്യത്തിലെക്കും



ചെത്തല്ലൂര്‍ സമാധാനത്തിലേക്കും സഹോദര്യത്തിലെക്കും തിരിച്ചെത്തിയിരിക്കുന്നു
"മത സൌഹാര്ദ സംഗമവും ഓണം-പെരുന്നാള്‍ സ്നേഹ വിരുന്നും" ഇത്തരം ഒരു ആശയവുമായി മുന്നിട്ടിറങ്ങുമ്പോള്‍ ചെത്തല്ലൂരിന്റെ സാംസ്കാരിക രംഗത്തെ പതീട്ടാണ്ടുകളുടെ നിരസാനിധ്യമായ പൊതുജന ഗ്രന്ഥാലയത്തിന് മുന്നിലുണ്ടായിരുന്ന ലക്‌ഷ്യം ഇവിടെ സഹോദര്യവും സമാധാനവും പുനസ്ഥാപിക്കുക എന്നതായിരുന്നു, ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചു ലക്‌ഷ്യം നേടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സംഘാടകരുടെ സന്തോഷവും ചാരിതര്ത്യവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്
രാവിലെ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന മത സൌഹാര്ദ സംഗമത്തില്‍ പങ്കെടുക്കാന്‍ കനത്ത മഴയെ അവഗണിച്ചു നൂറു കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്, മുഴുവന്‍ ആളുടെ പ്രസംഗവും ക്ഷമയോടെ കേട്ടിരുന്നു അവസാനം മത സൌഹാര്ദ പ്രതിജ്ഞയും ചൊല്ലിയാണ് സമ്മേളനം അവസാനിച്ചത്‌, കണ്ടെതെല്ലാം ഒരു ദുസ്വപ്ന്മായിരുന്നു എന്നും ചെത്തല്ലൂരിലെ ഹിന്ദുവും മുസല്‍മാനും എന്നും ഒന്നാണെന്നും തെളിയിക്കുന്നതായിരുന്നു പരിപാടിയിലെ വന്‍ ജനപങ്കാളിത്തം, ഉണ്ടായ സംഭവങ്ങളില്‍ അത്യധികം ദുഖിതരായിരുന്ന നാട്ടുകാരുടെ മനസ്സുകളില്
‍ അതിരില്ലാത്ത സന്തോഷം ആണ് പുനസമഗമം ഉണ്ടാക്കിയത്, പ്രായമായവരില്‍ പലരും പരിപാടി അവസാനിച്ചപ്പോള്‍ ഞങ്ങള്‍ സംഘാടകരില്‍ പലരെയും സന്തോഷം കൊണ്ട് കെട്ടി പിടിച്ചു കരഞ്ഞത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ്. വിഭവ സമൃദ്ടമായ സദ്യയാണ് പരിപാടിക്കായി എത്തിയവര്‍ക്ക് ഒരുക്കിയിരുന്നത് . സദ്യ ആരംഭിച്ചപ്പോള്‍ എല്ലാവരും ആതിഥേയരായി പരസ്പരം ഭക്ഷണം കഴിപ്പിക്കാനും വിളമ്പി കൊടുക്കാനും ഓരോരുത്തരും മത്സരിച്ചു, എല്ലാവരും ഒന്നിച്ചിരുന്നു തമാശകളും പോട്ടിചിരികലുമായി ഭക്ഷണം കഴിച്ചപ്പോള്‍ ചെത്തല്ലൂരിന്റെ മതേതര മനസ്സിന്റെ വയര് നിറഞ്ഞു
ഇന്നലെ മുഖ്യ പ്രഭാഷണം നടത്തിയ സാംസ്കാരിക നായകന്‍ പറഞ്ഞ പോലെ ഇത് മുറിവേറ്റ ചെത്തലൂരല്ല ഉണര്‍ന്നു കഴിഞ്ഞ ചെത്തല്ലൂര്‍ ആണ്, ഈ ഉണര്‍വും സൗഹാര്‍ദവും നമുക്കെന്നും കാത്തു സൂക്ഷിക്കാം, നമ്മുടെ നാടിനായി തോളോട് തോള്‍ ചേര്‍ന്ന് ഏകോദര സഹോദരങ്ങളായി കഴിയാം
പരിപാടി വന്‍ വിജയമാക്കിയ എല്ലാ നല്ലവരായ നാട്ടുകാരോടും ജനപ്രധിനിധികലോടും സംഘാടക സമിതിയുടെ നന്ദി രേഖപ്പെടുത്തുന്നു
                                                                                                                                                                                                സിദ്ധീക്ക് ചെതതല്ലൂര്‍   എഴുതിയതാണ് ഈ ലേഖനം    ഫോട്ടോ : ഷാജഹാന്‍ നാട്ടുകല്‍ 

Monday, August 27, 2012

ചികിത്സക്ക് പിറകിലെ കൊല്ലാകൊലകള്‍

കരിങ്കല്ലതാണി :അസുഖം ബാധിക്കുക എന്നത് മനുഷ്യനെ ചുറ്റിക്കുകയും പാപ്പാരാക്കാന്‍ വരെയും പര്യാപ്തമായ ഒരു സംഗതിയാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..എന്നാല്‍ നമ്മെ പിടികൂടുന്ന അസുഖാവസ്ഥയെ പരമാവധി മുതലെടുക്കുവാനും ,അതിനെ സാമ്പത്തിക നേട്ടത്തിനും ,ഒരു തരം പ്രശസ്തിക്കും വേണ്ടി ഉപയോഗപ്പ്പെടുത്താന്‍ ആശുപത്രി അധികൃതരും നാം വിശ്വാസമര്‍പ്പിച്ച ഡോക്ടര്‍മാരും ഇറങ്ങിപ്പുരപ്പെട്ടാലോ...?പരിതാപകരമായിരിക്കില്ലേ ആ അവസ്ഥ...?പണക്കാരന്റെ ധനം പരമാവധി ഊറ്റുകയും,പാവപ്പെട്ടവന്റെ കയ്യിലുള്ളതെല്ലാം തീര്‍ന്നു എന്നുറപ്പുവരുത്തി ആശുപത്രിയില്‍നിന്നും പാതിജീവനോടെ പറഞ്ഞുവിടുകയും ചെയ്യുന്ന ആശുപത്രി അധികൃതരില്‍ നിന്നും രോഗികള്‍ സൌജന്യം യാജിക്കുന്നില്ല.പകരം മെച്ചപ്പെട്ട ചികിത്സ പ്രതീക്ഷിച്ചാണ് അവര്‍ പഞ്ചനക്ഷത്ര ആശുപത്രികളില്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതരാവുന്നത്‌.എന്നാല്‍ ആ അവസരം മുതലെടുത്ത്‌ രോഗാവസ്ഥയെ കുറിച്ച് വേണ്ടത്ര പഠനം നടത്താതെ ഞൊടിയിടയില്‍ ഓപറേഷന്‍ ടേബിളിലേക്ക് പറഞ്ഞു വിടുന്ന സംസ്കാരത്തെ എന്ത് പേരിട്ടാണ്‌ നാം വിളിക്കേണ്ടത്...?
                                                                         ഇനി അനുഭവങ്ങളിലേക്കും ,കാര്യങ്ങളിലേക്കും കടക്കാം ,ഇതില്‍ രോഗികളുടെ യഥാര്‍ത്ഥ പേരുകളോ,ആശുപത്രികളുടെ പേരോ എഴുതുന്നില്ല എല്ലാം നമുക്ക് ചുറ്റുമുള്ള സ്ഥാപനങ്ങളും,രോഗികളും തന്നെ...ഊഹിക്കുക.. ഇനിയും ചതിയില്‍ പെടാതിരിക്കാന്‍ ചില അനുഭവങ്ങള്‍ ഇതാ ...
                                                                     നാട്ടുകല്ലിനടുത്തുള്ള ഒരു പതിനെട്ടുകാരന് കലശലായ വയറുവേതന.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ ഓപറേഷന്‍ നിര്‍ദേശിച്ചു.പെട്ടെന്ന് തന്നെ സര്‍ജറി നടത്തി.കുടലിന്റെ ഒരുഭാഗം വയറിനു പുറത്തേക്കിട്ടു അവിടെ മലം ശേഖരിക്കാന്‍ ബാഗ് ഘടിപ്പിച്ചു...ഏതാനും ദിവസങ്ങള്‍ക്കകം മറ്റൊരു സര്‍ജറി വേണ്ടിവരുമെന്നും,അന്നേരം കുടല്‍ പൂര്‍വ സ്ഥിതിയില്‍ ആക്കാമെന്നും,ഡോക്ടര്‍ യുവാവിന്റെ കുടുംബത്തെ ധരിപ്പിച്ചു.അങ്ങിനെ മറ്റൊരു സര്‍ജരികൂടി നടത്തി .ഉള്ളില്‍ മുറിവ് ഉണങ്ങിയിട്ടില്ലാതതിനാല്‍  കുടല്‍ അകത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയില്ലെന്നും വീണ്ടും സര്‍ജറി വേണമെന്നും സര്‍ജറിവീരന്‍ പറഞ്ഞു..വീണ്ടും രണ്ടു സര്‍ജറികൂടി നടത്തി .പഴയ അവസ്ഥ തന്നെ.ഉള്ളതെല്ലാം വിറ്റു പെറുക്കി പ്രതീക്ഷയോടെ ആ കുടുംബം ചികിത്സ തുടരുന്നതിനിടെ ആശങ്കപ്പെട്ട രോഗിയുടെ ബന്ധുക്കളോട്  ഡോക്ടര്‍ പറയുന്നു സൌകര്യമില്ലെങ്കില്‍ ആശുപത്രി വിട്ടോളൂ എന്ന്....മാത്രമല്ല കുട്ടിയുടെ അസുഖം കാന്‍സര്‍ ആണെന്നും ഡോക്ടര്‍ പറഞ്ഞു..ഇതിനിടെ രോഗിയുടെ മലം തുന്നിലൂടെ പുരത്തെക്കൊഴുകിതുടങ്ങിയിരുന്നു.(സര്‍ജറി കഴിഞ്ഞതിനു ശേഷമാണത്രേ ഈ ഡോക്ടര്‍ ടെസ്റ്റ്‌ നടത്താറുള്ളത് എന്ന് നിരവധിപേര്‍ സാക്ഷ്യപ്പെടുത്തുന്നു.)തകര്‍ന്നുപോയ കുടുംബം കോഴിക്കോട് ആശുപത്രിയിലേക്ക് രോഗിയെ മാറ്റി അവിടത്തെ ഡോക്ടര്‍ പരിശോധനക്ക് ശേഷം പറഞ്ഞത്രേ സര്‍ജറി വേണ്ടിയിരുന്നില്ല എന്ന്.മാത്രമല്ല കുടല്‍ പുറത്തേക്ക് സ്ഥാപിച്ചാല്‍ വൈകാതെ തന്നെ പൂര്‍വ സ്ഥിതിയിലേക്ക് മാറ്റിയില്ലെങ്കില്‍ ഈ അവസ്ഥ വരുമെന്നും.
                                                                                         ഇത്തരം നിരവധി ആരോപണങ്ങള്‍ ഈ ഡോക്ടര്‍ക്കെതിരെ ഞാന്‍ കേട്ടു.ഒഴിവില്ലാത്തതിനാല്‍ ഞാന്‍ അതൊന്നും ഇവിടെ കുറിക്കുന്നില്ല.ഒരുകാര്യം പറയാം വെതനയുമായി ഈ ഡോക്ടറുടെ അടുക്കല്‍ ചെന്നാല്‍ സംശയിക്കണ്ട സര്‍ജറി ഉറപ്പാ...മറ്റൊരു അനുഭവം കേട്ടോളൂ ..പതിനൊന്നു വയസും പത്ത് വയസും പ്രായമുള്ള രണ്ടു കുട്ടികള്‍ ഒരേ അസുഖത്തിന് ഇതേ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി.ഒരേ സമയം എത്തിയതും ഒരേ അനുഭവം ഉണ്ടായതും യാത്രുസ്ചികം .ചര്ദിയും,വയറു വേതനയുമാണ് അസുഖം .അപ്പന്റി സൈടിസ് എന്ന് പറഞ്ഞ ഡോക്ടര്‍ സര്‍ജറി നിര്‍ദേശിച്ചു....നടത്തി ..അസുഖം പഴയപടിതന്നെ ഇരുവര്‍ക്കും.അക്കൂട്ടത്തില്‍ ഒരാള്‍ എന്നോട് അനുഭവം പറഞ്ഞു.അവര്‍ കുട്ടിയേയും കൊണ്ട് എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി അവിടന്ന് നടത്തിയ പരിശോധനയില്‍ അപ്പന്റി സൈടിസ് കൊണ്ടല്ല അസുഖം എന്ന് കണ്ടെത്തി..മരുന്ന് നല്‍കി ഒറ്റ ദിവസംകൊണ്ട് അസുഖം മാറി .വീട്ടിലേക്കു പോന്നു..സര്‍ജറിവീരന്‍ സര്‍ജറിക്ക് ശേഷമാണ് ടെസ്റ്റുകള്‍ നടത്താറുള്ളത് എന്നതുകൊണ്ട് അസുഖത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ടോക്ടര്‍ക്കായില്ല ..പരീക്ഷണത്തിനു ആ കുടുംബം തയ്യാരല്ലാത്തതിനാല്‍ കുട്ടി രക്ഷപ്പെട്ടു..എന്നാല്‍ എത്ര പേര്‍ക്ക് എറണാംകുളത്ത്തുപോയി ചികിത്സ നടത്താനാകും...?
                                                                                 മറ്റൊരു ആശുപത്രിയിലെ അനുഭവം കേട്ടോളൂ ...കാലും കയ്യും ഒടിഞ്ഞ യുവാവ് ആശു പത്രിയില്‍ എത്തുന്നു..ദിവസം ഒന്ന് കഴിഞ്ഞിട്ടും കാര്യമായൊന്നും ചെയ്യാതെ വന്നപ്പോള്‍ ഞാന്‍ ഐ സി യു വില്‍ പോയി കാര്യം അന്ന്വേഷിച്ചു..അവിടെ ഉണ്ടായിരുന്ന നഴ്സുമാര്‍  ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞു മാത്രമേ സര്‍ജറി നടത്തി കാലും കയ്യും ശരിയാക്കാന്‍ പറ്റൂ എന്ന് എന്നോട് പറഞ്ഞു.അപകടങ്ങളില്‍ കയ്യും കാലും മുരിഞ്ഞവര്‍ക്ക് ഉടന്‍ സര്‍ജറി നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുള്ള എനിക്ക് ആ മറുപടിയില്‍ പന്തികേട്‌ തോന്നി...ഞാന്‍ കൂടുതല്‍ അന്ന്വേഷിച്ചു അപ്പോഴാണ്‌ അറിയുന്നത് സര്‍ജറി നടത്തേണ്ട ഡോക്ടര്‍ തൊട്ടടുത്ത ദിവസമേ ലീവ് കഴിഞ്ഞു വരൂ എന്ന്....അതുവരെ വേതന സംഹാരി കൊടുത്തു രോഗിയെ മരവിപ്പിച്ചു കിടത്തി ഇക്കൂട്ടര്‍.
                                                                                   അങ്ങിനെ സര്‍ജറി കഴിഞ്ഞു.ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കാലയളവിനു ശേഷം നടക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നടക്കാന്‍ തുടങ്ങി ..കാലിനു ഭയങ്കര വേതന കാരണം വീണ്ടും ആശുപത്രില്‍ പ്രവേശിപ്പിച്ചു...കാലില്‍ ഘടിപ്പിച്ചിട്ടുള്ള റാഡ് പോട്ടിയിരിക്കുകയാനെന്നു കണ്ടെത്തി.വീണ്ടും സര്‍ജറി നടത്തി പുതിയ റാഡ് ഘടിപ്പിച്ചു.പൊട്ടിയ റാഡ് രോഗിയുടെ കയ്യില്‍ പിന്നീട് കൊടുത്തു.വെറുതെയൊന്നു പരിശോധിച്ചപ്പോഴാണ് ആകെ അമ്പരന്നത്..രേഖകള്‍ പ്രകാരം മുന്‍പ് ഖടിപ്പിച്ചു എന്ന് പറയുന്ന കമ്പനിയുടെ പേരല്ല കയ്യില്‍ കിട്ടിയ രാടിനുള്ളത്.
                                                                 തീര്‍ന്നില്ല കയ്യിനും വേതന തുടങ്ങി കയ്യില്‍ ഘടിപ്പിച്ച രാഡും പോട്ടിയിരിക്കുകയാണ്..വീണ്ടും സര്‍ജറി .റാഡ് മാറ്റിവച്ചു ..രേഖയില്‍ പറയുന്ന പേരല്ല ഇവിടെയും സംഭവിച്ചത്....ഉള്ളില്‍ ഖടിപ്പിക്കുന്നതല്ലേ ..കമ്പനി മാറിയാല്‍ തന്നെ ആര് ശ്രദ്ധിക്കാന്‍...?അന്ന്വേഷനത്ത്തില്‍ മനസ്സിലായി വിപണിയില്‍ വില കുറഞ്ഞു കിട്ടുന്ന  റാഡ് രോഗിയില്‍ നിന്നും വിലകൂട്ടിവാങ്ങി ഖടിപ്പിചിരിക്കുന്നതാണെന്ന്..
                                                                   ഇതേ ആശുപത്രിയില്‍ തന്നെ എന്റോ സ്കൊപി നടത്തുന്നതിനിടെ ഉപകരണം രോഗിയുടെ വയറ്റില്‍ പോയി സര്‍ജറി നടത്തി പുരത്തെടുത്തതിനും വാങ്ങിയത്രെ പണം....
                                                                     ഒരിക്കല്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു എനിക്ക് പരിജയമുള്ള വികലാംഗനായ ഒരാള്‍ നിവര്‍ന്നു നില്‍ക്കുന്നു..വാര്‍ത്ത ഇങ്ങനെ ..കാലിനു സ്വധീനം നഷ്ടപ്പെട്ട യുവാവിനു പ്രശസ്ത എല്ല് രോഗ വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍ജരിയെ തുടര്‍ന്ന് നടക്കാന്‍ തുടങ്ങി..മണിക്കൂറുകള്‍ നീണ്ട സര്‍ജറിക്ക് ഇന്ന ഇന്ന ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി...രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്ക് മുന്നില്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു..കുറച്ചുനാള്‍ക്ക് ശേഷം ആ യുവാവിനെ പഴയ അവസ്ഥയില്‍ വീല്‍ ചെയറില്‍ കണ്ട ഞാന്‍ കാര്യങ്ങള്‍ തിരക്കി..അപ്പഴാണ് ബിസിനെസ്സ് തന്ത്രമാണിതെന്ന് മനസ്സിലായത്‌..കേസ് കൊടുക്കാന്‍ ബന്ധുക്കളോട് ഞാന്‍ ആവശ്യപ്പെട്ടു...ഹേയ്‌ അതൊക്കെ പോല്ലാപ്പാനെന്നു ബന്ധുക്കള്‍ ഈ പൊല്ലാപ്പാണ് ആശുപത്രികളെ തെമ്മാടിത്തങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്..യുവാവിന്റെ കാലില്‍ പ്രത്യേക ഷൂ  ഘടിപ്പിച്ചു നിവര്‍ത്തി നിര്‍ത്തിയാണ് പത്രക്കാരെ ആശുപത്രി അധികൃതര്‍ തെറ്റി ധരിപ്പിച്ചതെന്നും അറിവായി...
 ഇത്രയൊക്കെ എഴുതിയത് എന്തിനാണെന്നോ...?ശ്രദ്ധിക്കുക...സര്‍ജറി പറഞ്ഞ ഉടന്‍ ഒരു കാരണവശാലും നടത്തരുത്.(അത്രമാത്രം അപകടാവസ്ഥ  തോന്നുന്നില്ലെങ്കില്‍ ) രണ്ടാമതൊരു ഉപദേശം കൂടി തേടുക...കുറച്ചു പണവും...സമയവും നഷ്ടപ്പെട്ടാലും ജീവനാണ് വലുത്...സര്‍ജറി വീരന്മാരെ  സൂക്ഷിക്കുക....സര്‍ജരികളുടെ എണ്ണം കൂടിയാല്‍ അവരെ ചില നേട്ടങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും...അതിനു നമ്മുടെ ജീവന്‍ ബലി നല്‍കണോ...?

Friday, August 10, 2012

ചെത്തല്ലൂരിനെ കലാപ ഭൂമിയാക്കണോ

ചെത്തല്ലൂരിനെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള നടപടിക്കായി മനുഷ്യ സ്നേഹികള്‍ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ശക്തമായ ഇടപെടലുകള്‍ ഇനിയും വൈകിയാല്‍ ഒരിക്കലും അടുക്കാനാവാത്തവിധം രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള അകലവും വൈരവും വര്‍ധിപ്പിക്കുക എന്ന ചിദ്ര ശക്തികളുടെ ലക്‌ഷ്യം സാക്ഷാല്‍കരിക്കപ്പെട്ടെക്കും.ഇടപെടുക എന്ന് പറഞ്ഞാല്‍ ഒളിഞ്ഞും തെളിഞ്ഞും ഇരുട്ടിന്റെ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന ഏതാനും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെ സര്‍വകക്ഷിയോഗം എന്ന ഓമനപ്പേരില്‍ വിളിച്ചു കൂട്ടിയിട്ടു ഒരു കാര്യവുമില്ല.അവര്‍ക്കൊപ്പം തന്നെ ആ പ്രദേശത്തിലെ മനുഷ്യ സ്നേഹികളെയും ,കാരണവന്മാരെയും വിളിച്ചുകൂട്ടിയാവണം.ചെത്തല്ലൂരിനെയും,പരിസരങ്ങളെയും വര്ഘീയത എന്ന മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള ചുവടുവെപ്പുകള്‍ ആരംഭിക്കേണ്ടത്.
                               ഒരുമതവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല .മരണാനന്തരം ജീവിതമുന്ടെന്നും അക്രമികള്‍ക്ക് കടുത്ത ശിക്ഷ ദൈവത്തിന്റെ പക്കല്‍ നിന്നും ലഭിക്കും എന്ന് വിശ്വസിക്കുന്നവര്തന്നെയാണ് മത വിശ്വാസികള്‍ .എതിര്‍ വിഭാഗത്തില്‍ പെട്ട മനുഷ്യനെ കൊന്നിട്ട് വന്നാല്‍ പരലോക ജീവിതം ധന്ന്യമാകുമെന്നു ഒരു മതവും പഠിപ്പിക്കുന്നില്ല .അക്രമികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു.പിന്നെ എന്തുകൊണ്ടാ ഇങ്ങനെയൊക്കെ ...?അല്ലെങ്കില്‍ തന്നെ മതങ്ങള്‍ തമ്മില്‍ നിര്‍ഭാഗ്യ വശാല്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായാല്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്തെന്ന് നാം ചിന്തിച്ചിട്ടുണ്ടോ...?രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ പലരും ദുരുപയോഗം ചെയ്യുന്നു .അതാണതിന്റെ രഹസ്യം കലാപം ഒഴിവാക്കാന്‍ മത മേലധ്യക്ഷന്മാരുടെ ഇടപെടലുകള്‍ കൊണ്ടാവുന്നില്ല എന്നത് വിരല്‍ ചൂണ്ടുന്നത് ഈ യാധാര്ത്യങ്ങളിലെക്കല്ലേ...?
                                ഹേ മനുഷ്യാ ആരുടെയെങ്കിലുമൊക്കെ പ്രേരണ കൊണ്ട് കലാപത്തിനിറങ്ങി ജീവന്‍ പോയാല്‍ നിങ്ങളെയൊക്കെ പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്കും,ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യക്കും മക്കള്‍ക്കുമായിരിക്കും അത് കടുത്ത നഷ്ടം വരുത്തിവെക്കുക .രാഷ്ട്രീയക്കാരുടെ കയ്യില്‍ നിന്നും നിനക്ക് ലഭിക്കുന്നത് ഒരു റീത്ത് മാത്രമായിരിക്കും,അതിനു ശേഷം നേതാക്കളുടെ കള്ളക്കരച്ചില്‍ ,ജീവിതത്തില്‍ ഒരിക്കല്‍പോലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത നേതാവിനുപോലും മരണപ്പെട്ടവന്റെ സല്സ്വഭാവത്തെ കുറിച്ച് പറയുമ്പോള്‍ വികാര വായ്‌ പോടെ കണ്ണീര്‍ പൊഴിക്കും.അതിനുശേഷം ഒരു ഹര്‍ത്താലും പ്രഖ്യാപിക്കും.ഇവരുടെയെല്ലാം തനിനിറം അറിയുന്ന സാധാരണക്കാരന് ആ നേതാക്കളുടെ മുഖത്ത് കാണാനാവുന്നത് ഒരു ഇരയെ വീനുകിട്ടിയത്തില്‍ സന്തോഷിക്കുന്ന ഹൃദയതോടുകൂടിയുള്ള ആളെയാണ്.നിര്‍താനായില്ലേ ഈ പ്രഹസനങ്ങള്‍. നിങ്ങളുടെ വാചോടാപങ്ങളല്ല ചെത്തള്ളൂറിനു ആവശ്യം .പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന ഒരു ചുറ്റുപാടാണ് ഉണ്ടാവേണ്ടത്.രാഷ്ട്രീയക്കാരെ തള്ളിപ്പറയുകയല്ല ഞാന്‍.അജ്ഞാതമായ എന്തോ കാരണങ്ങള്‍കൊണ്ട് അസ്വാരസ്യങ്ങള്‍ ഒഴിവാക്കുന്നതിനായി ശക്തമായ ഇടപെടലുകള്‍ നടത്താന്‍ വിമുഖത കാണിക്കുന്ന രാഷ്ട്രീയ നിലപാടിനെയാണ്‌ വിമര്‍ശിക്കുന്നത്.രാഷ്ട്രീയം മലിനമായിരിക്കുന്നു  അതിനാല്‍ സര്‍വ കക്ഷിയോഗം എന്ന ആ പ്രഹസനം ഒഴിവാക്കുന്നതിനായി അവിടങ്ങളിലെ പൊതു സമ്മതരായ ആളുകളുടെ സാനിധ്യത്തില്‍ ഒരു തുറന്ന ചര്‍ച്ചയാണ് നടക്കേണ്ടത്‌...ഇനിയുമുണ്ട് അതിനുള്ള സാധ്യതകള്‍ .....ഗള്‍ഫിലുള്ള ഗഫൂരിനു നിയമനടപടികളില്‍നിന്നും മുക്തനായി ജീവിതം തിരിച്ചുപിടിക്കാന്‍ ആവശ്യമായ ഇരുപതുകോടി രൂപ കെട്ടിവച്ച രാമച്ചന്ദ്രനെക്കുരിച്ചു വായിച്ചരിഞ്ഞിട്ടുണ്ട്.ഗഫൂറിന്റെ മതം നോക്കിയല്ല  ആ മനുഷ്യ സ്നേഹി സഹായം നല്‍കിയത്.ഈ കുറിപ്പുകാരന്‍ തന്നെ പൂരങ്ങള്ക്കായി പലര്‍ക്കും ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്...അവര്‍ തിരിച്ചും...നട്ടെല്ല് തകര്‍ന്നും കിഡ്നി തകര്‍ന്നും ജീവിതം ദുരിതപൂര്‍വം തള്ളി നീക്കുന്ന ചെത്തള്ളൂരിലെ തന്നെ ആളുകള്‍ക്ക് സഹായം നല്‍കുന്നത് ആരും മതം നോക്കിയല്ലല്ലോ...നമുക്ക് കൈകോര്‍ക്കാം ....പരസ്പരം സ്നേഹിക്കാന്‍ മാത്രം പഠിച്ചിട്ടുള്ള  ചെതള്ളൂരിന്റെ ആ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ...

Thursday, August 9, 2012

ചെത്തല്ലൂര്‍ സംഘര്‍ഷം രണ്ടു

ചെത്തല്ലൂരില്‍ അടുത്ത കാലത്തായി ഉണ്ടായി കൊണ്ടിരിക്കുന്ന പ്രശ്നങ്ങല്ല്ക് ഒരു ശാശ്വത പരിഹാരമാണ് ആവശ്യം, പ്രശ്നങ്ങലുണ്ടാവുമ്പോള്‍ നടത്തുന്ന സര്‍വകക്ഷി യോഗമെന്ന പതിവ് പൊറാട്ട് നാടകം കൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമെന്ന് കരുതുന്നില്ല. നാല് മാസം മുന്‍പ്‌ ഇത്തരത്തിലുള്ള ഒരു സര്‍വകക്ഷി യോഗം ഒറ്റപ്പാലത്ത് ചേര്‍ന്നിരുന്നു, അതിനു ശേഷം ഈ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അതില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്ത് ശ്രമങ്ങളാണ് നടത്തിയത്‌ എന്ന് ആഴത്തില്‍ പരിശോടിക്കപ്പെടെണ്ടാതാണ്. ഇവിടെ കുഴപ്പക്കാരായി നമലെല്ലാവ്രും വിലയിരുത്തുന്ന ബിജെപിയെക്കളും എസ്ടിപിഐക്കലും മോശം നിലാപാട് ആണ് അക്കാര്യത്തില്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചത്‌. തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനും വ്യക്തി വൈരാഗ്യം തീര്‍ക്കളിനും വേണ്ടി ജനങ്ങള്‍ മറന്നു തുടങ്ങുംബോഴെല്ലാം വീണ്ടും വൈരാഗ്യം വളര്‍ത്തുന്ന പ്രസംഗങ്ങളിലൂടെ മുറിവ് വലുതാകുകയാണ് പലരും ചെയ്തത് . മുറിയംകണ്ണി ഭാഗത്ത് നിന്നുള്ള ചിലരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു എന്നാല്‍ അന്നത്തെ പ്രശ്നത്തിന് ശേഷം അവരിരു കൂട്ടരും തുറന്ന മനസ്സോടെ ആക്കര്യ്ങ്ങള്‍ പരിശോടികുകയും തമ്മിലുള്ള പ്രശ്നങ്ങള്‍ വലിയ തോതില്‍ പരിഹരിക്കപെടുകയും ചെയ്തിരുന്നു. അതെ മാത്രകയില്‍ പ്രശ്നമുള്ള ആളുകളെ ഒറ്റക്കും കൂട്ടമായും വിളിച്ചിരുത്തി പരിഹാരം കാണാന്‍ ജനപ്രതിനിതികള്‍ തയ്യാറാകണം. സമാധാന യോഗങ്ങളില്‍ രാഷ്ട്രീയ പര്ടികളെ മാത്രം ഉള്‍പ്പെടുത്തുന്ന പതിവ് മാത്രം പോര, ഇവിടുത്തെ പൊതു സമൂഹത്തില്‍ സ്വാധീനമുള്ള സംഘടനകള്‍, വ്യക്തികള്‍ തുടങ്ങി എല്ലവിധം ആളുകളെയും അതില്‍ ഉള്‍പ്പെടുത്തണം യോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ടികള്‍ വലിയ വീരവാദം മുഴക്കുകയും പുറത്തു വന്നു അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പതിവാനുല്ലത് അത് മാറ്റിയെടുക്കണം. നമ്മുടെ നാടിനു മഹത്തായ പാരമ്പര്യമുണ്ട് ആ പാരമ്പര്യം നിലനിര്‍ത്താനും അടുത്ത തലമുറയ്ക്ക് കൈമാറും നമ്മള്‍ എല്ലാവരും ബാധ്യസ്ഥാരാന് . അതുല്കൊണ്ട് സഹോദര്യ്തോടെ ജീവിക്കാന്‍ എല്ലാവരും തയ്യാറാകണം   ചെത്തല്ലൂറിലെ സിദ്ധീക്ക് fഫെസ് ബുക്കില്‍ എഴുതിയ കുറിപ്പാണ് മേല്‍..
കൊടുത്തിരിക്കുന്നത് ..തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്നവര്‍ക്കുള്ള താക്കെതാണ് ഈ കുറിപ്പ് ഇനി സംഭവങ്ങളിലേക്ക് കടക്കാം ചെത്തള്ളൂരില്‍ ബി ജെ പി സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം  സംഭവത്തില്‍ പ്രതിഷേധയോഗം നടത്തിയ യുവമോര്‍ച്ച അതിരൂക്ഷമായി ഒരു മത വിഭാഗത്തിനെതിരെ സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗിച്ചുവെന്നും ഇത്തരത്തില്‍ പ്രസംഗിച്ച നേതാവിനെതിരെ  നടപടി വേണമെന്നും  ആവശ്യപ്പെട്ടു എസ ഡി പി ഐ അടക്കമുള്ളവരും രംഗത്തുവന്നു.അവര്‍ ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം രൂപപ്പെട്ടു ..ഇരു കൂട്ടര്‍ക്ക് മെതിരെ കേസ് എടുത്തു .സിധീക്കിനു രാഷ്ട്രീയ മുണ്ടാവാം iഇല്ലായിരിക്കാം പക്ഷെ സ്വദേശി എന്നാ നിലയില്‍ അദ്ധേഹത്തിന്റെ ആശങ്ക നമ്മെ ചിന്തിപ്പിക്കേണ്ടതാണ് .എകൊതര സഹോദരങ്ങളായി കഴിയുന്നവര്‍ക്കിടയില്‍ അശാന്തിയുടെ വിത്തുകള്‍ പാകുന്നവര്‍ ആരായാലും അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കെണ്ടാതുണ്ട് .ഒരപേക്ഷയുണ്ട്   കലാപം  ഉണ്ടാക്കരുത്.അത് ആര്‍ക്കും നല്ലതല്ല 

Thursday, August 2, 2012

തച്ചനാട്ടുകര ഹര്‍ത്താല്‍ ദിനക്കാഴ്ചകള്‍

തച്ചനാട്ടുകര ഹര്‍ത്താല്‍ ദിനക്കാഴ്ചകള്‍ അന്‍പത്തി മൂന്നാം മെയിലില്‍ നിന്നും ഉള്ള കാഴ്ച .ശരിക്കും aആഘോഷിച്ചു നാട്ടുകാര്‍ 



നാട്ടുകല്‍ പോലിസ് സ്റെഷനുമുന്നില്‍ ഉപരോധ സമരം നടക്കുന്നതിനിടെ വാന്‍ ഇരച്ചു വന്നതിനെ   തുടര്‍ന്നുണ്ടായ സംഘര്‍ഷം പോലീസും nനേതാക്കളും ഇടപെട്ടു  പ്രശ്നം ഒഴിവാക്കി.  


53 mail റോഡ്‌ ഉപരോധിക്കുന്ന സി പി എം പ്രവര്‍ത്തകര്‍ 

ലീഗ് പ്രവര്തകര്ര്ജയരാജനെ aഅറസ്റ്റ് ചെയ്തതില്‍ aaആഹ്ലാദിക്കുന്നു 

Tuesday, May 29, 2012

പാലോടിനെ കണ്ണീര്‍ അണിയിച്ച ദുരന്തം .

VINODA YAATHRAPOYA   NAMMUDE SUHRUTHUKKALUM   ATHILUPARI  NJAAN  ADAKKAM  PALARUDEYUM  BANDHUKKAL  KOODIYAAYA..NAATTUKAL  PAALOTTILE    PAARAKKALLIL VEERAAPPUHAAJIYUDE  KUDUMBAM.......
APAKADATHINU  ETHAANUM  MANIKKOORUKAL MUNPU  EDUTHA CHITHRAM ...EE  PHOTOYILULLA   14  AMGA SAMGHAMAANU  YAATHRA POYATHU...MINHA SHERINUM ....SULUVINUM....JASEENAKKUM   ITHORU  AVASAANA   KOOTTAAYMAYUDE  CHITHRAMAAYIRUNNU.....OOTTIYIL NINNUM  NAATTILEKKULLA VAZHIYIL   CHURATHIL VACHU  IVAR SANCHARICHIRUNNA VAAHANAM  MARINJAANU...SHERINUM (CHITHRATHILULLA  MAJEEDINTE MAKAL )SULUVUM,JASEENAYUM  MARANAPPETTATHU....MOOVARUM  VAAHANATHINADIYIL PETTATHU KANDITTUM   PALA VAAHANANGALUM  SAHAAYAM  NALKAAN  KOOTTAAKKAATHE  ODICHUPOYI....APAKADATHIL PETTAVAR  VAAVITTU KARANJITTUM   PURATHU  NINNETHIYA  AARUM   AADYA  MANIKKOORIL  SAHAAYAM  CHEITHILLA...ODUVIL   MANUSHYARAAYI  PIRANNA   CHILARUM  APAKADATHINIRAYAAYAVARUM  CHERNNU  VAAHANATHINADIYILNINNUM  MOOVAREYUM  PURATHEDUTHAPPOZHEKKUM  SULUVINTEYUM,  JASEENAYUDEYUM  VILAPPETTA JEEVAN  NASHTAPPETTIRUNNU...PURATHEDUKKUMPOZHUM  JEEVANTE  THUDIPPUNDAAYIRUNNA  SHERINE  KOYAMPUTHOORILE   AASUPATHRIYIL ETHICHENKILUM  MARANAPPETTU..MAYYITHUKAL   THINKALAAZHCHA  PAALOTTILE  VASATHIYIL  ETHIKKUMPOL   PALARUM  NIYANTHRANAM VITTU KARANJUPOYI....CHIRICHU KALICHU   KAYYIL THOONGI  PADIYIRANGIYA  MINSHA SHERINTE   MAYYITHU  VEETTILEKKEDUKKUMPOL  AA  KAAZHCHA  KARALALIYIPPIKKUNNATHAAYIRUNNU........

NAMMUKKINI  IVARKKAAYI  PRAARTHIKKAAM    ALLAAHU  IVARUDE  PARALOKA JEEVITHAM   PRAKAASA POORITHAMAAKKATTE...

IVARKKU  AADARAANJALIKAL  ARPPIKKUNNU......
SHAJAHAN NAATTUKAL....

(CHILA  SAANKETHIKA KAARANANGALAAL  MALAYAALAM  TAIP CHEYYAAN PATTUNNILLA KSHAMIKKUKA.  


വിനോദ  യാത്രപോയ   നമ്മുടെ  സുഹൃത്തുക്കളും     അതിലുപരി  ഞാന്‍  അടക്കം  പലരുടെയും  ബന്ധുക്കള്‍   കൂടിയായ ..നാട്ടുകല്‍   പാലോട്ടിലെ     പാറക്കല്ലില്‍  വീരാപ്പുഹാജിയുടെ  കുടുംബം .......
അപകടത്തിനു  ഏതാനും  മണിക്കൂറുകള്‍  മുന്‍പ്  എടുത്ത  ചിത്രം  ... ഫോടോയിലുള്ള   14  അംഗ  സംഘമാണ്  യാത്ര  പോയത് ...മിന്‍ ഹ  ശേരിനും  ....സുലുവിനും ....ജസീനക്കും   ഇതൊരു  അവസാന   കൂട്ടായ്മയുടെ  ചിത്രമായിരുന്നു .....ഊട്ടിയില്‍  നിന്നും  നാട്ടിലേക്കുള്ള  വഴിയില്‍   ചുരത്തില്‍  വച്ച്  ഇവര്‍  സഞ്ചരിച്ചിരുന്ന  വാഹനം  മറിഞ്ഞാണ് ...ശേരിനും  (ചിത്രത്തിലുള്ള  മജീദിന്റെ  മകള്‍  )സുലുവും ,ജസീനയും  മരണപ്പെട്ടത് ....മൂവരും  വാഹനതിനടിയില്‍  പെട്ടത്  കണ്ടിട്ടും   പല  വാഹനങ്ങളും  സഹായം  നല്‍കാന്‍  കൂട്ടാക്കാതെ  ഓടിച്ചുപോയി ....അപകടത്തില്‍  പെട്ടവര്‍  വാവിട്ടു  കരഞ്ഞിട്ടും   പുറത്തു  നിന്നെത്തിയ  ആരും   ആദ്യ മണിക്കൂറില്‍  സഹായം  ചെയ്തില്ല...ഒടുവില്‍   മനുഷ്യരായി  പിറന്ന   ചിലരും  അപകടതിനിരയായവരും  ചേര്‍ന്ന്  വാഹനതിനടിയില്‍നിന്നും  മൂവരെയും  പുരതെടുതപ്പോഴേക്കും  സുലുവിന്റെയും ,  ജസീനയുടെയും  വിലപ്പെട്ട ജീവന്‍  നഷ്ടപ്പെട്ടിരുന്നു ...പുരതെടുക്കുംപോഴും  ജീവന്റെ  തുടിപ്പുണ്ടായിരുന്ന  ഷേറിനെ  കൊയംപുതൂരിലെ   ആശുപത്രിയില്‍  എത്തിച്ചെങ്കിലും  മരണപ്പെട്ടു ..മയ്യിത്തുകള്‍   തിങ്കളാഴ്ച  പാലോട്ടിലെ  വസതിയില്‍  എത്തിക്കുമ്പോള്‍   പലരും  നിയന്ത്രണം  വിട്ടു കരഞ്ഞുപോയി ....ചിരിച്ചു  കളിച്ചു   കയ്യില്‍  തൂങ്ങി  പടിയിറങ്ങിയ  മിന്ഷ  ശേരിന്റെ   മയ്യിത്ത്‌  വീട്ടിലെക്കെടുക്കുംപോള്‍   കാഴ്ച കരലളിയിപ്പിക്കുന്നതായിരുന്നു ........

നമ്മുക്കിനി  ഇവര്‍ക്കായി  പ്രാര്‍ഥിക്കാം    അല്ലാഹു  ഇവരുടെ  പരലോക  ജീവിതം   പ്രകാശ  പൂരിതമാക്കട്ടെ ...

ഇവര്‍ക്ക്  ആദരാഞ്ജലികള്‍  അര്‍പ്പിക്കുന്നു.....ആ കുടുംബത്തിന്റെ ദുഖത്തില്‍  നമ്മളും  പങ്കു ചേരുന്നു.  ഒപ്പം    ഗള്‍ഫ് മലയാളികളും അനുശോചിക്കുന്നു.                                    
SHAJAHAN NAATTUKAL....
 






Monday, April 23, 2012

കേവലം ഒരുമിനിട്ടു നേരം നാം കേട്ടിട്ടുള്ള ആ ച്ചുഴലിക്കാറ്റൊന്നു..നമ്മുടെ പ്രദേശം സന്ദര്ശിച്ചുപോയപ്പോള്‍..

കൊടും കാറ്റ് ,ചുഴലിക്കാറ്റു എന്നൊക്കെ നാം കേട്ടിട്ടുണ്ടെങ്കിലും.നാം തച്ചനാട്ടുകരക്കാര്‍ അതൊന്നും  അനുഭവിക്കേണ്ടിവന്നിട്ടില്ല.വെള്ളിയാഴ്ച വൈകുന്നേരം കേവലം ഒരുമിനിട്ടു നേരം നാം കേട്ടിട്ടുള്ള ആ ച്ചുഴലിക്കാറ്റൊന്നു..നമ്മുടെ പ്രദേശം സന്ദര്ശിച്ചുപോയപ്പോള്‍..നഷ്ടമായത് ലക്ഷങ്ങളുടെ സ്വത്തുക്കള്‍ ആണ്.പലര്‍ക്കും വീടുകള്‍ നഷ്ടമായി..ശക്തമായ ഇടിമിന്നലില്‍ കോടക്കാട്ടു പന്തുകളിയില്‍ ഏര്‍പ്പെട്ടിരുന്ന  രണ്ടുപേര്‍ക്ക്  ജീവന്‍ നഷ്ടമായി..കൂടെ കളിച്ചിരുന്ന പതിനാലുപെരുടെ ജീവന്‍ അപകടതിലാവാതത്തിനു നമുക്ക് ദൈവത്തെ സ്തുതിക്കാം .പന്നി ശല്ല്യം കാരണം  പാടത്ത് ടെന്റ് കെട്ടി  കാവല്‍ ഇരുന്നു വാഴയെ  സംരക്ഷിച്ചു നോക്കിയവരുടെ   വാഴകള്‍ ആണ്  നശിച്ചുപോയത്.മരങ്ങള്‍ ചുഴറ്റി എറിയപ്പെട്ടു  വാഹനങ്ങള്‍  മുന്നോട്ടു  പോകാനാകാതെ  നിര്‍ത്തിയിട്ടു.എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയം എല്ലാവരെയും കീഴടക്കി.ഒടുവില്‍ ഒരുമിനിട്ടിനകം തന്നെ  കാറ്റ് ശമിച്ചു.പണത്തിനു അത്യാര്‍ത്തി മൂത്ത് ഭൂമിയെ  ഇളക്കി മറിക്കുന്ന, കാടുകള്‍ വെട്ടി നശിപ്പിക്കുന്ന ,അഹങ്കാരം തലയ്ക്കു മൂത്ത് കോപ്രായം കാട്ടുന്ന ആളുകളുണ്ടെങ്കില്‍ അവര്‍ക്കുള്ള മുന്നറിയിപ്പാണോ...ഈ  ചെറിയ സൂജന...?
                                                                                                                   ഫോട്ടോസ്:ഷാജഹാന്‍ നാട്ടുകല്‍ 






നാശ നഷ്ടങ്ങള്‍  എം ഹംസ എം എല്‍ എ സന്ദര്‍ശിക്കുന്നു.


Sunday, April 8, 2012

ചെത്തല്ലൂര്‍ മുരിയംകണ്ണി പാലം ഉദ്ഘാടന ദ്രിശ്യങ്ങള്‍

ചെത്തല്ലൂര്‍ മുരിയംകണ്ണി പാലം ഉദ്ഘാടന ദ്രിശ്യങ്ങള്‍ .


മുരിയം കണ്ണി പാലത്തിലൂടെ ആദ്യ കെ എസ് ആര്‍ ടി സി ബസ് സര്‍വിസ് ആരംഭിച്ചപ്പോള്‍ 



പണി സമയത്ത് തീര്‍ത്ത കരാറുകാരന്‍ കാദറിനു  നാട്ടുകാരുടെ ഉപഹാരം