Monday, October 8, 2012

മലപ്പുറം എം എസ് പി ഹയര്‍ സെക്കണ്ടറിയുടെ ഫുട്ബാള്‍ ടീം അംഗവും തച്ചനാട്ടുകര കുണ്ടൂര്‍കുന്നു സ്വദേശിയും ആയ അനസിനു ജന്മ നാട്ടില്‍ ഉജ്ജ്വല സ്വീകരണം


അനസിനു ജന്മനാട്ടില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ നിന്നുള്ള ദ്രിശ്യങ്ങള്‍ .


കുണ്ടൂര്‍കുന്നു സ്കൂളില്‍ സ്വീകരണത്തിനു നന്ദി പറയുന്ന അനസ് 


അനസിനു വീടിനു സമീപം നല്‍കിയ സ്വീകരണത്തില്‍ നാട്ടുകല്‍ എസ ഐ ദേവീ ദാസന്‍ ഉപഹാരം നല്‍കുന്നു.


കുഞ്ഞലവി മാഷും കുട്ട്യോളും ..മൂവരും ഫുട്ബാള്‍ താരങ്ങള്‍ 
മലപ്പുറം :സുബ്രതോ കപ്പില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ മലപ്പുറം എം എസ് പി ഹയര്‍ സെക്കണ്ടറിയുടെ ഫുട്ബാള്‍ ടീം അംഗവും തച്ചനാട്ടുകര കുണ്ടൂര്‍കുന്നു സ്വദേശിയും ആയ അനസിനു ജന്മ നാട്ടില്‍ ഉജ്ജ്വല സ്വീകരണം .രാവിലെ പത്ത് മണിക്ക് കോടക്കാട്ടു നിന്നും തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് അനസിനെ ജന്മനാടായ പുല്ലാനിവട്ടയിലേക്ക് ആനയിച്ചത് ..ഇവിടെ നടന്ന ചടങ്ങില്‍ നാട്ടുകല്‍ സബ്‌ ഇന്‍സ്പെക്ടര്‍ ദേവീ ദാസന്‍ അനസിനു ഉപഹാരം കൈമാറി.തുടര്‍ന്ന് അനസ് പഠിച്ച കുണ്ടൂര്‍കുന്നു ടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പി ടി എ പ്രസിടന്റ്റ് എ കെ വിനോദ്,കെ ടി വിജയന്‍,ടി എം അനുജന്‍,പി ജി പ്രശാന്ത്,ടി മോഹനദാസ്,എം എം നാരായണന്‍,ടി സുരേഷ്,ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.സുബ്രതോ കപ്പില്‍ കേരളത്തെ പ്രധിനിധാനം ചെയ്ത എം എസ് പി ടീം യുക്രൈന്‍ ടീം ആയ ദൈനാമോ കീവ് എഫ് സി യോട് 5-2,സ്കോറിന് തോറ്റെങ്കിലും വീറുറ്റ പ്രകടനമാണ് കേരള ടീം കാഴ്ചവെച്ചത്.പ്രതിരോധ നിരയില്‍ റൈറ്റ് വിംഗ് ബാക്ക് ആയാണ് അനസ് ബൂട്ടനിഞ്ഞിരുന്നത്.വി പി എ യു പി സ്കൂള്‍ അധ്യാപകനും മികച്ച ഫുട്ബാളരുമായ കുഞ്ഞലവിയില്‍ നിന്നുമാണ് അനസ് പന്തുകളിയുടെ ബാല പാഠങ്ങള്‍ പഠിച്ചത്.അനസിന്റെ ജ്യേഷ്ടന്‍ ആഷിക്കും ഫുട് ബാളര്‍ ആണ്.ബാപ്പയും രണ്ടു മക്കളും ചേര്‍ന്ന് പന്ത് കളിക്കുന്ന കാഴ്ച അതി മനോഹരം തന്നെയാണ്.മക്കളുമായുള്ള കളി യില്‍ കുഞ്ഞലവി മാഷ്‌  എന്ന പഴയ പടക്കുതിരപോലും തോറ്റുപോകും അതിനാല്‍ തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മാഷ്‌ പലപ്പോഴും റഫറിയുടെ റോളിലാണ് കളത്തില്‍ ഇറങ്ങാര്‍ ഉള്ളത്.കുഞ്ഞലവിമാഷും കുട്ട്യോളും ജൈത്ര യാത്ര തുടരുകയാണ് പുതിയ ചരിത്രം കുറിക്കാന്‍....തച്ചനാട്ടുകരയും  നിറഞ്ഞ പിന്തുണയോടെ ഇവരുടെ കൂടെയുണ്ട്..ഉമ്മ മൈമൂന കരിങ്കല്ലതാനി എഫ് എം ഹൈ സ്കൂളില്‍ അധ്യാപികയാണ്.

No comments:

Post a Comment