കരിങ്കല്ലതാണി :അസുഖം ബാധിക്കുക എന്നത് മനുഷ്യനെ ചുറ്റിക്കുകയും പാപ്പാരാക്കാന് വരെയും പര്യാപ്തമായ ഒരു സംഗതിയാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..എന്നാല്‍ നമ്മെ പിടികൂടുന്ന അസുഖാവസ്ഥയെ പരമാവധി മുതലെടുക്കുവാനും ,അതിനെ സാമ്പത്തിക നേട്ടത്തിനും ,ഒരു തരം പ്രശസ്തിക്കും വേണ്ടി ഉപയോഗപ്പ്പെടുത്താന് ആശുപത്രി അധികൃതരും നാം വിശ്വാസമര്‍പ്പിച്ച ഡോക്ടര്‍മാരും ഇറങ്ങിപ്പുരപ്പെട്ടാലോ...?പരിതാപകരമായിരിക്കില്ലേ ആ അവസ്ഥ...?പണക്കാരന്റെ ധനം പരമാവധി ഊറ്റുകയും,പാവപ്പെട്ടവന്റെ കയ്യിലുള്ളതെല്ലാം തീര്‍ന്നു എന്നുറപ്പുവരുത്തി ആശുപത്രിയില്‍നിന്നും പാതിജീവനോടെ പറഞ്ഞുവിടുകയും ചെയ്യുന്ന ആശുപത്രി അധികൃതരില്‍ നിന്നും രോഗികള്‍ സൌജന്യം യാജിക്കുന്നില്ല.പകരം മെച്ചപ്പെട്ട ചികിത്സ പ്രതീക്ഷിച്ചാണ് അവര്‍ പഞ്ചനക്ഷത്ര ആശുപത്രികളില്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതരാവുന്നത്.എന്നാല്‍ ആ അവസരം മുതലെടുത്ത് രോഗാവസ്ഥയെ കുറിച്ച് വേണ്ടത്ര പഠനം നടത്താതെ ഞൊടിയിടയില്‍ ഓപറേഷന് ടേബിളിലേക്ക് പറഞ്ഞു വിടുന്ന സംസ്കാരത്തെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത്...?
ഇനി അനുഭവങ്ങളിലേക്കും ,കാര്യങ്ങളിലേക്കും കടക്കാം ,ഇതില്‍ രോഗികളുടെ യഥാര്‍ത്ഥ പേരുകളോ,ആശുപത്രികളുടെ പേരോ എഴുതുന്നില്ല എല്ലാം നമുക്ക് ചുറ്റുമുള്ള സ്ഥാപനങ്ങളും,രോഗികളും തന്നെ...ഊഹിക്കുക.. ഇനിയും ചതിയില്‍ പെടാതിരിക്കാന്‍ ചില അനുഭവങ്ങള്‍ ഇതാ ...
നാട്ടുകല്ലിനടുത്തുള്ള ഒരു പതിനെട്ടുകാരന് കലശലായ വയറുവേതന.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ ഓപറേഷന് നിര്‍ദേശിച്ചു.പെട്ടെന്ന് തന്നെ സര്‍ജറി നടത്തി.കുടലിന്റെ ഒരുഭാഗം വയറിനു പുറത്തേക്കിട്ടു അവിടെ മലം ശേഖരിക്കാന്‍ ബാഗ് ഘടിപ്പിച്ചു...ഏതാനും ദിവസങ്ങള്‍ക്കകം മറ്റൊരു സര്‍ജറി വേണ്ടിവരുമെന്നും,അന്നേരം കുടല് പൂര്‍വ സ്ഥിതിയില്‍ ആക്കാമെന്നും,ഡോക്ടര്‍ യുവാവിന്റെ കുടുംബത്തെ ധരിപ്പിച്ചു.അങ്ങിനെ മറ്റൊരു സര്ജരികൂടി നടത്തി .ഉള്ളില്‍ മുറിവ് ഉണങ്ങിയിട്ടില്ലാതതിനാല് കുടല് അകത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയില്ലെന്നും വീണ്ടും സര്‍ജറി വേണമെന്നും സര്‍ജറിവീരന്‍ പറഞ്ഞു..വീണ്ടും രണ്ടു സര്‍ജറികൂടി നടത്തി .പഴയ അവസ്ഥ തന്നെ.ഉള്ളതെല്ലാം വിറ്റു പെറുക്കി പ്രതീക്ഷയോടെ ആ കുടുംബം ചികിത്സ തുടരുന്നതിനിടെ ആശങ്കപ്പെട്ട രോഗിയുടെ ബന്ധുക്കളോട് ഡോക്ടര്‍ പറയുന്നു സൌകര്യമില്ലെങ്കില്‍ ആശുപത്രി വിട്ടോളൂ എന്ന്....മാത്രമല്ല കുട്ടിയുടെ അസുഖം കാന്‍സര്‍ ആണെന്നും ഡോക്ടര്‍ പറഞ്ഞു..ഇതിനിടെ രോഗിയുടെ മലം തുന്നിലൂടെ പുരത്തെക്കൊഴുകിതുടങ്ങിയിരുന്നു.(സര്‍ജറി കഴിഞ്ഞതിനു ശേഷമാണത്രേ ഈ ഡോക്ടര്‍ ടെസ്റ്റ് നടത്താറുള്ളത് എന്ന് നിരവധിപേര്‍ സാക്ഷ്യപ്പെടുത്തുന്നു.)തകര്‍ന്നുപോയ കുടുംബം കോഴിക്കോട് ആശുപത്രിയിലേക്ക് രോഗിയെ മാറ്റി അവിടത്തെ ഡോക്ടര്‍ പരിശോധനക്ക് ശേഷം പറഞ്ഞത്രേ സര്‍ജറി വേണ്ടിയിരുന്നില്ല എന്ന്.മാത്രമല്ല കുടല് പുറത്തേക്ക് സ്ഥാപിച്ചാല്‍ വൈകാതെ തന്നെ പൂര്‍വ സ്ഥിതിയിലേക്ക് മാറ്റിയില്ലെങ്കില്‍ ഈ അവസ്ഥ വരുമെന്നും.
ഇത്തരം നിരവധി ആരോപണങ്ങള്‍ ഈ ഡോക്ടര്‍ക്കെതിരെ ഞാന്‍ കേട്ടു.ഒഴിവില്ലാത്തതിനാല്‍ ഞാന്‍ അതൊന്നും ഇവിടെ കുറിക്കുന്നില്ല.ഒരുകാര്യം പറയാം വെതനയുമായി ഈ ഡോക്ടറുടെ അടുക്കല്‍ ചെന്നാല്‍ സംശയിക്കണ്ട സര്‍ജറി ഉറപ്പാ...മറ്റൊരു അനുഭവം കേട്ടോളൂ ..പതിനൊന്നു വയസും പത്ത് വയസും പ്രായമുള്ള രണ്ടു കുട്ടികള്‍ ഒരേ അസുഖത്തിന് ഇതേ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി.ഒരേ സമയം എത്തിയതും ഒരേ അനുഭവം ഉണ്ടായതും യാത്രുസ്ചികം .ചര്ദിയും,വയറു വേതനയുമാണ് അസുഖം .അപ്പന്റി സൈടിസ് എന്ന് പറഞ്ഞ ഡോക്ടര്‍ സര്‍ജറി നിര്‍ദേശിച്ചു....നടത്തി ..അസുഖം പഴയപടിതന്നെ ഇരുവര്‍ക്കും.അക്കൂട്ടത്തില്‍ ഒരാള്‍ എന്നോട് അനുഭവം പറഞ്ഞു.അവര്‍ കുട്ടിയേയും കൊണ്ട് എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി അവിടന്ന് നടത്തിയ പരിശോധനയില്‍ അപ്പന്റി സൈടിസ് കൊണ്ടല്ല അസുഖം എന്ന് കണ്ടെത്തി..മരുന്ന് നല്കി ഒറ്റ ദിവസംകൊണ്ട് അസുഖം മാറി .വീട്ടിലേക്കു പോന്നു..സര്‍ജറിവീരന്‍ സര്‍ജറിക്ക് ശേഷമാണ് ടെസ്റ്റുകള്‍ നടത്താറുള്ളത് എന്നതുകൊണ്ട് അസുഖത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ടോക്ടര്ക്കായില്ല ..പരീക്ഷണത്തിനു ആ കുടുംബം തയ്യാരല്ലാത്തതിനാല്‍ കുട്ടി രക്ഷപ്പെട്ടു..എന്നാല്‍ എത്ര പേര്‍ക്ക് എറണാംകുളത്ത്തുപോയി ചികിത്സ നടത്താനാകും...?
മറ്റൊരു ആശുപത്രിയിലെ അനുഭവം കേട്ടോളൂ ...കാലും കയ്യും ഒടിഞ്ഞ യുവാവ് ആശു പത്രിയില്‍ എത്തുന്നു..ദിവസം ഒന്ന് കഴിഞ്ഞിട്ടും കാര്യമായൊന്നും ചെയ്യാതെ വന്നപ്പോള്‍ ഞാന്‍ ഐ സി യു വില്‍ പോയി കാര്യം അന്ന്വേഷിച്ചു..അവിടെ ഉണ്ടായിരുന്ന നഴ്സുമാര്‍ ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞു മാത്രമേ സര്‍ജറി നടത്തി കാലും കയ്യും ശരിയാക്കാന്‍ പറ്റൂ എന്ന് എന്നോട് പറഞ്ഞു.അപകടങ്ങളില്‍ കയ്യും കാലും മുരിഞ്ഞവര്ക്ക് ഉടന്‍ സര്‍ജറി നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുള്ള എനിക്ക് ആ മറുപടിയില്‍ പന്തികേട് തോന്നി...ഞാന്‍ കൂടുതല്‍ അന്ന്വേഷിച്ചു അപ്പോഴാണ് അറിയുന്നത് സര്‍ജറി നടത്തേണ്ട ഡോക്ടര്‍ തൊട്ടടുത്ത ദിവസമേ ലീവ് കഴിഞ്ഞു വരൂ എന്ന്....അതുവരെ വേതന സംഹാരി കൊടുത്തു രോഗിയെ മരവിപ്പിച്ചു കിടത്തി ഇക്കൂട്ടര്‍.
അങ്ങിനെ സര്‍ജറി കഴിഞ്ഞു.ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച കാലയളവിനു ശേഷം നടക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നടക്കാന്‍ തുടങ്ങി ..കാലിനു ഭയങ്കര വേതന കാരണം വീണ്ടും ആശുപത്രില്‍ പ്രവേശിപ്പിച്ചു...കാലില്‍ ഘടിപ്പിച്ചിട്ടുള്ള റാഡ് പോട്ടിയിരിക്കുകയാനെന്നു കണ്ടെത്തി.വീണ്ടും സര്‍ജറി നടത്തി പുതിയ റാഡ് ഘടിപ്പിച്ചു.പൊട്ടിയ റാഡ് രോഗിയുടെ കയ്യില്‍ പിന്നീട് കൊടുത്തു.വെറുതെയൊന്നു പരിശോധിച്ചപ്പോഴാണ് ആകെ അമ്പരന്നത്..രേഖകള്‍ പ്രകാരം മുന്‍പ് ഖടിപ്പിച്ചു എന്ന് പറയുന്ന കമ്പനിയുടെ പേരല്ല കയ്യില്‍ കിട്ടിയ രാടിനുള്ളത്.
തീര്‍ന്നില്ല കയ്യിനും വേതന തുടങ്ങി കയ്യില്‍ ഘടിപ്പിച്ച രാഡും പോട്ടിയിരിക്കുകയാണ്..വീണ്ടും സര്‍ജറി .റാഡ് മാറ്റിവച്ചു ..രേഖയില്‍ പറയുന്ന പേരല്ല ഇവിടെയും സംഭവിച്ചത്....ഉള്ളില്‍ ഖടിപ്പിക്കുന്നതല്ലേ ..കമ്പനി മാറിയാല്‍ തന്നെ ആര് ശ്രദ്ധിക്കാന്‍...?അന്ന്വേഷനത്ത്തില് മനസ്സിലായി വിപണിയില്‍ വില കുറഞ്ഞു കിട്ടുന്ന റാഡ് രോഗിയില്‍ നിന്നും വിലകൂട്ടിവാങ്ങി ഖടിപ്പിചിരിക്കുന്നതാണെന്ന്..
ഇതേ ആശുപത്രിയില്‍ തന്നെ എന്റോ സ്കൊപി നടത്തുന്നതിനിടെ ഉപകരണം രോഗിയുടെ വയറ്റില്‍ പോയി സര്‍ജറി നടത്തി പുരത്തെടുത്തതിനും വാങ്ങിയത്രെ പണം....
ഒരിക്കല്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു എനിക്ക് പരിജയമുള്ള വികലാംഗനായ ഒരാള്‍ നിവര്‍ന്നു നില്ക്കുന്നു..വാര്‍ത്ത ഇങ്ങനെ ..കാലിനു സ്വധീനം നഷ്ടപ്പെട്ട യുവാവിനു പ്രശസ്ത എല്ല് രോഗ വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ നടത്തിയ സര്ജരിയെ തുടര്‍ന്ന് നടക്കാന്‍ തുടങ്ങി..മണിക്കൂറുകള്‍ നീണ്ട സര്‍ജറിക്ക് ഇന്ന ഇന്ന ഡോക്ടര്‍മാര്‍ നേതൃത്വം നല്കി...രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്ക് മുന്നില്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു..കുറച്ചുനാള്‍ക്ക് ശേഷം ആ യുവാവിനെ പഴയ അവസ്ഥയില്‍ വീല്‍ ചെയറില്‍ കണ്ട ഞാന്‍ കാര്യങ്ങള്‍ തിരക്കി..അപ്പഴാണ് ബിസിനെസ്സ് തന്ത്രമാണിതെന്ന് മനസ്സിലായത്..കേസ് കൊടുക്കാന്‍ ബന്ധുക്കളോട് ഞാന്‍ ആവശ്യപ്പെട്ടു...ഹേയ് അതൊക്കെ പോല്ലാപ്പാനെന്നു ബന്ധുക്കള്‍ ഈ പൊല്ലാപ്പാണ് ആശുപത്രികളെ തെമ്മാടിത്തങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്..യുവാവിന്റെ കാലില്‍ പ്രത്യേക ഷൂ ഘടിപ്പിച്ചു നിവര്‍ത്തി നിര്‍ത്തിയാണ് പത്രക്കാരെ ആശുപത്രി അധികൃതര്‍ തെറ്റി ധരിപ്പിച്ചതെന്നും അറിവായി...
ഇത്രയൊക്കെ എഴുതിയത് എന്തിനാണെന്നോ...?ശ്രദ്ധിക്കുക...സര്‍ജറി പറഞ്ഞ ഉടന്‍ ഒരു കാരണവശാലും നടത്തരുത്.(അത്രമാത്രം അപകടാവസ്ഥ തോന്നുന്നില്ലെങ്കില്‍ ) രണ്ടാമതൊരു ഉപദേശം കൂടി തേടുക...കുറച്ചു പണവും...സമയവും നഷ്ടപ്പെട്ടാലും ജീവനാണ് വലുത്...സര്‍ജറി വീരന്മാരെ സൂക്ഷിക്കുക....സര്ജരികളുടെ എണ്ണം കൂടിയാല്‍ അവരെ ചില നേട്ടങ്ങള്‍ കാത്തിരിക്കുന്നുണ്ടാവും...അതിനു നമ്മുടെ ജീവന് ബലി നല്‍കണോ...?
എന്റെ അറിവില്‍ ഒരു സഹകരണ ആശുപത്രിയില്‍ വിവരാവകാശ നിയമപ്രകാരം ചികിത്സ വിവരങ്ങള്‍ ആവശ്യപ്പെട്ടു അപേക്ഷ കൊടുത്തു. എന്നാല്‍ വിവരാവകാശം തങ്ങള്‍ക്കു ബാധകം അല്ല എന്നാണു അപേക്ഷനോട് ആശിപത്രി അധികൃതര്‍ അറിയിച്ചത് .വിവരം നല്കിയാല് ഇത്തരം കള്ളക്കളികള്‍ പുറത്ത് വരും .അതാണ് ഭയം .ഐ സി യു വില്‍ ആക്കുന്ന രോഗികളുടെ പേര് പറഞ്ഞു വാങ്ങുന്ന മരുന്നുകള്‍ രോഗിക്ക് നല്‍കാതെ പിന് വാതിലിലൂടെ വീണ്ടും ഫാര്‍മസിയില്‍ എത്തുന്ന മാജിക്കും വലിയ ആശുപത്രികളില്‍ ഉണ്ട് .
ReplyDeleteIYAAL VENDATHRA TEST NADATHAATHE SARJARIKKU VIDHEYANAAKKIYA ORAALKOODI MARANATHTHINU KEEZHADANGI....IYAAL SARJARI NADATHTHI KULAMAAKKIYATHINAAL KOZHIKKOTTEKKU MAATTIYA AALAANU MARICHATHU.
ReplyDeleteനിസ്സാരമല്ല ഇക്കാര്യം ..പ്രതികരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഇത്തരം സൈറ്റുകളില്‍ പ്രതികരിക്കുന്നത്...ഈ സര്‍ജറി വീരന് വേണ്ടത്ര ടെസ്റ്റുകള്‍ നടത്താതെ സര്‍ജറിക്ക് വിധേയനാക്കിയ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരണപ്പെട്ടുവെന്ന സത്യംകൂടി ഞാന്‍ നിങ്ങളെ അറിയിക്കട്ടെ.വയറു വേദനയുമായി എന്റെ ജ്യെഷ്ടനെയും കൊണ്ട് കഴിഞ്ഞ ദിവസം ഞാന്‍ ഇതേ ആശുപത്രിയില്‍ പോയി .അവിടത്തെ പല ജീവനക്കാരും എന്നെ അറിയുന്നവരാണ്.ഡ്യൂടി ഡോക്ടര്‍ സര്‍ജറി വീരന്റെ അടുത്തേക്ക് പറഞ്ഞയച്ചു...ഞാന്‍ മുഖത്ത് നോക്കി തന്നെ പറഞ്ഞു...എങ്കില്‍ നാളെ സര്‍ജറി ഉറപ്പാ..കാര്യങ്ങള്‍ അവര്‍ക്കും അറിയാമെന്നു തോന്നുന്നു.ഉടന്‍ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് വിട്ടു...ഒരുകാര്യം കൂടി വളരെ നല്ല ഡോക്ടര്‍മാര്‍ ഈ ആശുപത്രിയില്‍ ഉണ്ട് .പക്ഷെ സര്‍ജറി വീരന് ചില റെക്കോര്‍ഡുകള്‍ മറികടക്കാനാനത്രേ പരമാവധിപേരെ അറുത്തു തള്ളുകയാണ്....ഇവര്‍ക്കെതിരെ രംഗത്ത്തിരങ്ങിയാല് ജീവന് തന്നെ ഭീഷണി ഉയരും...
ReplyDeleteOru pathra pravarthakanaya thankalkku kazhiyavunna vidhathil ithinethire pothujanangale sahakarippichu pradhishedikkuka niyama nadapadiyum sweekarikkuka, Manushya jeevane aravumadukalkku samamayi kanakkakkunna doctor? enthayalum aa padaviyilirunnu rogikale iniyum kai karyam cheythu kooda.......... I support you.
ReplyDeleteOru pathra pravarthakanaya thankalkku kazhiyavunna vidhathil ithinethire pothujanangale sahakarippichu pradhishedikkuka niyama nadapadiyum sweekarikkuka, Manushya jeevane aravumadukalkku samamayi kanakkakkunna doctor? enthayalum aa padaviyilirunnu rogikale iniyum kai karyam cheythu kooda.......... I support you.
ReplyDeletesmart defrag key
ReplyDeleteavg internet security Crack
ReplyDelete