Friday, August 10, 2012

ചെത്തല്ലൂരിനെ കലാപ ഭൂമിയാക്കണോ

ചെത്തല്ലൂരിനെ കലാപ ഭൂമിയാക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള നടപടിക്കായി മനുഷ്യ സ്നേഹികള്‍ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ശക്തമായ ഇടപെടലുകള്‍ ഇനിയും വൈകിയാല്‍ ഒരിക്കലും അടുക്കാനാവാത്തവിധം രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള അകലവും വൈരവും വര്‍ധിപ്പിക്കുക എന്ന ചിദ്ര ശക്തികളുടെ ലക്‌ഷ്യം സാക്ഷാല്‍കരിക്കപ്പെട്ടെക്കും.ഇടപെടുക എന്ന് പറഞ്ഞാല്‍ ഒളിഞ്ഞും തെളിഞ്ഞും ഇരുട്ടിന്റെ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന ഏതാനും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെ സര്‍വകക്ഷിയോഗം എന്ന ഓമനപ്പേരില്‍ വിളിച്ചു കൂട്ടിയിട്ടു ഒരു കാര്യവുമില്ല.അവര്‍ക്കൊപ്പം തന്നെ ആ പ്രദേശത്തിലെ മനുഷ്യ സ്നേഹികളെയും ,കാരണവന്മാരെയും വിളിച്ചുകൂട്ടിയാവണം.ചെത്തല്ലൂരിനെയും,പരിസരങ്ങളെയും വര്ഘീയത എന്ന മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള ചുവടുവെപ്പുകള്‍ ആരംഭിക്കേണ്ടത്.
                               ഒരുമതവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല .മരണാനന്തരം ജീവിതമുന്ടെന്നും അക്രമികള്‍ക്ക് കടുത്ത ശിക്ഷ ദൈവത്തിന്റെ പക്കല്‍ നിന്നും ലഭിക്കും എന്ന് വിശ്വസിക്കുന്നവര്തന്നെയാണ് മത വിശ്വാസികള്‍ .എതിര്‍ വിഭാഗത്തില്‍ പെട്ട മനുഷ്യനെ കൊന്നിട്ട് വന്നാല്‍ പരലോക ജീവിതം ധന്ന്യമാകുമെന്നു ഒരു മതവും പഠിപ്പിക്കുന്നില്ല .അക്രമികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു.പിന്നെ എന്തുകൊണ്ടാ ഇങ്ങനെയൊക്കെ ...?അല്ലെങ്കില്‍ തന്നെ മതങ്ങള്‍ തമ്മില്‍ നിര്‍ഭാഗ്യ വശാല്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായാല്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്തെന്ന് നാം ചിന്തിച്ചിട്ടുണ്ടോ...?രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ പലരും ദുരുപയോഗം ചെയ്യുന്നു .അതാണതിന്റെ രഹസ്യം കലാപം ഒഴിവാക്കാന്‍ മത മേലധ്യക്ഷന്മാരുടെ ഇടപെടലുകള്‍ കൊണ്ടാവുന്നില്ല എന്നത് വിരല്‍ ചൂണ്ടുന്നത് ഈ യാധാര്ത്യങ്ങളിലെക്കല്ലേ...?
                                ഹേ മനുഷ്യാ ആരുടെയെങ്കിലുമൊക്കെ പ്രേരണ കൊണ്ട് കലാപത്തിനിറങ്ങി ജീവന്‍ പോയാല്‍ നിങ്ങളെയൊക്കെ പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്കും,ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യക്കും മക്കള്‍ക്കുമായിരിക്കും അത് കടുത്ത നഷ്ടം വരുത്തിവെക്കുക .രാഷ്ട്രീയക്കാരുടെ കയ്യില്‍ നിന്നും നിനക്ക് ലഭിക്കുന്നത് ഒരു റീത്ത് മാത്രമായിരിക്കും,അതിനു ശേഷം നേതാക്കളുടെ കള്ളക്കരച്ചില്‍ ,ജീവിതത്തില്‍ ഒരിക്കല്‍പോലും പരസ്പരം സംസാരിച്ചിട്ടില്ലാത്ത നേതാവിനുപോലും മരണപ്പെട്ടവന്റെ സല്സ്വഭാവത്തെ കുറിച്ച് പറയുമ്പോള്‍ വികാര വായ്‌ പോടെ കണ്ണീര്‍ പൊഴിക്കും.അതിനുശേഷം ഒരു ഹര്‍ത്താലും പ്രഖ്യാപിക്കും.ഇവരുടെയെല്ലാം തനിനിറം അറിയുന്ന സാധാരണക്കാരന് ആ നേതാക്കളുടെ മുഖത്ത് കാണാനാവുന്നത് ഒരു ഇരയെ വീനുകിട്ടിയത്തില്‍ സന്തോഷിക്കുന്ന ഹൃദയതോടുകൂടിയുള്ള ആളെയാണ്.നിര്‍താനായില്ലേ ഈ പ്രഹസനങ്ങള്‍. നിങ്ങളുടെ വാചോടാപങ്ങളല്ല ചെത്തള്ളൂറിനു ആവശ്യം .പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന ഒരു ചുറ്റുപാടാണ് ഉണ്ടാവേണ്ടത്.രാഷ്ട്രീയക്കാരെ തള്ളിപ്പറയുകയല്ല ഞാന്‍.അജ്ഞാതമായ എന്തോ കാരണങ്ങള്‍കൊണ്ട് അസ്വാരസ്യങ്ങള്‍ ഒഴിവാക്കുന്നതിനായി ശക്തമായ ഇടപെടലുകള്‍ നടത്താന്‍ വിമുഖത കാണിക്കുന്ന രാഷ്ട്രീയ നിലപാടിനെയാണ്‌ വിമര്‍ശിക്കുന്നത്.രാഷ്ട്രീയം മലിനമായിരിക്കുന്നു  അതിനാല്‍ സര്‍വ കക്ഷിയോഗം എന്ന ആ പ്രഹസനം ഒഴിവാക്കുന്നതിനായി അവിടങ്ങളിലെ പൊതു സമ്മതരായ ആളുകളുടെ സാനിധ്യത്തില്‍ ഒരു തുറന്ന ചര്‍ച്ചയാണ് നടക്കേണ്ടത്‌...ഇനിയുമുണ്ട് അതിനുള്ള സാധ്യതകള്‍ .....ഗള്‍ഫിലുള്ള ഗഫൂരിനു നിയമനടപടികളില്‍നിന്നും മുക്തനായി ജീവിതം തിരിച്ചുപിടിക്കാന്‍ ആവശ്യമായ ഇരുപതുകോടി രൂപ കെട്ടിവച്ച രാമച്ചന്ദ്രനെക്കുരിച്ചു വായിച്ചരിഞ്ഞിട്ടുണ്ട്.ഗഫൂറിന്റെ മതം നോക്കിയല്ല  ആ മനുഷ്യ സ്നേഹി സഹായം നല്‍കിയത്.ഈ കുറിപ്പുകാരന്‍ തന്നെ പൂരങ്ങള്ക്കായി പലര്‍ക്കും ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്...അവര്‍ തിരിച്ചും...നട്ടെല്ല് തകര്‍ന്നും കിഡ്നി തകര്‍ന്നും ജീവിതം ദുരിതപൂര്‍വം തള്ളി നീക്കുന്ന ചെത്തള്ളൂരിലെ തന്നെ ആളുകള്‍ക്ക് സഹായം നല്‍കുന്നത് ആരും മതം നോക്കിയല്ലല്ലോ...നമുക്ക് കൈകോര്‍ക്കാം ....പരസ്പരം സ്നേഹിക്കാന്‍ മാത്രം പഠിച്ചിട്ടുള്ള  ചെതള്ളൂരിന്റെ ആ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ...

1 comment:

  1. shajahan innathe sthithi marendiyirikkunnu. Aasayangalanu matsarikkendathu vargeeyathayalla.Ellam jana nanmakku vendiyavanam.

    ReplyDelete