Monday, April 23, 2012

കേവലം ഒരുമിനിട്ടു നേരം നാം കേട്ടിട്ടുള്ള ആ ച്ചുഴലിക്കാറ്റൊന്നു..നമ്മുടെ പ്രദേശം സന്ദര്ശിച്ചുപോയപ്പോള്‍..

കൊടും കാറ്റ് ,ചുഴലിക്കാറ്റു എന്നൊക്കെ നാം കേട്ടിട്ടുണ്ടെങ്കിലും.നാം തച്ചനാട്ടുകരക്കാര്‍ അതൊന്നും  അനുഭവിക്കേണ്ടിവന്നിട്ടില്ല.വെള്ളിയാഴ്ച വൈകുന്നേരം കേവലം ഒരുമിനിട്ടു നേരം നാം കേട്ടിട്ടുള്ള ആ ച്ചുഴലിക്കാറ്റൊന്നു..നമ്മുടെ പ്രദേശം സന്ദര്ശിച്ചുപോയപ്പോള്‍..നഷ്ടമായത് ലക്ഷങ്ങളുടെ സ്വത്തുക്കള്‍ ആണ്.പലര്‍ക്കും വീടുകള്‍ നഷ്ടമായി..ശക്തമായ ഇടിമിന്നലില്‍ കോടക്കാട്ടു പന്തുകളിയില്‍ ഏര്‍പ്പെട്ടിരുന്ന  രണ്ടുപേര്‍ക്ക്  ജീവന്‍ നഷ്ടമായി..കൂടെ കളിച്ചിരുന്ന പതിനാലുപെരുടെ ജീവന്‍ അപകടതിലാവാതത്തിനു നമുക്ക് ദൈവത്തെ സ്തുതിക്കാം .പന്നി ശല്ല്യം കാരണം  പാടത്ത് ടെന്റ് കെട്ടി  കാവല്‍ ഇരുന്നു വാഴയെ  സംരക്ഷിച്ചു നോക്കിയവരുടെ   വാഴകള്‍ ആണ്  നശിച്ചുപോയത്.മരങ്ങള്‍ ചുഴറ്റി എറിയപ്പെട്ടു  വാഹനങ്ങള്‍  മുന്നോട്ടു  പോകാനാകാതെ  നിര്‍ത്തിയിട്ടു.എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയം എല്ലാവരെയും കീഴടക്കി.ഒടുവില്‍ ഒരുമിനിട്ടിനകം തന്നെ  കാറ്റ് ശമിച്ചു.പണത്തിനു അത്യാര്‍ത്തി മൂത്ത് ഭൂമിയെ  ഇളക്കി മറിക്കുന്ന, കാടുകള്‍ വെട്ടി നശിപ്പിക്കുന്ന ,അഹങ്കാരം തലയ്ക്കു മൂത്ത് കോപ്രായം കാട്ടുന്ന ആളുകളുണ്ടെങ്കില്‍ അവര്‍ക്കുള്ള മുന്നറിയിപ്പാണോ...ഈ  ചെറിയ സൂജന...?
                                                                                                                   ഫോട്ടോസ്:ഷാജഹാന്‍ നാട്ടുകല്‍ 






നാശ നഷ്ടങ്ങള്‍  എം ഹംസ എം എല്‍ എ സന്ദര്‍ശിക്കുന്നു.


No comments:

Post a Comment