Thursday, April 5, 2012

ചെത്തല്ലൂര്‍ സംഘര്‍ഷം.

ചെത്തല്ലൂരില്‍ പനം കുര്ശി ഭഗവതി ക്ഷേത്രത്തിലേക്കുള്ള വെള്ളിനേഴി ഭാഗത്ത് നിന്നുള്ള വേല പൂര ദിവസം മുരിയംകണ്ണി ജങ്ങ്ഷനില്‍ കൂടി കടന്നുപോകുമ്പോള്‍ വാദ്യമേളങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു പ്രദേശത്തെ ഒരു വിഭാഗവുമായി സംഘര്‍ഷമുണ്ടായി സംഭവത്തെ തുടര്‍ന്ന് വേലയിലുള്ള ഒരാള്‍ക്ക്‌ പരിക്കേറ്റതായി അറിയുന്നു.ഇതേതുടര്‍ന്ന് വേലയെ ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു പൂരദിവസം ചെതള്ളൂരില്‍  വഴിതടയുകയും പോലിസ് ലാത്തി വീശുകയും ചെയ്തു..ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യവുമായി വ്യാഴാഴ്ച ചെത്തല്ലൂരില്‍ ഹര്‍ത്താല്‍ നടന്നു.സ്ഥലത്തെ സംഘര്‍ഷ അവസ്ഥയാണ് ചിത്രങ്ങളില്‍ ഉള്ളത്..തുടര്‍ന്ന് മൂന്നു സി ഐ മാരുടെയും മൂന്നു എസ ഐ മാരുടെയും നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചു.ഇതിനിടെ ഡി വൈ എസ്പിയുടെ ചുമതല വഹിക്കുന്ന നാര്‍കോടിക് ഡി വൈ എസ പി മണികണ്ട കുമാര്‍ സ്ഥലത്തെത്തുകയും എല്ലാവരുമായും ചര്‍ച്ച നടത്തുകയും വൈകാതെ  അഞ്ചുപേരെ അറെസ്റ്റ്‌ ചെയ്യുകയുമായിരുന്നു.ഇതേ തുടര്‍ന്ന്ആണ്   സംഘര്‍ഷം ഒഴിവായത്.
വളരെ
ദൌര്‍ഭാഗ്യകരമാണ് ഈ സംഭവം.ഒഴിവാക്കാമായിരുന്ന ഒരു സംഘര്‍ഷം ആരുടെയൊക്കെയോ പിടിവാശി കാരണം വലുതാകുകയായിരുന്നു.പൂരങ്ങളും നേര്‍ച്ചകളും മറ്റു ആഘോഷങ്ങളുമായി സസ്നേഹം കഴിയുന്ന ജനതക്കിടയില്‍  സംഘര്‍ഷം  വളര്ന്നുകൂട.. തെറ്റ് ആരുടെ ഭാഗത്തായാലും  മുഖം നോക്കാതെ  നടപടിവേണം ..ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ കരുതല്‍ സ്വീകരിക്കണം.ഇങ്ങിനെയൊരു വാര്‍ത്ത കൊടുക്കാന്‍  ആഗ്രഹിച്ചതല്ല ...ഫോട്ടോസ് :ഷാജഹാന്‍ നാട്ടുകല്‍
 

ഡി വൈ എസ പി ആളുകളുമായി ചര്‍ച്ചയില്‍ 




ഡി വൈ എസ പി സംഘര്‍ഷ സ്ഥലത്തേക്ക് 

സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍ 




നേതാക്കളുമായുള്ള ചര്‍ച്ചകള്‍ 

No comments:

Post a Comment