കളഞ്ഞു പോയ മൊബൈല്‍ ഫോണിനായി വിലപേശല്‍ നടത്തിയവരെ നാട്ടുകല്ലിലെ യുവാക്കള്‍ തന്ത്രപൂര്‍വ്വം കുടുക്കി.ഇന്നലെ വൈകീട്ട് എഴുമണി ക്കാണ് സംഭവം .നാട്ടുകല്ലിലെ ഒരു യുവാവിന്റെ മൊബൈല്‍ ഫോണ്‍ മണ്ണാര്‍ക്കാട് ഒരുതട്ടുകടയില്‍ നിന്നും കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടിരുന്നു .ഈ മൊബൈലിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുമെങ്കിലും ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല .തുടര്‍ന്ന് ഫോണ്‍ തിരികെ തന്നാല്‍ ഇരുപതിനായിരം രൂപ നല്‍കാമെന്നും വളരെ പ്രധാന നമ്പരുകള്‍ ഉള്ളതിനാല്‍ തിരികെ തരണമെന്നും എസ് എം എസ് അയച്ചു.ആണ്‍ ശബ്ദം കേള്‍ക്കുന്നതിനാലാണ് ഫോണ്‍ എടുക്കാത്തതെന്നും മനസ്സിലാക്കിയ നാട്ടുകല്ലിലെ യുവാക്കള്‍ ഒരു യുവതിയെക്കൊണ്ട് ഫോണിലേക്ക് വിളിപ്പിച്ചു .തുടര്‍ന്ന് പ്രതികരിച്ച യുവാക്കള്‍ ഇരുപത്തി അയ്യായിരം രൂപ നല്‍കിയാല്‍ ഫോണ്‍ തിരിച്ചു നല്‍കാം എന്നറിയിച്ചു.പണവുമായി മഞ്ചേരിയില്‍ എത്താനും നാലംഗ സംഘമായ യുവാക്കള്‍ നിര്‍ദേശിച്ചു. ഇത്രയും ദൂരം ഡ്രൈവ് ചെയ്തു വരാന്‍ കഴിയില്ലെന്ന് യുവതി പറയുകയും പെരിന്തല്‍മന്നയുടെയും ,മന്നാര്‍ക്കാടിന്റെയുംഇടയ്ക്കു ഏതെങ്കിലും സ്ഥലത്ത് എത്താമെന്ന് എല്ക്കുകയും ചെയ്തു.അങ്ങിനെ കരിങ്കല്ലത്താനിയില്‍ കാണാമെന്നു തീരുമാനിച്ചു .നേരത്തെ പ്ലാന്‍ ചെയ്തതനുസരിച്ചു നാട്ടുകല്ലിലെ യുവാക്കള്‍ ടൌണിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചു.യുവതി കരിങ്കല്ലത്താനിയില്‍ എത്തിയ ഉടനെ യുവതിയെ ഫോണില്‍ വിളിച്ച സംഘം ചേച്ചിയെ ഞങ്ങള്‍ കണ്ടുവെന്നും ,തിരികെ വണ്ടി ഓടിച്ചുവരനമെന്നും,വഴിയില്‍ വച്ച് തങ്ങള്‍ കൈകാനിക്കുംപോള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.പെട്ടെന്ന് പന്തികേട് തോന്നിയ യുവാക്കള്‍ ഞൊടിയിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാല് പേരെയും നാട്ടുകാര്‍ വളഞ്ഞു.തിരക്കിനിടെ രണ്ടുപേര്‍ രക്ഷപ്പെട്ടു.രണ്ടുപേരെ പോലീസിനു കൈമാറി .രക്ഷപ്പെട്ട മറ്റു രണ്ടു പേര്‍ പിന്നീട് പോലീസില്‍ കീഴടങ്ങി.നാട്ടുകള്‍ പോലിസ് ചോദ്യം ചെയ്തു വരുന്നു .
nice...........
ReplyDelete