Wednesday, January 25, 2012

ജീവകാരുണ്യ പ്രവര്‍ത്തനം, സഹായിച്ചവര്‍ക്കു നന്ദി


തച്ചനാട്ടുകര:കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതു പ്രവര്‍ത്തന രംഗത്തും,പത്ര പ്രവര്‍ത്തന രംഗത്തും ഒരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍ .ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നവരും ,മാരകരോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്നവരും,തുടര്‍പഠനത്തിനു പണമില്ലാതെ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരും,അന്യായമായ അവഗണന നേരിടുന്നവരുമായ നിരവധിപേരുടെ നീറുന്ന പ്രശ്നങ്ങള്‍ ഞങ്ങള്‍ പുറം ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്.
പൊതുജന സമൂഹത്തില്‍ നിന്നും ഈ വിഷയങ്ങളിലുണ്ടായ സഹകരണത്തെയും ,സഹായ മനോഭാവത്തെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല .തുടര്‍പഠനത്തിനു ബുദ്ധിമുട്ടുന്ന ചിലരെ കുറിച്ച് ഞങ്ങള്‍ പത്രത്തിലൂടെ അറിയിക്കുകയുണ്ടായി.സി.പി.എം ,മുസ്ലിം ലീഗ് ,കൊണ്ഗ്രെസ്സ് ,ബി.ജെ.പി,എം.ഇ എസ്. തുടങ്ങിയ കക്ഷികള്‍ ആ കുട്ടികളുടെ പഠനം പൂര്തീകരിക്കാനാവശ്യമായ എല്ലാ ബാധ്യതയും ഏറ്റെടുക്കാമെന്ന് ഏറ്റുരംഗത്തുവന്നത് പ്രശംസാര്‍ഹാമായ കാര്യമാണ്.ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്ന പലരെയും കുറിച്ച് ഞങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി.ഗള്‍ഫ് നാടുകളില്‍ നിന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ അടക്കം സഹായം നല്‍കുകയുണ്ടായി.ഏറ്റവും ഒടുവില്‍ ,ബ്രെയിന്‍ ട്യുമാര്‍ ബാധിച്ച ഏഴു വയസ്സുകാരനെക്കുരിച്ചും,നട്ടെല്ല് തകര്‍ന്നു വിഷമിക്കുന്ന ആളെക്കുരിച്ചും ഞങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി .വാര്‍ത്ത ശ്രദ്ധയില്‍പെട്ട" സാന്ത്വനം കുവൈത്ത്"
എന്ന സംഘടന പതിനായിരം രൂപ വീതം ഇരു കുടുംബങ്ങള്‍ക്കും നല്‍കുകയുണ്ടായി.ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന കാര്യത്തില്‍ പത്രം അധികൃതരും നിറഞ്ഞ സഹകരണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.അവരുടെ സഹകരണങ്ങള്‍ കൊണ്ടുകൂടിയാണ് സഹായങ്ങള്‍ എത്തുന്നത്.ഇത്തരത്തിലുള്ളവര്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവരെ ആ കുടുംബവുമായി നേരിട്ട് ബന്ധപ്പെടുവിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.മാത്രമല്ല തീര്‍ത്തും അര്‍ഹരാണെന്ന് നേരിട്ട് ബോധ്യപ്പെടുന്ന കേസുകള്‍ മാത്രമേ ഞങ്ങള്‍ പത്രത്തില്‍ നല്‍കുകയുള്ളൂ.
                                                               ഹൃദയശസ്ത്രക്രിയ,വൃക്ക രോഗികള്‍ എന്നിവര്‍ക്കും ധനസഹായം ലഭിക്കുകയുണ്ടായി.സഹായിച്ച എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്.തുടര്‍ന്നും സഹായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.                                                              ശിവപ്രസാദ് , ഷാജഹാന്‍ നാട്ടുകല്‍ 
                                     

No comments:

Post a Comment