| അങ്ങിനെ പറയട്ട പെരിന്തല്‍മണ്ണയില്‍ ചാര്‍ജെടുത്തു... പെരിന്തല്‍മണ്ണയില്‍ കാര്യങ്ങള്‍ അത്ര ഈസിയായിരുന്നില്ല .നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലക്കടിച്ചു കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ അഴിഞ്ഞാടി.അതിനുപുറമേ ബൈകിലെത്തി സ്ത്രീകളെ തടഞ്ഞു നിര്‍ത്തി പട്ടാപകല്‍ മാല പിടിച്ചു പറിക്കല്‍ .ശ്രീരാമകൃഷ്ണന്‍ എം എല്‍ എ .സി പി എം നേതാവായ ആഷിക് എന്നിവരുടെ വീടുകളില്‍പോലും കവര്ച്ചനടന്നു.എങ്ങും ഭീതിതമായ അവസ്ഥ .പകലിലും രാത്രിയിലും സ്വൈരമായി ഇരിക്കാന്‍ പറ്റാത്ത അവസ്ഥ.വൈകുന്നേരം ആറ് മണി ആകുന്നതോടെ ആരും പുറത്ത് ഇറങ്ങാതെയായി.ഇതിനിടെ പലതരം കിംവദന്തികള്‍ പരന്നു തുടങ്ങി .പരിസരത്തെ ഏതോ ഒരാള്‍ തമിഴ്നാട്ടില്‍നിന്നും പിടിച്ചുപറി സംഘത്തെ കരാറെടുത്തു പെരിന്തല്‍മണ്ണയില്‍ ഇറക്കിയിട്ടുന്ടെന്നും ...അവര്‍ ആളെ കൊന്നിട്ടാനെങ്കിലും മോഷണം നടത്തും എന്നും മറ്റും പ്രചരിച്ചു.ഗത്യന്തരമില്ലാതെ ഉറക്കം ഒഴിവാക്കി നാട്ടുകാര്‍ വീടുകള്‍ക്ക് കാവല്‍ ഇരിക്കാന്‍ തുടങ്ങി.അവര്‍ സംഘടിച്ചു.ജനം പോലിസ് സ്റെഷനിലെക്കുള്ള റോഡ് ഉപരോധിച്ചു.പറയട്ടക്കുള്ളിലെ പോലിസ് ഉണര്‍ന്നു.പ്രത്യേക കുറ്റാന്വേഷണ സംഘം പറയട്ടയുടെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങി.അങ്ങിനെ കുട്ടവാളികലെക്കുരിച്ച ചെറിയൊരു സൂജന ലഭിച്ചു.അതില്‍ പിടിച്ചു മുന്നേറിയ പോലിസ് സംഘം എത്തിയത്,തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമാത്ത്തില്‍. വേഷം മാറി അവിടെ ചെന്ന ഏഴംഗ പോലിസ് സംഘം പിടികിട്ടാപുള്ളിയും കവര്‍ച്ചാ സംഘ തലവനുമായ പരമ ശിവത്തെ പിടികൂടി.അധെഹത്ത്തില്‍ നിന്നും ലഭിച്ച സൂജന പ്രകാരം നാട്ടില്‍നിന്നും കൂട്ട് പ്രതികളായ സൌന്ദര്‍രാജ,ശങ്കര്‍ എന്നിവരെയും,തിരുട്ടുഗ്രാമാത്തില്‍നിന്നുതന്നെ അയ്യപ്പന്‍ സൂര്യ എന്നീ ഗുണ്ടകളെയും പിടികൂടി.പറയട്ടയെ സഹായിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചുസഹപ്രവര്‍ത്തകരായ മുരളീധരന്‍,ഉമര്‍മെമന,ചന്ദ്രന്‍ ,മോഹന്‍ദാസ്,അബ്ദുല്‍ റഷീദ്,മണികണ്ടന്‍,ഷിജു,സലീന എന്നിവരും കൈ മെയ് മറന്നു രംഗത്തുണ്ടായിരുന്നു. |
No comments:
Post a Comment