| അന്പത്തിമൂന്നാം മൈലില്‍ പാചക വാതക ടാങ്കര്‍ വാനില്‍ ഇടിച്ചു നിയന്ത്രണം വിട്ടു ഓട്ടോ സ്ടാണ്ടിലേക്ക് മറിഞ്ഞു.ബസ് കാത്തിരിപ്പ് ഷെഡ്‌ഡിലും പുറത്തും ഉണ്ടായിരുന്നവര്‍ നാലുപാടും ചിതറി ഓടി .തല നാരിഴക്കാണ് നിരവധി ജീവനുകള്‍ രക്ഷപ്പെട്ടത്.വെള്ളി രാവിലെ ഒന്പതരക്കാണ് അപകടം.ടാങ്കറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക് നിസ്സാര പരിക്കേറ്റു.അപകടം ചില ആളുകള്‍ ഉത്സവമായി കൊണ്ടാടി .ഗതാഗത നിയന്ത്രണം സ്വയം ഏറ്റെടുത്ത ചിലര്‍ കയ്യില്‍ സ്റൊക്കുള്ള തെറികള്‍ ആവശ്യാനുസരണം എടുത്തു ഉപയോഗിക്കുന്നത് കാണാമായിരുന്നു.ചിലര്‍ക്ക് മുല്ലപ്പെരിയാര്‍ പ്രശ്നം ടാങ്കര്‍ ജീവനക്കാരായ അന്നന്മാരോട് തീര്‍ക്കണം .മറ്റുചിലര്‍ക്ക് ഓവര്‍ സ്പീഡിനു ജീവനക്കാരെ തല്ലണം .വിവേകമുളള ആളുകള്‍ ഇടപെട്ടു പ്രശ്നങ്ങള്‍ ഒഴിവാക്കി.നമ്മുടെ നാട്ടിലും പരിസരങ്ങളിലും ഉള്ള ഒരു പ്രശ്നമാണ് ഞാന്‍ ചൂണ്ടി കാണിച്ചത്.അപകട സ്ഥലങ്ങളില്‍ ചെന്ന്..ഇടപെടുക ..വാഹനങ്ങളില്‍ പോകുന്നവര്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ അവരോടു തട്ടിക്കയരുക.വലിയ വാഹനങ്ങള്‍ പോകില്ലെന്ന് ഉറപ്പുള്ള റോഡിലൂടെ വലിയ വാഹനങ്ങളെ കടത്തിവിടുക ..ഇതെല്ലാം കണ്ടു ചിരിക്കാനും ആളുണ്ടാവും ..ചില ദിക്കുകളില്‍ അടിച്ചു ജീവച്ചവ മാക്കുന്ന വിനോദവും ഉണ്ട്.തല്ലുകൊടുക്കുന്നവര്‍ക്ക് വിനോദമാണല്ലോ...അതുകൊള്ളുന്നവനാനല്ലോ നീറ്റല്‍..കുടുംബം പോറ്റാനുള്ള.പാച്ചിലിനിടയില്‍ പറ്റുന്ന കയ്യബധത്ത്തിനു..ചെറിയ തോതിലുള്ള ശിക്ഷയൊക്കെ ആവാം അത് പക്ഷെ മറ്റൊരു ജീവനെടുക്കുന്നതാവരുത്.ലഹരി ഉപയോഗിച്ച് ബസ് അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഉണ്ടെന്നു പറയപ്പെടുന്നു.ഇവര്‍ക്ക് മേലില്‍ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നില്ലെന്ന് നിയമ പാലകര്‍ ഉറപ്പു വരുത്തുകയും വേണം . |
No comments:
Post a Comment