തച്ചനാട്ടുകര :മധുരയിൽ ഉണ്ടായ കാർ അപകടത്തിൽ നാട്ടുകൽ തോടൂക്കാപ്പ് സ്വദേശിയായ യുവാവ് മരിച്ചു .കൂടെയുണ്ടായിരുന്ന മറ്റ് നാലുപേർക്ക് പരിക്കേറ്റു .പൊതിയിൽ തൊട്ടിപ്പറമ്പിൽ ഹംസ എന്ന ബാപ്പുട്ടിയുടെ മകൻ റസാക്ക് (34) ആണ് മരിച്ചത് .സഹയാത്രികരും അയൽ വാസികളുമായ അബ്ദുള്ള (28),ഷഫീക് (25)ബഷീർ (25),നൂറുദ്ദീൻ (22)എന്നിവർക്കാണ് പരിക്ക് .ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .ബുധനാഴ്ച്ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം ഏർവാടി സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറും ഇന്നോവയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു .പരിക്കേറ്റ റസാക്ക് അടക്കമുള്ളവർ അത്‌വഴിവന്ന വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയില്ല ഒരുമണിക്കൂറോളം റോഡിൽ കിടന്ന ഇവരെ പരിക്കേറ്റവർ വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും റസാക്ക് വഴിമധ്യേ മരിക്കുകയായിരുന്നു . റസാക്കിന്റെ ഉമ്മ :ഖദീജ ,ഭാര്യ :സൌജത്ത് ,മക്കൾ :റമീസ് ,റമീസ ,റുമൈസ .സഹോദരങ്ങൾ :ഗഫാർ ,സഫ്‌വാൻ ,ജമീല ,കമർലൈല ,രാത്രി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കരിങ്കല്ലത്താണി പൊതിയിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്തു
madhura%2Bapakada%2B%2Bmaranam.jpg)

innalillahi va innailaihi rajihoon
ReplyDeleteallaahu kabaridam vishaalamaakkatte... aameen
ReplyDelete