Friday, January 27, 2012

ഒരു പോലിസ് വീര ഗാഥ

തച്ചനട്ടുകര:(പാലക്കാട് ).ഒരുവര്‍ഷം മുന്‍പത്തെ ഒരു സംഭവം, നാട്ടുകല്ലില്‍നിന്നും ഒരു വാഹനം  മോഷണം പോയി.അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും ഒരു പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പിന്നില്‍ ഒരുവമ്പന്‍ സ്രാവുന്ടെന്നു നാട്ടുകല്‍ പോലീസിലെ ഉദ്യോഗസ്ഥന് തോന്നി കിട്ടിയ സൂജനയുമായി ആ ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരെയും കൂട്ടി  തമിഴ്നാട്ടിലെ മേട്ടുപ്പാളയം എന്ന സ്ഥലത്തേക്ക് കുതിച്ചു.കയ്യിലുള്ള പ്രതിയുടെ കൂട്ടാളിയുടെ കേന്ദ്രം പോലിസ് കണ്ടെത്തി.പിന്നീടുള്ള നീക്കം വളരെ കരുതലോടെയായിരുന്നു.കൂട്ടാളിയായ പ്രതിയുടെ സങ്കേതത്തില്‍ കടന്നുകയറുക അത്ര എളുപ്പമല്ലെന്നുമനസ്സിലാക്കിയ ആ ഉദ്യോഗസ്ഥന്‍ തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ മുറിയെടുത്ത്‌ പ്രതിയുടെ സങ്കേതത്തില്‍ വരുന്നവരെയും പോകുന്നവരെയും നിരീക്ഷിച്ചു കൊണ്ടിരുന്നു.താന്‍ തേടിയെത്തിയ പ്രതി അകത്തേക്ക് കയറിയെന്ന സൂജനകിട്ടിയതും ആ ഉദ്യോഗസ്ഥന്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന അവസ്ഥയെ അവഗണിച്ചു സങ്കേതത്തിലേക്ക് നടന്നുകയറി .പതറിയാല്‍ കാര്യം അവതാളത്തിലാകും എന്നുറപ്പുള്ള അദ്ദേഹം ഉച്ചത്തില്‍ ആരെടാ ജസീം എന്നുചോദിച്ചു.ഉടന്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ അയാള്‍ പുറത്ത്തുപോയെന്നു പറഞ്ഞതും ഉദ്യോഗസ്ഥന്റെ പിടി അയാളിനുമേല്‍  വീണതും ഒപ്പമായിരുന്നു.രണ്ടും കല്‍പ്പിച്ചു അയാളെയും കൊണ്ട്  ജീപ്പില്‍ കയറി പോലിസ്ജീപ്പ് ഡ്രൈവര്‍ സതീഷ്‌ ഏറെ സാഹസികമായി ജീപ്പ് കറക്കിയെടുത്ത് പുറത്തേക്ക്.തങ്ങളുടെ സങ്കേതത്തില്‍ കയറി ആളെ പിടിച്ചുകൊണ്ടുപോകുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമായതിനാല്‍ പ്രതിയുടെ കൂടെയുണ്ടായിരുന്നവര്‍ പകച്ചുനിന്നു.ഞൊടിയിടയില്‍ അവര്‍ പോലിസ് ജീപ്പിനുപിരകെ വാഹനങ്ങളില്‍ പിന്തുടര്‍ന്നു.ഈ സമയം വഴിയില്‍ കാത്തുകിടന്ന കേരള പോലീസിന്റെ മറ്റൊരു വാഹനം ജീപ്പിനു പിറകിലുള്ള ഗുണ്ടകളുടെ വാഹനങ്ങള്‍ക്ക് പിറകെ കൂടി.സംഗതി പാളിയെന്നുകണ്ട ഗുണ്ടാസംഗം പിന്തിരിഞ്ഞു.അങ്ങിനെ കയ്യില്‍ കിട്ടിയ ആളെയും കൊണ്ട് കേരളത്തിലേക്ക് കടന്നു.ആ ഉദ്യോഗസ്ഥന്റെ ഊഹം പിഴച്ചില്ല തന്റെ കയ്യിലുള്ളത് കേരളം തെരയുന്ന വാഹന മോഷണമാടക്കം നിരവധി കേസുകളില്‍ പെട്ട ജസീം എന്ന പ്രതി തന്നെ.ഇത് സുരേഷ്ഗോപി കമ്മീഷണര്‍ ആയി  അഭിനയിച്ച സിനിമാ കഥയല്ല ഈ ഉദ്യോഗസ്ഥന്‍ സുരേഷ് ഗോപിയുമല്ല .നാട്ടുകല്‍ സബ്‌ ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ്‌ പറയട്ട ആയിരുന്നു ആ ഉദ്യോഗസ്ഥന്‍.ചെറുതും വലുതുമായി മോഷണം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ക്ക് അങ്ങിനെ പറയട്ടയെന്ന ആ പോലിസ് ഉദ്യോഗസ്ഥന്‍ പ്രിയങ്കരനായി.ഏതുസമയവും നാട്ടുകാരുമായി അടുത്തിടപഴകിയ പറയട്ട സാധാരണഗതിയില്‍ പോലീസിനും നാട്ടുകാര്‍ക്കും ഇടയിലുണ്ടായിരുന്ന അതിര്‍വരംബിനെ  ഇല്ലാതാക്കി.

നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന ഈ പോലിസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്ത മനസ്സിലാക്കിയ നാട്ടുകാര്‍ അദേഹത്തെ നാട്ടുകല്ലില്‍ നിലനിര്‍ത്താന്‍ രംഗത്തിറങ്ങി .വ്യാപാരിവ്യവസായികള്‍ ,ചില രാഷ്ട്രീയ പാര്‍ടികള്‍ ,നാട്ടുകാരുടെ ഒപ്പുശേഖരണം എന്നിവയുമായി ഉന്നത ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സമീപിച്ചു.നീക്കം ഫലം കണ്ടില്ല .പറയട്ടയെ പാലക്കാട്ടേക്ക് മാറ്റി.അല്ലെങ്കിലും ജനഹിതം മനസ്സിലാക്കിയല്ലല്ലോ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.പാലക്കാട്ടുനിന്നും വൈകാതെ നാട്ടുകല്ലിനു പതിനഞ്ചു കിലോമീറ്റര്‍ പടിഞ്ഞാരുമാറി  മലപ്പുറം ജില്ലയിലെ പെരിന്തല്‍മന്നയിലേക്ക് മാറ്റി അദേഹത്തെ.

അങ്ങിനെ പറയട്ട പെരിന്തല്‍മണ്ണയില്‍  ചാര്‍ജെടുത്തു... പെരിന്തല്‍മണ്ണയില്‍ കാര്യങ്ങള്‍ അത്ര ഈസിയായിരുന്നില്ല  .നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലക്കടിച്ചു കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ അഴിഞ്ഞാടി.അതിനുപുറമേ ബൈകിലെത്തി സ്ത്രീകളെ തടഞ്ഞു നിര്‍ത്തി പട്ടാപകല്‍ മാല പിടിച്ചു പറിക്കല്‍   .ശ്രീരാമകൃഷ്ണന്‍ എം എല്‍ എ .സി പി എം നേതാവായ ആഷിക് എന്നിവരുടെ വീടുകളില്‍പോലും കവര്ച്ചനടന്നു.എങ്ങും ഭീതിതമായ അവസ്ഥ .പകലിലും രാത്രിയിലും സ്വൈരമായി ഇരിക്കാന്‍ പറ്റാത്ത അവസ്ഥ.വൈകുന്നേരം ആറ് മണി ആകുന്നതോടെ ആരും പുറത്ത് ഇറങ്ങാതെയായി.ഇതിനിടെ പലതരം കിംവദന്തികള്‍ പരന്നു തുടങ്ങി .പരിസരത്തെ ഏതോ ഒരാള്‍ തമിഴ്നാട്ടില്‍നിന്നും പിടിച്ചുപറി സംഘത്തെ കരാറെടുത്തു പെരിന്തല്‍മണ്ണയില്‍ ഇറക്കിയിട്ടുന്ടെന്നും ...അവര്‍ ആളെ കൊന്നിട്ടാനെങ്കിലും മോഷണം നടത്തും എന്നും മറ്റും പ്രചരിച്ചു.ഗത്യന്തരമില്ലാതെ ഉറക്കം ഒഴിവാക്കി നാട്ടുകാര്‍ വീടുകള്‍ക്ക് കാവല്‍ ഇരിക്കാന്‍ തുടങ്ങി.അവര്‍ സംഘടിച്ചു.ജനം പോലിസ് സ്റെഷനിലെക്കുള്ള റോഡ്‌ ഉപരോധിച്ചു.പറയട്ടക്കുള്ളിലെ  പോലിസ് ഉണര്‍ന്നു.പ്രത്യേക കുറ്റാന്വേഷണ സംഘം പറയട്ടയുടെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങി.അങ്ങിനെ കുട്ടവാളികലെക്കുരിച്ച ചെറിയൊരു സൂജന ലഭിച്ചു.അതില്‍ പിടിച്ചു മുന്നേറിയ പോലിസ് സംഘം എത്തിയത്,തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമാത്ത്തില്‍. വേഷം മാറി അവിടെ ചെന്ന ഏഴംഗ പോലിസ് സംഘം പിടികിട്ടാപുള്ളിയും കവര്‍ച്ചാ സംഘ തലവനുമായ പരമ ശിവത്തെ പിടികൂടി.അധെഹത്ത്തില്‍ നിന്നും ലഭിച്ച സൂജന പ്രകാരം നാട്ടില്‍നിന്നും കൂട്ട് പ്രതികളായ സൌന്ദര്‍രാജ,ശങ്കര്‍ എന്നിവരെയും,തിരുട്ടുഗ്രാമാത്തില്‍നിന്നുതന്നെ അയ്യപ്പന്‍ സൂര്യ എന്നീ ഗുണ്ടകളെയും പിടികൂടി.പറയട്ടയെ സഹായിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചുസഹപ്രവര്‍ത്തകരായ മുരളീധരന്‍,ഉമര്‍മെമന,ചന്ദ്രന്‍ ,മോഹന്‍ദാസ്‌,അബ്ദുല്‍ റഷീദ്,മണികണ്ടന്‍,ഷിജു,സലീന എന്നിവരും കൈ മെയ്‌ മറന്നു രംഗത്തുണ്ടായിരുന്നു. 

പിന്നെ ഒരു മുന്നേറ്റമായിരുന്നു.തുടര്‍ന്ന് കുപ്രസിദ്ധ കുറ്റവാളി കാക്കച്ചി ഷാജിയും അന്വേഷണ സംഘത്തിന്റെ പിടിയിലായി..രാത്രി ജനാലക്കരികിലെത്തി തൊട്ടിലില്‍ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ ആഭരണങ്ങള്‍ അടിച്ചുമാറ്റുന്ന വിരുതനാണു ഷാജി .കംബ് ഉപയോഗിച്ച് തോട്ടില്‍ ജനാലക്കരികിലേക്ക് അണച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി ,ഷാജിയെ പിടികൂടിയതോടെ തെളിഞ്ഞത് ഇരുപത്തിനാല് കേസുകള്‍ .ഗ്യാസ് കുറ്റി മോഷണം  പതിവാക്കിയ ഓട്ടോ സംഘം,ആശുപത്രികള്‍ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം നടത്തുന്ന വിക്ടര്‍ കുട്ടന്‍എന്നിവരും പിടിയിലായി.നിവൃത്തികേടുകൊണ്ട് ആധാരവും,ചെക്കുകളും,മുദ്ര പത്രങ്ങളും പണയം കൊടുത്തു പണം കടമെടുത്ത്തവര്‍ ധാരാളമായിരുന്നു ഇവിടെ.പലിശയും പലിശയുടെ പലിശയും കൊടുത്തു തീര്ത്തിട്ടും പാവങ്ങള്‍ തെരുവിലെക്കിരങ്ങേണ്ട ഘട്ടം വന്നു അവിടെയും ഈ അന്വേഷണസംഘം രക്ഷകരായെത്തി .വട്ടിപ്പലിശക്കാരുടെ വീടുകളില്‍ പോലിസ് കയരിപരിശോധിച്ചു.ഇവിടങ്ങളില്‍ നിന്നും പോലിസ് പിടിച്ചെടുത്തത് കോടികളുടെ രേഖകള്‍.എല്ലാ രേഖകളും ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി .സിനിമയല്ലാത്തതിനാല്‍  ഈ സീന്‍ കണ്ടു കയ്യടിക്കാന്‍ ആളുണ്ടായില്ല .കാമറയുടെ സഹായത്തോടെ മാത്രമേ സ്ലോ മോഷനിലുള്ള നടത്തം ഭംഗിയാവു എന്നുള്ളതിനാല്‍ അന്വേഷണ സംഘം അതിനു മുതിര്‍ ന്നതുമില്ല .

പറയട്ടയുടെ നേതൃത്വത്തില്‍ ഈ അന്വേഷണ സംഘം ജൈത്രയാത്ര തുടരുകയാണ്.ഈ കുറിപ്പെഴുതുമ്പോള്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റെ പിന്നിലുള്ളവര്‍ പോലിസ് വിരിച്ച വലയില്‍ വീണു എന്ന നല്ലവാര്‍തയാണ് ഞാന്‍ കേള്‍ക്കുന്നത്.കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കിടെ അന്വേഷനസംഘത്ത്തിന്റെ പിടിയിലായ മോഷ്ടാക്കളുടെ എണ്ണം.96
വീണ്ടെടുത്ത സ്വര്‍ണം 164  പവന്‍.പിടിച്ചെടുത്ത വാഹനങ്ങള്‍ 57.കണ്ടെടുത്ത പണം .63,49,400....ഇതെന്തിന് ഷാജഹാന്‍ ഇങ്ങിനെയൊരു ലേഖനം പോലിസിനെ ന്യായീകരിച്ചു എഴുതുന്നു എന്ന് ചോതിക്കുന്നവര്‍ ഉണ്ടാവാം.വല്ലപ്പോഴും ഒരിക്കലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുന്ന പോലിസിനെ കിട്ടുകയുള്ളൂ .അത്തരത്തിലുള്ള ഉദ്യോഗസ്ഥരെ നാം ആദരിക്കെണ്ടതല്ലേ...?രാഷ്ട്രീയക്കാരന്‍ അവന്റെ തോന്നിവാസങ്ങല്‍ക്കുകൂടി കൂട്ടുനില്‍ക്കുന്നവരെ മാത്രം പ്രശംസിക്കാനെ മുന്നോട്ടു വരൂ ...അപ്പോള്‍ പിന്നെ നമ്മളൊക്കെ അല്ലാതെ ആരാ ഈ ഉദ്യോഗസ്ഥരെ അനുമോദിക്കുക..?അതുകൊണ്ട്  ഈ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ലൈക് കൊടുക്കാം നമുക്ക് ..അല്ലെ ....                              
                                ഷാജഹാന്‍ നാട്ടുകല്‍ 9946731814  

Wednesday, January 25, 2012

ജീവകാരുണ്യ പ്രവര്‍ത്തനം, സഹായിച്ചവര്‍ക്കു നന്ദി


തച്ചനാട്ടുകര:കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പൊതു പ്രവര്‍ത്തന രംഗത്തും,പത്ര പ്രവര്‍ത്തന രംഗത്തും ഒരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍ .ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നവരും ,മാരകരോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്നവരും,തുടര്‍പഠനത്തിനു പണമില്ലാതെ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവരും,അന്യായമായ അവഗണന നേരിടുന്നവരുമായ നിരവധിപേരുടെ നീറുന്ന പ്രശ്നങ്ങള്‍ ഞങ്ങള്‍ പുറം ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണ്.
പൊതുജന സമൂഹത്തില്‍ നിന്നും ഈ വിഷയങ്ങളിലുണ്ടായ സഹകരണത്തെയും ,സഹായ മനോഭാവത്തെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല .തുടര്‍പഠനത്തിനു ബുദ്ധിമുട്ടുന്ന ചിലരെ കുറിച്ച് ഞങ്ങള്‍ പത്രത്തിലൂടെ അറിയിക്കുകയുണ്ടായി.സി.പി.എം ,മുസ്ലിം ലീഗ് ,കൊണ്ഗ്രെസ്സ് ,ബി.ജെ.പി,എം.ഇ എസ്. തുടങ്ങിയ കക്ഷികള്‍ ആ കുട്ടികളുടെ പഠനം പൂര്തീകരിക്കാനാവശ്യമായ എല്ലാ ബാധ്യതയും ഏറ്റെടുക്കാമെന്ന് ഏറ്റുരംഗത്തുവന്നത് പ്രശംസാര്‍ഹാമായ കാര്യമാണ്.ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്ന പലരെയും കുറിച്ച് ഞങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി.ഗള്‍ഫ് നാടുകളില്‍ നിന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ അടക്കം സഹായം നല്‍കുകയുണ്ടായി.ഏറ്റവും ഒടുവില്‍ ,ബ്രെയിന്‍ ട്യുമാര്‍ ബാധിച്ച ഏഴു വയസ്സുകാരനെക്കുരിച്ചും,നട്ടെല്ല് തകര്‍ന്നു വിഷമിക്കുന്ന ആളെക്കുരിച്ചും ഞങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി .വാര്‍ത്ത ശ്രദ്ധയില്‍പെട്ട" സാന്ത്വനം കുവൈത്ത്"
എന്ന സംഘടന പതിനായിരം രൂപ വീതം ഇരു കുടുംബങ്ങള്‍ക്കും നല്‍കുകയുണ്ടായി.ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന കാര്യത്തില്‍ പത്രം അധികൃതരും നിറഞ്ഞ സഹകരണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.അവരുടെ സഹകരണങ്ങള്‍ കൊണ്ടുകൂടിയാണ് സഹായങ്ങള്‍ എത്തുന്നത്.ഇത്തരത്തിലുള്ളവര്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവരെ ആ കുടുംബവുമായി നേരിട്ട് ബന്ധപ്പെടുവിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.മാത്രമല്ല തീര്‍ത്തും അര്‍ഹരാണെന്ന് നേരിട്ട് ബോധ്യപ്പെടുന്ന കേസുകള്‍ മാത്രമേ ഞങ്ങള്‍ പത്രത്തില്‍ നല്‍കുകയുള്ളൂ.
                                                               ഹൃദയശസ്ത്രക്രിയ,വൃക്ക രോഗികള്‍ എന്നിവര്‍ക്കും ധനസഹായം ലഭിക്കുകയുണ്ടായി.സഹായിച്ച എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്.തുടര്‍ന്നും സഹായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.                                                              ശിവപ്രസാദ് , ഷാജഹാന്‍ നാട്ടുകല്‍ 
                                     

Saturday, January 21, 2012

 
നാട്ടുകല്‍:ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി മണ്ണാര്‍ക്കാട് സാബ്‌ ജില്ല ഏകദിന ശില്പ ശാല നാട്ടുകല്‍ ഐ എന്‍ ഐസി എച് എസ് എസില്‍ നടന്നു.മയക്കുമരുന്ന് ബോധവല്‍ക്കരണ റാലിയും  നടന്നു.പന്ത്രണ്ടു വിദ്യാലയങ്ങളില്‍നിന്നും മുന്നൂറു വിദ്യാര്‍ഥികള്‍ പങ്കെടുത്തു.



Friday, January 13, 2012

അന്പത്തിമൂന്നാം മൈലില്‍ പാചക വാതക ടാങ്കര്‍ വാനില്‍ ഇടിച്ചു നിയന്ത്രണം വിട്ടു ഓട്ടോ സ്ടാണ്ടിലേക്ക് മറിഞ്ഞു

അന്പത്തിമൂന്നാം മൈലില്‍ പാചക വാതക ടാങ്കര്‍ വാനില്‍ ഇടിച്ചു നിയന്ത്രണം വിട്ടു ഓട്ടോ സ്ടാണ്ടിലേക്ക് മറിഞ്ഞു.ബസ് കാത്തിരിപ്പ്‌ ഷെഡ്‌ഡിലും പുറത്തും ഉണ്ടായിരുന്നവര്‍  നാലുപാടും ചിതറി ഓടി .തല നാരിഴക്കാണ് നിരവധി ജീവനുകള്‍ രക്ഷപ്പെട്ടത്.വെള്ളി രാവിലെ ഒന്പതരക്കാണ് അപകടം.ടാങ്കറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക്‌ നിസ്സാര പരിക്കേറ്റു.അപകടം ചില ആളുകള്‍ ഉത്സവമായി കൊണ്ടാടി .ഗതാഗത നിയന്ത്രണം സ്വയം ഏറ്റെടുത്ത ചിലര്‍ കയ്യില്‍ സ്റൊക്കുള്ള തെറികള്‍ ആവശ്യാനുസരണം എടുത്തു ഉപയോഗിക്കുന്നത് കാണാമായിരുന്നു.ചിലര്‍ക്ക് മുല്ലപ്പെരിയാര്‍ പ്രശ്നം ടാങ്കര്‍ ജീവനക്കാരായ അന്നന്മാരോട്  തീര്‍ക്കണം .മറ്റുചിലര്‍ക്ക് ഓവര്‍ സ്പീഡിനു ജീവനക്കാരെ തല്ലണം .വിവേകമുളള ആളുകള്‍ ഇടപെട്ടു പ്രശ്നങ്ങള്‍ ഒഴിവാക്കി.നമ്മുടെ നാട്ടിലും പരിസരങ്ങളിലും ഉള്ള  ഒരു പ്രശ്നമാണ് ഞാന്‍ ചൂണ്ടി കാണിച്ചത്.അപകട സ്ഥലങ്ങളില്‍ ചെന്ന്..ഇടപെടുക ..വാഹനങ്ങളില്‍ പോകുന്നവര്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ അവരോടു തട്ടിക്കയരുക.വലിയ വാഹനങ്ങള്‍ പോകില്ലെന്ന് ഉറപ്പുള്ള റോഡിലൂടെ വലിയ വാഹനങ്ങളെ കടത്തിവിടുക ..ഇതെല്ലാം കണ്ടു ചിരിക്കാനും ആളുണ്ടാവും ..ചില ദിക്കുകളില്‍ അടിച്ചു ജീവച്ചവ മാക്കുന്ന വിനോദവും ഉണ്ട്.തല്ലുകൊടുക്കുന്നവര്‍ക്ക് വിനോദമാണല്ലോ...അതുകൊള്ളുന്നവനാനല്ലോ നീറ്റല്‍..കുടുംബം പോറ്റാനുള്ള.പാച്ചിലിനിടയില്‍  പറ്റുന്ന കയ്യബധത്ത്തിനു..ചെറിയ തോതിലുള്ള ശിക്ഷയൊക്കെ ആവാം അത് പക്ഷെ മറ്റൊരു ജീവനെടുക്കുന്നതാവരുത്.ലഹരി ഉപയോഗിച്ച് ബസ് അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഉണ്ടെന്നു പറയപ്പെടുന്നു.ഇവര്‍ക്ക് മേലില്‍ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നില്ലെന്ന് നിയമ പാലകര്‍ ഉറപ്പു വരുത്തുകയും വേണം .






Sunday, January 8, 2012

ടൈം പാസിനു വേണ്ടി

കുഞ്ഞാപ്പുവിന്റെ കണ്ണ് ഓപറേഷന്‍ പൂര്‍ണ വിജയം.കുഞ്ഞാപ്പുവിനു ഇനി രാത്രി നടക്കാന്‍ ടോര്‍ച്ചോ മറ്റു ലൈടിന്റെയോ ആവശ്യമില്ല .ഒരുവര്‍ഷമായി കുഞ്ഞാപ്പു  കൂമനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു .ഒടുവില്‍ പിടികൂടിയ കൂമനുമായി കുഞ്ഞാപ്പു ,അങ്കമാലിയിലുള്ള കണ്ണ് ആശുപത്രിയില്‍ പോയി തന്റെ ഒരു കണ്ണ് മാറ്റി
പകരം കൂമന്റെ ഒരു കണ്ണ് പിടിപ്പിച്ചു .കുഞ്ഞാപ്പുവിന്റെ ഊരിയെടുത്ത കണ്ണ് കൂമനും പിടിപ്പിച്ചു .ഇതോടെ ഇരുവര്‍ക്കും രാത്രിയും പകലും ടോര്ചില്ലാതെ സഞ്ചരിക്കാം .ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ മനുഷ്യനും ,പക്ഷിയും  ഇവരാണ്.കൂമന്റെ പരീക്ഷണ പറക്കലും,കുഞ്ഞാപ്പുവിന്റെ ഇരുട്ടിലെ നടത്തവും വിജയകരമായിരുന്നു. 

കേരളം എത്ര സുന്ദരം ചില ചിത്രങ്ങള്‍ ഇതാ

കേരളം എത്ര സുന്ദരം  ചില ചിത്രങ്ങള്‍ ഇതാ 








Saturday, January 7, 2012

പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് മാധ്യമം ലേഖകന്‍ ഷബീര്‍അലി അര്‍ഹനായി

മണ്ണാര്‍ക്കാട്: മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായിരുന്ന അലനല്ലൂര്‍ ഉസ്മാന്‍ മാസ്റെരുടെ സ്മരണക്കായി പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് മാധ്യമം ലേഖകന്‍ ഷബീര്‍അലി അര്‍ഹനായി 5001 രൂപയും ശില്പവുമാണ് പുരസ്കാരം യുവ സാഹിത്യകാരന്‍ എം കൃഷ്ണദാസ് യോഗം ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ കൊല്‍ക്കളത്തില്‍,അങ്കപ്പന്‍,ഫിറോസ്‌കീടത്ത്.ഇസ്മയില്‍ ,ജനാര്ദ്ധനന്‍,ശിവപ്രസാദ് ,ശബീരലി ,ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു





.

Sunday, January 1, 2012

കളഞ്ഞു പോയ മൊബൈല്‍ ഫോണിനായി വിലപേശല്‍ നടത്തിയവരെ നാട്ടുകല്ലിലെ യുവാക്കള്‍ തന്ത്രപൂര്‍വ്വം കുടുക്കി

കളഞ്ഞു പോയ മൊബൈല്‍ ഫോണിനായി വിലപേശല്‍ നടത്തിയവരെ നാട്ടുകല്ലിലെ യുവാക്കള്‍ തന്ത്രപൂര്‍വ്വം കുടുക്കി.ഇന്നലെ വൈകീട്ട് എഴുമണി ക്കാണ്‌ സംഭവം .നാട്ടുകല്ലിലെ ഒരു യുവാവിന്റെ മൊബൈല്‍ ഫോണ്‍ മണ്ണാര്‍ക്കാട് ഒരുതട്ടുകടയില്‍ നിന്നും കഴിഞ്ഞ ദിവസം  നഷ്ടപ്പെട്ടിരുന്നു .ഈ മൊബൈലിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുമെങ്കിലും ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല .തുടര്‍ന്ന് ഫോണ്‍ തിരികെ തന്നാല്‍ ഇരുപതിനായിരം രൂപ നല്‍കാമെന്നും വളരെ പ്രധാന നമ്പരുകള്‍ ഉള്ളതിനാല്‍ തിരികെ തരണമെന്നും   എസ്‌ എം എസ്‌ അയച്ചു.ആണ്‍ ശബ്ദം കേള്‍ക്കുന്നതിനാലാണ് ഫോണ്‍ എടുക്കാത്തതെന്നും മനസ്സിലാക്കിയ നാട്ടുകല്ലിലെ യുവാക്കള്‍ ഒരു യുവതിയെക്കൊണ്ട് ഫോണിലേക്ക് വിളിപ്പിച്ചു .തുടര്‍ന്ന് പ്രതികരിച്ച യുവാക്കള്‍ ഇരുപത്തി അയ്യായിരം രൂപ നല്‍കിയാല്‍ ഫോണ്‍ തിരിച്ചു നല്‍കാം എന്നറിയിച്ചു.പണവുമായി മഞ്ചേരിയില്‍ എത്താനും നാലംഗ സംഘമായ യുവാക്കള്‍ നിര്‍ദേശിച്ചു. ഇത്രയും ദൂരം ഡ്രൈവ് ചെയ്തു വരാന്‍ കഴിയില്ലെന്ന് യുവതി പറയുകയും പെരിന്തല്‍മന്നയുടെയും ,മന്നാര്‍ക്കാടിന്റെയുംഇടയ്ക്കു ഏതെങ്കിലും സ്ഥലത്ത് എത്താമെന്ന് എല്ക്കുകയും ചെയ്തു.അങ്ങിനെ  കരിങ്കല്ലത്താനിയില്‍ കാണാമെന്നു തീരുമാനിച്ചു .നേരത്തെ പ്ലാന്‍ ചെയ്തതനുസരിച്ചു നാട്ടുകല്ലിലെ യുവാക്കള്‍ ടൌണിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചു.യുവതി കരിങ്കല്ലത്താനിയില്‍ എത്തിയ ഉടനെ യുവതിയെ ഫോണില്‍ വിളിച്ച സംഘം ചേച്ചിയെ ഞങ്ങള്‍ കണ്ടുവെന്നും ,തിരികെ വണ്ടി ഓടിച്ചുവരനമെന്നും,വഴിയില്‍ വച്ച് തങ്ങള്‍ കൈകാനിക്കുംപോള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.പെട്ടെന്ന് പന്തികേട്‌ തോന്നിയ യുവാക്കള്‍ ഞൊടിയിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാല് പേരെയും നാട്ടുകാര്‍ വളഞ്ഞു.തിരക്കിനിടെ രണ്ടുപേര്‍ രക്ഷപ്പെട്ടു.രണ്ടുപേരെ പോലീസിനു കൈമാറി .രക്ഷപ്പെട്ട മറ്റു രണ്ടു പേര്‍ പിന്നീട് പോലീസില്‍ കീഴടങ്ങി.നാട്ടുകള്‍ പോലിസ് ചോദ്യം ചെയ്തു വരുന്നു .