![]() |
| (കുറച്ചു കാലമാണെങ്കിലും ഒരു ജന്മം മുഴുവന്‍ ഉള്ള ഓര്‍മ്മകള്‍ സമ്മാനിച്ച പ്രിയപ്പെട്ട പത്ര പ്രവര്‍ത്തകന്‍ അലനല്ലൂരിന്റെ ഉസ്മാന്‍ മാഷിന് ആദരാഞ്ജലികള്‍) ഷാജഹാന്‍ നാട്ടുകല്‍ |
കുഞ്ഞാപ്പുവിന്റെ ക്ലാസ്സില്‍ കണക്കു മാഷ് വഴിക്കണക്ക് പഠിപ്പിക്കുകയായിരുന്നു .....
മാഷ് : ഒരു ആടിന് എഴുനൂറു രൂപ വച്ച് മൂന്ന് ആടിന്റെ വിലയെത്രയെന്നു കണ്ടു പിടിക്കൂ...
കുഞ്ഞാപ്പു നോട്ടില്‍ ഒന്നും എഴുതുന്നില്ലെന്ന് കണ്ട
മാഷ് ചെവിക്കു പിടിച്ചപ്പോള്‍ കുഞ്ഞാപ്പു പറഞ്ഞു
" അതേയ് ..മറ്റേ രണ്ടു ആടിനെ കാണാതെ എങ്ങിനെയാ വിലയിടുക ..
കലികയറിയ മാഷ് നാളെ ബാപ്പയെ വിളിച്ചു ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് ..പറഞ്ഞു ക്ലാസ്സ് വിട്ടു
പിറ്റേ ദിവസം പത്തു മനിക്കുണ്ട് കുഞ്ഞാപ്പു ബാപ്പേ...... ബാപ്പേ ......ബാപ്പേ ....എന്ന് നിലവിളിച്ചു ക്ലാസ്സില്‍ കയറുന്നു ...
കാര്യം ആരാഞ്ഞ മാഷോട് കുഞ്ഞാപ്പു പറഞ്ഞു
"സാറല്ലേ ഇന്നലെ ബാപ്പാനെ വിളിച്ചു ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞത് അത് കൊണ്ടാ .."
കുഞ്ഞാപ്പുവിനെ നേരെയാക്കിയെ അടങ്ങൂ എന്ന വാശിയിലാണ് മാഷിപ്പോള്‍ ....
ഷാജഹാന്‍ നാട്ടുകല്‍

No comments:
Post a Comment