Saturday, January 29, 2011


\
 
മുറിയം കണ്ണി പാലത്തിന്റെ മൂന്നു കാലുകളുടെ പണി പൂര്‍ത്തിയായപ്പോള്‍ .മണ്ണിട്ട്‌ നികത്തിയ ഭാഗത്ത് മരപ്പാലം ഇട്ടു നാട്ടുകാര്‍ അക്കരെ ഇക്കരെ കടക്കുന്നു .അര നൂറ്റാണ്ട് കാലത്തെ തോണി യാത്രക്ക് അറുതി .പാലം തച്ചനാട്ടുകരയുടെ വികസന സ്വപ്നങ്ങള്‍ക്ക് നാന്നിയാവും



ഷാജഹാന്‍ നാട്ടുകല്‍
   



ഐ എന്‍ ഐ സി  യതീംഖാന നാട്ടുകല്‍  പുതിയ എച് എസ് എസ്
കെട്ടിടത്തിന്റെ ശില സ്ഥാപനവും മെയിന്‍ ബ്ലോകിനു  ശിഹാബ് തങ്ങളുടെ നാമകരണ ചടങ്ങും  പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു .


Thursday, January 20, 2011

comedysight53:  അടിച്ചു തകര്‍ത്ത പി ടി വി ബസ്‌   അപകടം...

comedysight53:

അടിച്ചു തകര്‍ത്ത പി ടി വി ബസ്‌ 

അപകടം...
: " അടിച്ചു തകര്‍ത്ത പി ടി വി ബസ്‌   അപകടം നടന്നപ്പോള്‍  അപകടത്തില്‍ പെട്ട ബൈക്ക് ബൈക്ക് ലോറിക്ക് അടിയില്‍ ..."


അടിച്ചു തകര്‍ത്ത പി ടി വി ബസ്‌


അപകടം നടന്നപ്പോള്‍

അപകടത്തില്‍ പെട്ട ബൈക്ക് 

ബൈക്ക് ലോറിക്ക് അടിയില്‍
ഈ കാഴ്ചക്ക്   അടിക്കുറിപ്പ്  എഴുതാന്‍ എനിക്കാവില്ല .......




തച്ചനനട്ടുകര: നാട്ടുകള്‍ അന്‍പത്തി മുന്നാം മെയിലില്‍ ഉണ്ടായ ഈ അപകടത്തില്‍ ഭീമനാദ് സ്വദേശി സുരേഷ് കുമാര്‍ എന്ന യുവാവ് തല്‍ക്ഷണം മരിച്ചു... അശ്രധക്കും വേഗത്തിനും ഒരു രക്തസാക്ഷി കൂടി....

അപകടത്തില്‍ പെട്ട ബസ്‌ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
ഒരു ജീവന്‍ പൊലിഞ്ഞു പോയതിലെ  വേദനയില്‍ ഒരു ചെറിയ പ്രതികരണം

ഇല്ല
ഇതാര്‍ക്കും പാഠം ആവില്ല ...




ഷാജഹാന്‍ നാട്ടുകല്‍

Tuesday, January 18, 2011




തച്ചനാട്ടുകര ചെതല്ലുരില്‍ ഇന്ന് (18  1 2011 )
 മണല്‍ പാസ്സ് നല്‍കുന്നതില്‍  ക്രമക്കേട് ആരോപിച്ചു  നടന്ന സംഘര്‍ഷം
 
   ഒരു പിടി ഉപ്പിനായി പണ്ട് നാം  സമരം ചെയ്തു ,

സ്വാതന്ത്ര്യതിനായി  വാഗണുകളില്‍ ശ്വാസം മുട്ടി

ഇന്നിതാ നമ്മള്‍
സ്വന്തം രാജ്യത്ത് വീടുവയ്ക്കാന്‍
ഒരു പിടി മണലിനായി
പരസ്പരം കടി കൂടുന്നു
കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍
നാട് വെള്ളരിക്കാ പട്ടണം


നമ്മള്‍ നന്നാവില്ല ....അല്ലെ ?

Friday, January 14, 2011

comedysight53:                            ഒരു വട്ടം കൂടിയാ പഴയ വി...

comedysight53: ഒരു വട്ടം കൂടിയാ പഴയ വി...: " &n..."
                           ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ 
              തിരു മുറ്റത്ത് എത്തുവാന്‍ മോഹം
തിരു മുറ്റത്ത് ഒരു കോണില്‍  നില്‍ക്കുന്നൊരാ
 നെല്ലി മരമൊന്നു ഉലക്കുവാന്‍ മോഹം ....




          ഓര്‍മകളുടെ തൂവല്‍ സ്പര്‍ശം വിരിയുന്ന
എന്റെ പാറമ്മല്‍  യുപി സ്കൂളില്‍ ഇന്നലെ ഞാന്‍
പോയപ്പോള്‍ ഞാന്‍ വീണ്ടും ഒരു കുട്ടിയായ പോലെ

ആ പഴയ ഉങ്ങ് മരത്തിന്റെ തണലിനു ഇന്നും എന്ത് കുളിര്‍മ.....
ആ പഴയ ചുമരില്‍ എവിടെയോ ഞാന്‍ കരിക്കട്ട കൊണ്ട് വരച്ച ചിത്രം തെളിയുന്ന പോലെ... 

ഷാജഹാന്‍ നാട്ടുകല്‍


Sunday, January 9, 2011

(കുറച്ചു കാലമാണെങ്കിലും ഒരു ജന്മം മുഴുവന്‍ ഉള്ള ഓര്‍മ്മകള്‍ സമ്മാനിച്ച പ്രിയപ്പെട്ട പത്ര പ്രവര്‍ത്തകന്‍ അലനല്ലൂരിന്റെ  ഉസ്മാന്‍ മാഷിന് ആദരാഞ്ജലികള്‍)

ഷാജഹാന്‍ നാട്ടുകല്‍
കുഞ്ഞാപ്പുവും കണക്കുമാഷും



കുഞ്ഞാപ്പുവിന്റെ  ക്ലാസ്സില്‍ കണക്കു മാഷ് വഴിക്കണക്ക് പഠിപ്പിക്കുകയായിരുന്നു .....

മാഷ് : ഒരു ആടിന് എഴുനൂറു രൂപ വച്ച് മൂന്ന് ആടിന്റെ വിലയെത്രയെന്നു  കണ്ടു പിടിക്കൂ...

കുഞ്ഞാപ്പു നോട്ടില്‍ ഒന്നും എഴുതുന്നില്ലെന്ന്  കണ്ട
മാഷ് ചെവിക്കു പിടിച്ചപ്പോള്‍  കുഞ്ഞാപ്പു പറഞ്ഞു  

" അതേയ് ..മറ്റേ രണ്ടു ആടിനെ കാണാതെ എങ്ങിനെയാ വിലയിടുക ..
കലികയറിയ മാഷ്  നാളെ ബാപ്പയെ വിളിച്ചു ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് ..പറഞ്ഞു ക്ലാസ്സ്‌ വിട്ടു

പിറ്റേ ദിവസം പത്തു മനിക്കുണ്ട് കുഞ്ഞാപ്പു ബാപ്പേ...... ബാപ്പേ ......ബാപ്പേ ....എന്ന് നിലവിളിച്ചു ക്ലാസ്സില്‍ കയറുന്നു ...
 കാര്യം ആരാഞ്ഞ മാഷോട് കുഞ്ഞാപ്പു പറഞ്ഞു
"സാറല്ലേ ഇന്നലെ ബാപ്പാനെ വിളിച്ചു ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞത്  അത് കൊണ്ടാ .."

കുഞ്ഞാപ്പുവിനെ നേരെയാക്കിയെ   അടങ്ങൂ എന്ന വാശിയിലാണ് മാഷിപ്പോള്‍ ....





ഷാജഹാന്‍ നാട്ടുകല്‍

Monday, January 3, 2011

മുഖ്യമായും ഗള്‍ഫുകാര്‍ക്ക് വേണ്ടികൂടിയാണ്  ഈ ബ്ലോഗ്‌ .ഇത് ആരെങ്കിലും കാണുന്നുണ്ടോ ഇല്ലയോ എന്ന ആശങ്ക കാരണം .ഞാന്‍ കൂടുതല്‍ എഴുതിയില്ല .എന്നാല്‍ സുഹൃത്തുക്കളും അല്ലാത്തവരും ബ്ലോഗ്‌ കാണുന്നുണ്ടെന്ന് വൈകിയാണെങ്കിലും  അറിയാന്‍ കഴിഞ്ഞു .സന്തോഷം .താഴെകൊടുക്കുന്ന ഇമെയില്‍ അട്രെസ്സിലോ ,അല്ലെങ്കില്‍ ഈ ബ്ലോഗ്‌ അദ്ദ്രെസ്സിലോ ,നിര്‍ദേശങ്ങള്‍ അറിയിക്കുക. e mail ;shajahannattukal@gmail.com
                                 കൂടാതെ നിങ്ങള്‍ക്ക് ഏത് വാര്‍ത്തയാണ് ആവശ്യമെങ്കില്‍  അനുവദ നീയമായ നാട്ടുവിശേഷങ്ങള്‍ എന്നെ അറിയിച്ചാല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ് .ph .9946731814   വിളിക്കുക  ആവശ്യപ്പെടാനും  പ്രതികരണം അറിയിക്കാനും
ഞാനും ശിവപ്രസാധും തുടങ്ങുന്ന  തച്ചനാട്ടുകര ന്യൂസ്‌ പ്രതീക്ഷിക്കുക  http://www.comedysight53.blogspot.com/