Thursday, October 16, 2014

മമ്മൂട്ടിയുടെ പേജിന് മിഴിവേകാൻ സനീർ ....

                                           .......................................
                                           ഷാജഹാൻ നാട്ടുകൽ
                                           ........................................ 

തച്ചനാട്ടുകര:"യെവൻ പുലിയാണ് കേട്ടാ, വെറും പുലിയല്ല പുപ്പുലി" .ഈ വിശേഷണത്തിന് അർഹനായി നമ്മുടെ നാട്ടിലുമുണ്ട് ഒരു യുവാവ് . അവനാണ് സനി യാസ് എന്നപേരിൽ അറിയപ്പെടുന്ന സനീർ . സനീർ എങ്ങനെയാണ് പുപ്പുലി ആയതെന്നല്ലേ ...? പറയാം മെഗാ സ്റ്റാർ മമ്മൂട്ടി,ഫഹദ് ഫാസിൽ,നിവിൻപോളി ,നൈലാഉഷ എന്നീ സിനിമാ നടന്മാരുടെയും, നടിമാരുടെയും ഔദ്യോഗിക പേജുകളുടെ പ്രൊഫൈൽ ഡിസൈൻ ചെയ്തിരിക്കുന്നത് ഇവനാണ് .തീർന്നില്ല നവമ്പർ ആറിന്‌ പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമായ വർഷം എന്ന സിനിമയുടെ ഓണ്‍ലൈൻ പ്രൊമോഷൻ ഡിസൈൻ ചെയ്യുന്നതും സനീർ തന്നെ . സനീറിന്റെ പ്രായം 20 വയസ്സ് . ഈ വയസ്സിനിടക്ക്‌ അമ്പതിലധികം ആൽബം സോങ്ങുകൾ ഇവൻ എഴുതുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട് .

ഓ എം കരുവാരക്കുണ്ടിന്റെ വരികൾക്കും സനീർ ഈണം നൽകിയിട്ടുണ്ട് .ബാദുഷക്ക് സ്റ്റെജിൽ ആലപിക്കാൻ വേണ്ടിയുള്ള ഗാനമായിരുന്നു അത് .ഇക്കഴിഞ്ഞ ലോകകപ്പിന് വേണ്ടി ഷഫീക്കിന്റെ വരികൾക്ക് സനീർ ഈണം നൽകി പുറത്തിറക്കിയ ഫുട്ബാൾ വീഡിയോ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു .


ചെർപ്പുളശേരിയിൽ ഗ്രാഫിക്സ് ലേ ഔട്ട് വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സനീർ നാട്ടുകൽ അമ്പത്തിമൂന്നാം മൈലിലെ ഗ്ലൈസ് ലാബ് മീഡിയയിൽ ഡിസൈനർ കൂടിയാണ് . അമ്പതിൽ അധികം ഗായകരെ ഒരൊറ്റ ഗാനത്തിൽ അണിനിരത്തിക്കൊണ്ടുള്ള ഗാനത്തിന്റെ അണിയറ വർക്കുകൾ  ഗ്ലൈസ് ലാബിൽ  പുരോഗമിക്കുന്നു .സനീർ ഡിസൈൻ ചെയ്ത ചിത്രങ്ങളാണ്‌ ഇതോടൊപ്പം ചേര്ത്തിരിക്കുന്നത് 

ഈ മിടുക്കനെ  9946242447 എന്ന നമ്പരിൽ വിളിക്കാവുന്നതാണ് . നമ്മുടെ പ്രോത്സാഹനം ഇവന് ഒരു കൈത്താങ്ങ് ആകുമെങ്കിൽ ..............


സനീർ 

4 comments: