.....................................
ഷാജഹാൻ നാട്ടുകൽ
..............................
തച്ചനാട്ടുകര:ആർഭാടരഹിത വിവാഹം നടത്തി യുവാവും കുടുംബവും മാതൃകയായി .നാട്ടുകൽ അമ്പത്തിമൂന്നാം മൈൽ സ്വദേശി പാതാരി അലിയാണ് തന്റെ മകനായ അനസ് ബാബുവിന്റെ വിവാഹം നാമമാത്രമായ ചടങ്ങിൽ ഒതുക്കിയത് .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാമായി ഇരുനൂറ്റിഅമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് ഭക്ഷണം ഒരുക്കിയത്. ഒന്നര കിലോമീറ്റർ അകലെയുള്ള വധുവിന്റെ വീട്ടിലേക്കുള്ള യാത്രക്ക് വാഹനങ്ങൾ ഒഴിവാക്കണമെന്ന് വരനും സുഹൃത്തുക്കളും കല്യാണ തലേന്ന് തന്നെ ധാരണയിലെത്തിയിരുന്നു.അങ്ങിനെ പുതിയാപ്പിളയും സംഘവും അച്ചടക്കത്തോടെ നടന്നുനീങ്ങിയപ്പോൾ പ്രദേശത്തിന് അതൊരു പുതിയ അനുഭവമായി .യുവാക്കളുടെ തീരുമാനത്തിന് ഐക്യദാർട്യപ്പെട്ട് സ്ഥലത്തെ കാരണവന്മാരും പതിവിന് വിപരീതമായി വരനെ അനുഗമിച്ചു. ജിദ്ദയിലെ പ്രമുഖ കമ്പനിയിൽ ടെക്നിഷ്യൻ ആണ് അനസ്ബാബു .മണലുമ്പുറം തള്ളച്ചിറ റോഡിലെ കുന്നനാത്ത് റസാക്കിന്റെ മകൾ ജംഷിനയാണ് വധു .
engineyund....?
ReplyDeleteVery good......NIZAR PT
ReplyDeleteGood.
ReplyDeleteGood Message
ReplyDeleteVery Good Message ...
ReplyDeleteഈ ലാളിത്യം ജീവിതകാലം മുഴുവന്‍ ഉണ്ടാവട്ടെ !
ReplyDeletewelcome
ReplyDelete