തച്ചനാട്ടുകര :അവിവാഹിതയായ യുവതി ഗര്‍ഭിണിയായി .രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞു മരിച്ചു.യുവതി ഗുരുതരാവസ്ഥയില്‍..,.എടത്തനാട്ടുകര വട്ടമണ്ണപുരം സ്വദേശിനിയായ 24 കാരിയാണ് അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്.കഴിഞ്ഞ നാല് ദിവസതോളമായി യുവതിക്ക് ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നു.ഇതേതുടര്‍ന്ന് അലനല്ലൂരിലെയും ,മേലാറ്റൂരിലെയും ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു .അവിവാഹിത ആയതിനാല്‍ ഗര്‍ഭിണിയാണോ എന്നറിയാനുള്ള പരിശോധന നടത്തിയിരുന്നില്ല .ശരീരത്തിലുള്ള നീരിനു ശമന മില്ലാത്തതിനാല്‍ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി .ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതി എട്ടുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.ഇതിനിടെ രക്തസ്രാവം അനുഭവപ്പെടുകയും,ഗുരുതരാവസ്തയിലായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞു മരിച്ചതായി കണ്ടെത്തുകയും സിസേരിയനിലൂടെ പുറത്തെടുക്കുകയുമായിരുന്നു .അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പോലിസ് ജഡം പോസ്റ്റ് മോര്ടതിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് അയച്ചു.നാട്ടുകല്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
തച്ചനാട്ടുകരയുടെ സ്വന്തം ബ്ലോഗ്
ReplyDelete