കരിങ്കല്ലതാണി;വികസന പ്രവര്‍ത്തനത്തിന് കരിങ്കല്ലതാണിയുടെ മാതൃക.ഗവ എല്‍പി സ്കൂള്‍ പരിസരത്ത് നിന്നും പൂവത്താണി റോഡിലേക്ക് ബൈപാസ് റോഡ് സു മനസ്സുകള്‍ വിട്ടുനല്‍കിയ ഭൂമിയിലൂടെ ശ്രമധാനമായി നിര്‍മിച്ചാണ് നാട്ടുകാര്‍ കയ്യടി നേടിയത്.റോഡിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കമറുല്‍ ലൈല നിര്‍വഹിച്ചു.സൈദ്മാസ്റ്റെര് ,വാര്‍ഡ് അംഗം മന്‍സൂര്‍ ,വി പി .അബൂബക്കര്‍ മാസ്ടര്‍ ,കെ .മൂസ,ബിജു,ജയറാം മാസ്റ്റെര് ,പി ടി ബാപ്പു,പി ടി അബ്ദുപ്പു.പി കെ മുഹമ്മദ് ബഷീര്‍.. ,അസീസ് ,തുടങ്ങിയവര്‍ സംസാരിച്ചു .സ്ഥലം വിട്ടു നല്‍കി മാതൃക കാണിച്ചത് സി.ലത്തീഫ് ,കുറുംബോടന്‍ തറവാടുകാരായ അലി ,ഹംസ ,മൊയ്ദീന്‍കുട്ടി ,പിലാക്കല്‍ അലവി ഹാജി ,വി പി അബൂബക്കര്‍ മാസ്റെര്‍ എന്നിവരാണ്.പായസ വിതരണവും നടന്നു.
കരിങ്കല്ലതാണിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സൈദ് മാസ്റെര്‍ ,മൂസ ,അബൂബക്കര്‍ മാസ്റെര്‍ തുടങ്ങിയവരൊക്കെ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ് .ഇത്തരം ആളുകളുടെ കൂട്ടായ്മയാണ് ഒരു നാടിന്‍റെ ഐശ്വര്യം ...തീര്‍ച്ചയായും ഇവര്‍ അഭിനന്ദനമര്‍ഹിക്കുന്നു .

No comments:
Post a Comment