Tuesday, January 29, 2013

.ചെത്തല്ലൂര്‍ ശാന്തമാകരുതെന്നു ആര്‍ക്കാണ് വാശി...?







തച്ചനാട്ടുകര :കഴിഞ്ഞ ഏതാനും മാസങ്ങളായി ചെത്തല്ലൂരിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡ നീക്കങ്ങളാണ് നടക്കുന്നത്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്29.1.13നു   മായപ്പടിയില്‍ നിന്നും വടിവാളുകള്‍ കണ്ടെടുത്ത സംഭവം .തൊഴിലുറപ്പ് പദ്ധതി പ്രകാരം റോഡ്‌ സൈഡിലെ കാടുകള്‍ വെട്ടിക്കൊണ്ടിരുന്ന സ്ത്രീകളാണ് പോന്തക്കാടുകള്‍ക്കുള്ളില്‍ ഏതു നിമിഷവും എടുത്തു ഉപയോഗിക്കാവുന്ന തരത്തില്‍ വടിവാളുകള്‍ മതിലില്‍ ചാരി വെച്ച നിലയില്‍ കണ്ടെത്തിയത്.നാലെണ്ണം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും മൂന്നെന്നമാണ് കിട്ടിയത് .വാളുകള്‍ നാട്ടുകല്‍ പോലിസ് കസ്റ്റ ഡിയില്‍ എടുത്തു.ഇവിടെ വര്ഘീയ സംഘര്‍ഷം ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ചില സംഘടനകളുടെ നീക്കം പ്രദേശത്തിന്റെ ഉറക്കം കെടുത്തുകയാണ്.മുന്‍പത്തെ സംഭവങ്ങള്‍ വീണ്ടും എഴുതുന്നില്ല അത് ഈ സൈറ്റിന്റെ പഴയ പോസ്റ്റുകള്‍ തപ്പിയാല്‍ കിട്ടും. സംശയമുള്ള ദിക്കിലെല്ലാം പോലിസ് റൈഡ് നടത്താന്‍ തയ്യാറാകണമെന്ന് വ്യാപകമായ അഭിപ്രായം ഉണ്ട്.സാഹോദര്യത്തോടെ കഴിയുന്ന ജനതക്കിടയില്‍ അശാന്തിയുടെ വിത്ത് വിതക്കാന്‍ ശ്രമിക്കുന്നവര്‍  ആരായാലും അവരെ സമൂഹത്തിനു മുന്നില്‍ കൊണ്ട് വരാന്‍ കഴിയണം.രാഷ്ട്രീയ പാര്‍ട്ടികള്‍ കേവലം പത്ര പ്രസ്താവനകള്‍ നടത്തി തടി തപ്പുന്ന പതിവ് കലാപരിപാടി അവസാനിപ്പിക്കണം .ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക പെടുന്നുവെങ്കില്‍ ഈ പ്രശ്നത്തില്‍ ആത്മാര്‍ഥമായി ഇടപെടാന്‍ അവര്‍ തയ്യാറാവണം ,സമയം ഇനിയും വൈകിച്ചാല്‍ ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം ചെതള്ളൂരിന്റെ സമാധാനാന്തരീക്ഷം തകരാന്‍ അത് ഇടയാക്കിയേക്കും.അതിനു പുറത്ത് നിന്നുള്ളവര്‍ അവിടെ യോഗം ചേര്‍ന്ന് പിരിഞ്ഞിട്ടു കാര്യമില്ല .അവിടത്ത് കാരായ എല്ലാവിഭാഗം ആളുകളെയും ഒരുമിച്ചു ഇരുത്തി യോജിച്ചൊരു മുന്നേറ്റത്തിലൂടെ   ഇരുട്ടിന്റെ ശക്തികളെ ചെറുക്കാന്‍ തയ്യാറാവണം.ഒപ്പം പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണം.തീര്‍ച്ചയായും പോലീസിന്റെ സമയോജിത ഇടപെടലുകള്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനു വളരെയധികം ഗുണകരമായിട്ടുണ്ട്.പക്ഷെ പോലീസിന്റെ ജോലി അവിടെ അവസാനിക്കുന്നില്ല .റൈഡ് അടക്കമുള്ള നടപടികള്‍ക്ക് പോലിസ് തയ്യാറാവേണ്ടതുണ്ട് .ആ ഉത്തരവാദിത്തത്തില്‍ നിന്നും പോലിസ് ഇനിയും ഒളിചോടിയാല്‍ ചെതല്ലൂരില്‍ സമാധാനാന്തരീക്ഷം പുലരുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.ഇനി ഒട്ടും സമയം വൈകിച്ച്കൂടാ 

1 comment: