Monday, April 23, 2012

കേവലം ഒരുമിനിട്ടു നേരം നാം കേട്ടിട്ടുള്ള ആ ച്ചുഴലിക്കാറ്റൊന്നു..നമ്മുടെ പ്രദേശം സന്ദര്ശിച്ചുപോയപ്പോള്‍..

കൊടും കാറ്റ് ,ചുഴലിക്കാറ്റു എന്നൊക്കെ നാം കേട്ടിട്ടുണ്ടെങ്കിലും.നാം തച്ചനാട്ടുകരക്കാര്‍ അതൊന്നും  അനുഭവിക്കേണ്ടിവന്നിട്ടില്ല.വെള്ളിയാഴ്ച വൈകുന്നേരം കേവലം ഒരുമിനിട്ടു നേരം നാം കേട്ടിട്ടുള്ള ആ ച്ചുഴലിക്കാറ്റൊന്നു..നമ്മുടെ പ്രദേശം സന്ദര്ശിച്ചുപോയപ്പോള്‍..നഷ്ടമായത് ലക്ഷങ്ങളുടെ സ്വത്തുക്കള്‍ ആണ്.പലര്‍ക്കും വീടുകള്‍ നഷ്ടമായി..ശക്തമായ ഇടിമിന്നലില്‍ കോടക്കാട്ടു പന്തുകളിയില്‍ ഏര്‍പ്പെട്ടിരുന്ന  രണ്ടുപേര്‍ക്ക്  ജീവന്‍ നഷ്ടമായി..കൂടെ കളിച്ചിരുന്ന പതിനാലുപെരുടെ ജീവന്‍ അപകടതിലാവാതത്തിനു നമുക്ക് ദൈവത്തെ സ്തുതിക്കാം .പന്നി ശല്ല്യം കാരണം  പാടത്ത് ടെന്റ് കെട്ടി  കാവല്‍ ഇരുന്നു വാഴയെ  സംരക്ഷിച്ചു നോക്കിയവരുടെ   വാഴകള്‍ ആണ്  നശിച്ചുപോയത്.മരങ്ങള്‍ ചുഴറ്റി എറിയപ്പെട്ടു  വാഹനങ്ങള്‍  മുന്നോട്ടു  പോകാനാകാതെ  നിര്‍ത്തിയിട്ടു.എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയം എല്ലാവരെയും കീഴടക്കി.ഒടുവില്‍ ഒരുമിനിട്ടിനകം തന്നെ  കാറ്റ് ശമിച്ചു.പണത്തിനു അത്യാര്‍ത്തി മൂത്ത് ഭൂമിയെ  ഇളക്കി മറിക്കുന്ന, കാടുകള്‍ വെട്ടി നശിപ്പിക്കുന്ന ,അഹങ്കാരം തലയ്ക്കു മൂത്ത് കോപ്രായം കാട്ടുന്ന ആളുകളുണ്ടെങ്കില്‍ അവര്‍ക്കുള്ള മുന്നറിയിപ്പാണോ...ഈ  ചെറിയ സൂജന...?
                                                                                                                   ഫോട്ടോസ്:ഷാജഹാന്‍ നാട്ടുകല്‍ 






നാശ നഷ്ടങ്ങള്‍  എം ഹംസ എം എല്‍ എ സന്ദര്‍ശിക്കുന്നു.


Sunday, April 8, 2012

ചെത്തല്ലൂര്‍ മുരിയംകണ്ണി പാലം ഉദ്ഘാടന ദ്രിശ്യങ്ങള്‍

ചെത്തല്ലൂര്‍ മുരിയംകണ്ണി പാലം ഉദ്ഘാടന ദ്രിശ്യങ്ങള്‍ .


മുരിയം കണ്ണി പാലത്തിലൂടെ ആദ്യ കെ എസ് ആര്‍ ടി സി ബസ് സര്‍വിസ് ആരംഭിച്ചപ്പോള്‍ 



പണി സമയത്ത് തീര്‍ത്ത കരാറുകാരന്‍ കാദറിനു  നാട്ടുകാരുടെ ഉപഹാരം 

Thursday, April 5, 2012

ചെത്തല്ലൂര്‍ സംഘര്‍ഷം.

ചെത്തല്ലൂരില്‍ പനം കുര്ശി ഭഗവതി ക്ഷേത്രത്തിലേക്കുള്ള വെള്ളിനേഴി ഭാഗത്ത് നിന്നുള്ള വേല പൂര ദിവസം മുരിയംകണ്ണി ജങ്ങ്ഷനില്‍ കൂടി കടന്നുപോകുമ്പോള്‍ വാദ്യമേളങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു പ്രദേശത്തെ ഒരു വിഭാഗവുമായി സംഘര്‍ഷമുണ്ടായി സംഭവത്തെ തുടര്‍ന്ന് വേലയിലുള്ള ഒരാള്‍ക്ക്‌ പരിക്കേറ്റതായി അറിയുന്നു.ഇതേതുടര്‍ന്ന് വേലയെ ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു പൂരദിവസം ചെതള്ളൂരില്‍  വഴിതടയുകയും പോലിസ് ലാത്തി വീശുകയും ചെയ്തു..ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യവുമായി വ്യാഴാഴ്ച ചെത്തല്ലൂരില്‍ ഹര്‍ത്താല്‍ നടന്നു.സ്ഥലത്തെ സംഘര്‍ഷ അവസ്ഥയാണ് ചിത്രങ്ങളില്‍ ഉള്ളത്..തുടര്‍ന്ന് മൂന്നു സി ഐ മാരുടെയും മൂന്നു എസ ഐ മാരുടെയും നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചു.ഇതിനിടെ ഡി വൈ എസ്പിയുടെ ചുമതല വഹിക്കുന്ന നാര്‍കോടിക് ഡി വൈ എസ പി മണികണ്ട കുമാര്‍ സ്ഥലത്തെത്തുകയും എല്ലാവരുമായും ചര്‍ച്ച നടത്തുകയും വൈകാതെ  അഞ്ചുപേരെ അറെസ്റ്റ്‌ ചെയ്യുകയുമായിരുന്നു.ഇതേ തുടര്‍ന്ന്ആണ്   സംഘര്‍ഷം ഒഴിവായത്.
വളരെ
ദൌര്‍ഭാഗ്യകരമാണ് ഈ സംഭവം.ഒഴിവാക്കാമായിരുന്ന ഒരു സംഘര്‍ഷം ആരുടെയൊക്കെയോ പിടിവാശി കാരണം വലുതാകുകയായിരുന്നു.പൂരങ്ങളും നേര്‍ച്ചകളും മറ്റു ആഘോഷങ്ങളുമായി സസ്നേഹം കഴിയുന്ന ജനതക്കിടയില്‍  സംഘര്‍ഷം  വളര്ന്നുകൂട.. തെറ്റ് ആരുടെ ഭാഗത്തായാലും  മുഖം നോക്കാതെ  നടപടിവേണം ..ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേലില്‍ കരുതല്‍ സ്വീകരിക്കണം.ഇങ്ങിനെയൊരു വാര്‍ത്ത കൊടുക്കാന്‍  ആഗ്രഹിച്ചതല്ല ...ഫോട്ടോസ് :ഷാജഹാന്‍ നാട്ടുകല്‍
 

ഡി വൈ എസ പി ആളുകളുമായി ചര്‍ച്ചയില്‍ 




ഡി വൈ എസ പി സംഘര്‍ഷ സ്ഥലത്തേക്ക് 

സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍ 




നേതാക്കളുമായുള്ള ചര്‍ച്ചകള്‍ 

Wednesday, April 4, 2012

ഉത്സവമായി ചെത്തല്ലൂര്‍ പൂരം

ഉത്സവമായി ചെത്തല്ലൂര്‍പൂരം     photos: shajahan nattukal

ആഹ്ലാദ തിമിര്‍പ്പില്‍ :മുറിയം കണ്ണിപാലത്തില്‍ നിന്നൊരു ദൃശ്യം 

പൂക്കാവടി 



ചരിത്രത്തിലേക്ക് :വെള്ളിനേഴി ഭാഗത്തുനിന്നുമുള്ള വേലകള്‍ മുന്‍കാലങ്ങളില്‍ പുഴകടന്നാണ് എത്തിയിരുന്നത്.ഇത്തവണ പാലം  വന്നതോടെ പാലത്തിലൂടെ കന്നിഎഴുന്നള്ളിപ്പ് നടന്നു.വെള്ളിനേഴി വേല പാലത്തിലേക്ക് കയറുന്നു.



പാലത്തില്‍നിന്നും പൂരത്തിന്റെ നാട്ടിലേക്ക് 
പൂരത്തിന്റെ നാട്ടിലേക്കുള്ള കൊട്ടിയിരക്കം :വെള്ളിനേഴി ഭാഗത്തുനിന്നുള്ള വേല മുറിയം കണ്ണിയിലേക്ക്