Tuesday, June 14, 2011

കുഞ്ഞാപ്പുവിന്റെ രക്ഷാപ്രവര്‍ത്തനം

                                              കുഞ്ഞാപ്പുവിന്റെ രക്ഷാപ്രവര്‍ത്തനം
മുരിയംകണ്ണി പുഴയില്‍ മൂന്നുപേര്‍ ഒഴുക്കില്‍ പെട്ട വിവരം അറിഞ്ഞ കുഞ്ഞാപ്പു അവിടേക്ക് കുതിച്ചു .
രക്ഷാ പ്രവര്‍ത്തനത്തില്‍ ഉടന്‍ ഏര്‍പ്പെട്ട കുഞ്ഞാപ്പുനിറഞ്ഞൊഴുകുന്ന പുഴയിലേക്ക് എടുത്തു ചാടി .കയ്യില്‍കിട്ടിയ മൂന്നു പേരെയുംകൂട്ടിപ്പിടിച്ചു നീന്തി. ഇടയ്ക്കു കുതറിമാറാന്‍ പിടിയിലുള്ളവര്‍ ശ്രമിച്ചെങ്കിലും കുഞ്ഞാപ്പു വിട്ടില്ല .മൂവരെയുംകരക്കെത്തിച്ചു .പക്ഷെ കരക്കെത്തിയ കുഞ്ഞാപ്പുവിനു 
മൂന്നു പേരുടെയും കയ്യില്‍നിന്നും ,നാട്ടുകാരുടെ വകയായും    
പോതിരെകിട്ടി തല്ല്.അന്തം വിട്ട കുഞ്ഞാപ്പു അടുത്തുള്ള ആളോട് കാര്യം അന്വേഷിച്ചു .
കുഞ്ഞാപ്പൂ നീ കരയിലേക്ക് പിടിച്ചുകൊടുന്ന മൂന്നുപേരും രക്ഷാ പ്രവര്‍ത്തകരായിരുന്നു .ആള്‍ പറഞ്ഞു തീര്‍ന്നപ്പോഴേക്കും കുഞ്ഞാപ്പു തടിതപ്പി  

No comments:

Post a Comment