Tuesday, June 14, 2011

                                        കുഞ്ഞാപ്പു ഡ്രൈവിംഗ് പഠിക്കുകയാണ് .അലവുആണ് ഗുരു.ബൈക്ക് ആണ് ഓടിച്ചു പഠിക്കുന്നത് .അമിതമായി ബൈക്ക് ചീറുകയാണ്‌.ബൈക്ക് നീങ്ങുന്നില്ല .എന്താ ധ്  നീങ്ങാത്തത്...?അലവു ചോദിച്ചു.. ആവേ ..കുഞ്ഞാപ്പുവിന്റെ മറുപടി .രണ്ടുപേരും പരിശോധിച്ചു.
ഒടുവില്‍ അലവു രോഷത്തോടെ .ഫ .എടാ ചെങ്ങായീ എത്തര വട്ടം അന്നോട്‌ പറയണം ..?ആ 
ക്ലെച് അങ്ങട്ട് വിടടാ ...പറഞ്ഞുതീര്‍ന്നില്ല കുഞ്ഞാപ്പു ക്ലെച് അങ്ങോട്ട വിട്ടു .ബൈക്ക് മേല്പോട്ടൊന്നു
നോക്കിയതും അലവു താഴെ വീണു .വീണിടത്ത് കിടന്നു കുഞ്ഞാപ്പുവിനോട് തെക്കോട്ട്‌ പിടിക്കാന്‍അലവു വിളിച്ചു  പറഞ്ഞു.തെക്കും വടക്കും വശമില്ലാത്ത കുഞ്ഞാപ്പു നേരെ ചെന്ന് കേശവന്റെ ഊരക്ക് ഇടിച്ചു മറിഞ്ഞു .കുഞ്ഞാപ്പു കേശവന്റെ നേരെ തെറിയഭിഷേകം നടത്തിക്കൊണ്ടിരുന്നു .ഒടുവില്‍ കേശവന്‍ പറഞ്ഞു,തെറ്റ് എന്റെതന്ന്യാ കുഞ്ഞാപ്പൂ ,നീ വരുന്നുണ്ടെങ്കില്‍ ഞാനാ തെങ്ങില്‍ കയറേണ്ടതാര്‍ന്നു . .

No comments:

Post a Comment