Tuesday, June 14, 2011

കുഞ്ഞാപ്പു കല്യാണ വീട്ടിലേക്കു

                                                   കുഞ്ഞാപ്പു കല്യാണ വീട്ടിലേക്കു മൂരിയെയുംകൊണ്ട് പോവുകയാണ്.
മൂരിക്ക് നടത്തത്തിനു തീരെ സ്പീടുപോര .സമയത്ത് മൂരിയെ എത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞതുതന്നെ .എന്താ ചെയ്യുക .കുഞ്ഞാപ്പു തലപുകച്ചു .അതുവഴിപോയ ഒരാള്‍ ഒരു ദിവ്യനെക്കുറിച്ച് 
കുഞ്ഞാപ്പുവിനോട് പറഞ്ഞു .അതനുസരിച്ച് ദിവ്യനെകണ്ടു .മൂരി നടക്കാത്തതിനെക്കുറിച്ചു പറഞ്ഞു .
ദിവ്യന്‍ നാല് കുരുമുളകുപോലത്തെ ഉരുളകള്‍ കുഞ്ഞാപ്പുവിനുകൊടുത്ത് പറഞ്ഞു ,ഇതില്‍ ഒന്നാമത്തെ 
ഉരുളക്കു ഇരുപത്തിഅന്ച് സ്പീഡ് ആണ്.രണ്ടാമത്തെതിനു അമ്പതു സ്പീഡ് ,മൂന്നാമത്തെതിനു എഴുപത്തി അഞ്ചു സ്പീഡ് നാലാമത്തെതിനു നൂറു സ്പീഡ് .മൂരിയുടെ ആസനത്തില്‍ ആവശ്യമുള്ള സ്പീടിനനുസരിച്ചു ,ഉരുളകള്‍ തേച്ചുകൊടുക്കാന്‍ ദിവ്യന്‍ കല്പിച്ചു .അങ്ങിനെ കുഞ്ഞാപ്പു ആദ്യത്തെ ഉരുള തേച്ചു .മൂരി മെല്ലെ എണീറ്റ്‌ നടന്നു പക്ഷെ സ്പീഡ് പോര .രണ്ടാമത്തേത് തേച്ചു കൊടുത്തു.ഒന്നുകൂടിസ്പീട്കൂടി പക്ഷേത്രിപ്തികരമല്ല .മൂന്നാമത്തേത് പ്രയോകിച്ചുകഴിഞ്ഞതും മൂരി റോക്കറ്റ് 
പോലെ കുതിച്ചു .പിറകെ കുഞ്ഞാപ്പുവും കുതിച്ചു .എങ്ങനെ കുതിച്ചിട്ടും കുഞ്ഞാപ്പു മൂരിക്കൊപ്പമെത്തുന്നില്ല .ആകെ കുഴഞ്ഞു .കുഞ്ഞാപ്പു പിന്നെ ഒന്നും ആലോചിച്ചില്ല ,കയ്യിലുണ്ടായിരുന്ന നാലാമത്തെ ഉരുള സ്വന്തം ആസനത്തില്‍ തന്നെ അങ്ങോട്ട്‌ പ്രയോഗിച്ചു 
കുഞ്ഞാപ്പു നൂറു സ്പീഡില്‍ പറ പറന്നു മൂരിയേയും മറികടന്നു കല്യാണവീട്ടില്‍ എത്തി .കല്യാണ വീട്ടുകാരുടെ മൂരിയെവിടെയെന്ന ചോദ്യത്തിനു മൂരി എഴുപത്തിഅന്ച്സ്പീഡില്‍ പിറകെ വരുന്നുണ്ടെന്നായിരുന്നു മറുപടി .

No comments:

Post a Comment