Tuesday, December 27, 2011

താജ് ഇന്‍ ഓഡി ടോരിയം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു


വര്‍ണകാഴ്ചയൊരുക്കി കരിങ്കല്ലാതാണിയില്‍ അണിഞ്ഞു ഒരുങ്ങിയ താജ് ഇന്‍  ഓഡി ടോരിയം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു .ഹാളിന്റെ വിവിധ ദ്രിശ്യങ്ങള്‍ 







Thursday, December 15, 2011

നാട്ടുകല്‍ 53 മൈലില്‍ അമിതവേഗതയില്‍ വളവില്‍ മറ്റു വാഹനങ്ങളെ മറികടന്ന കാറിനെ രക്ഷിക്കാനുള്ള സ്വകാര്യ ബസ്സിന്റെ ശ്രമം

നാട്ടുകല്‍ 53 മൈലില്‍ അമിതവേഗതയില്‍ വളവില്‍ മറ്റു വാഹനങ്ങളെ മറികടന്ന കാറിനെ രക്ഷിക്കാനുള്ള സ്വകാര്യ ബസ്സിന്റെ ശ്രമം .പെട്ടെന്ന് ബ്രേക്ക് ഇട്ട കാറിനു പിറകില്‍ ബൈക്ക് ഇടിക്കുന്നു.ബൈകില്‍ സന്ജരിക്കുകയായിരുന്ന രണ്ടു പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഈ പാതയില്‍ അടുത്തടുത്ത ദിവസങ്ങളിലായി ഏഴു പേരാണ് ബൈക്ക് അപകടത്തില്‍ മരണപ്പെട്ടത്.
ഇടിക്കുന്ന രംഗം കാമറയില്‍ പകര്‍ത്തിയത് : ഷാജഹാന്‍ നാട്ടുകല്‍ 

Tuesday, December 13, 2011

തള്ളച്ചിര കരിങ്കാളികാവ് ക്ഷേത്രത്തിലെ താലപ്പോലിയോടനുബന്ധിച്ച വിവിധ ദൃശ്യങ്ങള്‍

തച്ചനട്ടുകര: നാട്ടുകല്‍ തള്ളച്ചിര കരിങ്കാളികാവ് ക്ഷേത്രത്തിലെ താലപ്പോലിയോടനുബന്ധിച്ച വിവിധ ദൃശ്യങ്ങള്‍ 


നാട്ടുകല്‍ പോസ്റൊഫിസിനു സമീപത്തുനിന്നും ആരംഭിച്ച വേലയുടെ വിവിധ ദൃശ്യങ്ങള്‍ 

വേലയിലെ ഈ  കുരുന്നുകളുടെ പഞ്ചവാദ്യത്തിലെ പ്രകടനം അവിശ്വസനീയമായി 




റിപ്പോര്‍ട്ട്:ഫോട്ടോ :ഷാജഹാന്‍ നാട്ടുകല്‍ ph:9946731814

Saturday, December 10, 2011

എന്റെ ഫെസ് ബുക്ക്‌ ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നു.തെറ്റായി വരുന്ന മെസേജുകള്‍ക്ക് എന്നെ തെറ്റി ധരിക്കരുതെന്ന് അപേക്ഷിക്കുന്നു 

Thursday, December 8, 2011

കരിങ്കല്ലതാണിയില്‍ നടക്കുന്ന ചെര്‍പുലശ്ശേരി ഉപജില്ല സ്കൂള്‍ കലോത്സവം

ഉപജില്ല കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സുബൈദ ഇസഹാക് ഉദ്ഘാടനം ചെയ്യുന്നു.


വിജയികളെ കാത്ത്.....കലോസവ വിജയികള്‍ക്കുള്ള മെഡലുകള്‍ 


എത്ര മനോഹരം  ഈ കാഴ്ചകള്‍....അല്ലേ....ആ പഴയ സ്കൂള്‍ ജീവിതം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കില്‍.......

Tuesday, December 6, 2011

ജലം തരാം...ജീവന്‍ തരൂ

ജലം തരാം...ജീവന്‍ തരൂ ...ഏതു നിമിഷവും ഒരു ദുരന്തം പ്രതീക്ഷിച്ചു കഴിയുന്ന ഒരു ജനതയുടെ ആര്‍പ്പുവിളിയാണിത്.മുല്ലപ്പെരിയാറില്‍ ഉടനീളം മുഴങ്ങുന്നത്ഈ ആരവമാണ്.ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് ഭരണകര്താക്കളുടെ ഭാധ്യതയാണ്.ഈ ജനത ആവശ്യപ്പെടുന്നത് ഭരണഘടന പൌരനു ഉറപ്പുനല്‍കുന്ന സംരക്ഷണം വേണമെന്നാണ്.രാഷ്ട്രീയതംപുരാക്കാന്‍ മാരുടെ ഔദാര്യമല്ല .ഡാം പൊട്ടിയാല്‍ നഷ്ടപ്പെടുന്ന മുപ്പത്തി അഞ്ചു ലക്ഷം മനുഷ്യജീവനേക്കാള്‍ വലുതല്ലല്ലോ ഡാം പണിയാന്‍ വരുന്ന ആയിരമോ അല്ലെങ്കില്‍ രണ്ടായിരമോ കോടി രൂപ..ഒരു സര്‍ക്കാരിനെ താങ്ങി നിര്‍ത്താന്‍ ആവശ്യമായ വോട്ടുകളുടെ എന്നതിന്റെ തോതുകള്‍ ആണ് മനുഷ്യ  ജീവനുകളെ ഭാധിക്കുന്ന സംഭവങ്ങളില്‍  പോലും..നയനിലപാടെടുക്കുന്നതില്‍   സര്‍ക്കാരുകളെ സ്വാധീനിക്കുന്നത് എന്ന് വന്നാല്‍ ആ നിലപാട് പ്രാകൃതമാണ്.ധിക്കാരികളായ  ഭരണകര്താക്കള്‍ക്ക് എതിരെ ചില രാഷ്ട്രങ്ങളില്‍ ജനങ്ങള്‍ തെരുവിലിരങ്ങിയതും വമ്പന്മാരെ മുട്ടുകുത്തിച്ചതും നമ്മുടെ നേതാക്കള്‍ പാഠമാക്കണം .ജനരോഷത്തിനുമുന്നില്‍ ഏതു വമ്പനും മുട്ടുമടക്കേണ്ടിവരും അത്തരമൊരു സാഹചര്യത്തിന് മുല്ലപ്പെരിയാര്‍ ഇടയാക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..മുല്ല പ്പെരിയാരില്‍ നിന്നുള്ള വെറും മൂന്നു മണിക്കൂര്‍ നേരത്തെ കാഴ്ചകള്‍ നിങ്ങള്‍ക്കായി ...സമര്‍പ്പിക്കുന്നു     

                                
ഷാജഹാന്‍നാട്ടുകല്‍ 09946731814 

എസ കെ എസ എസ എഫിന്റെ റാലി 

o

എസ് ഡി പി ഐ റാലി 

ജനക്കൂട്ടം 

ഒരു രംഗം 

അനപോട്ടുന്ന രോഷം 





മാണി സമരപ്പന്തലില്‍ 

സമരപന്തലില്‍ ഉപവസിക്കുന്നവര്‍ 


അനുഭാവം പ്രകടിപ്പിക്കാനെത്ത്തിയ വിദേശ യുവതി 




ഐ എന്‍ എല്‍ പ്രവര്‍ത്തകരുടെ പ്രകടനം 

ഡാം തകര്‍ന്നാല്‍ എനിക്ക് പിന്നിലുള്ള ഈ ജലത്താരയിലൂടെ യാവും വെള്ളം കൂലം കുത്തിയോഴുകുക തൊട്ടടുത്ത ജനവാസ കേന്ദ്രങ്ങളെയും ,ഡാമുകളെയും  തകര്‍താവും വെള്ളത്തിന്റെ ഭീകര താണ്ടവം  അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. 

Sunday, December 4, 2011

നാട്ടുകല്ലില്‍ ഇന്ന് 4 12 2011..ഉണ്ടായ അപകടം

നാട്ടുകല്ലില്‍ ഇന്ന് 4  12 2011..ഉണ്ടായ  അപകടം   .അപകടത്തില്‍  മാലാപരംബ് സ്വദേശിയായ സുമേഷ് മരിച്ചു.കൂടെ സഞ്ചരിച്ചിരുന്ന  ഭാര്യ അമ്ബിളിക്ക് സാരമായി പരിക്കേറ്റു .ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ പെരിന്തല്‍മന്നക്കും മന്നാര്കാടിനും ഇടയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. 



Thursday, December 1, 2011

മുരിയംകണ്ണി പാലം പണി പൂര്‍ത്തിയാവുന്നു .റിപ്പോര്‍ട്ട്‌ :ഷാജഹാന്‍ നാട്ടുകല്‍, ഫോട്ടോ:നൌഫല്‍ നാട്ടുകല്‍

ആശങ്കകള്‍ക്ക് വിരാമമിട്ടു മുറിയംകണ്ണി പാലത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തച്ചനാട്ടുകരയില്‍ നിന്നും തുടങ്ങി
തച്ചനട്ടുകരയില്‍ സ്ഥലം നഷ്ടമാകുന്ന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം പാലം പണിയുടെനിര്‍മാണ പ്രവര്‍ത്തനത്തെ ഭാധിച്ചിരുന്നു.തുടര്‍ന്ന് എം ഹംസ,കെ എസ് സലീഖ എന്നിവര്‍ മുന്‍കയ്യെടുത് പ്രശ്നം പരിഹരിക്കുന്നതിനായി കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്താന്‍ തീരുമാനിച്ചു.പാലം കാരണം സ്ഥലം നഷ്ടമാകുന്നവര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കിയെ മതിയാകൂ.പാലം വരേണ്ടത് ആവശ്യം തന്നെയാണ്.അതില്‍ തര്‍ക്കമില്ല .പാലം നിര്‍മാണം പുനരാരംഭിക്കണം എന്ന് മുരവിളികൂട്ടുന്നവര്‍ പക്ഷെ സ്ഥലം നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ രംഗത്ത്  ഇറങ്ങാത്തത്  ഖേദകരമാണ്.രണ്ട് പമ്പ് ഹൗസിനും,ഒരു പൊതു കിണറിനും ,രണ്ടു റോഡുകള്‍ക്കും സ്ഥലം സൌജന്യമായി വിട്ടുകൊടുത്തു മാതൃക കാണിച്ച ആളുടെ സ്ഥലത്തിന്റെ മധ്യ ഭാഗത്ത് കൂടിയാണ് പാലവും റോഡും കടന്നു പോകുന്നത്.അദ്ദേഹം ആവശ്യപ്പെടുന്നത് ന്യായമായ നഷ്ട പരിഹാരമാണ് .അത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.പാലത്തിനു വേണ്ടി ഘീര്‍ വാണം മുഴക്കുന്നവര്‍ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്ന കാര്യത്തിലും ആവേശം കാണിക്കണം.പാലം പൂര്‍ത്തിയാകുന്നതോടെ കരിങ്കല്ലതാണി,നാട്ടുകല്‍ 53,ചെത്തല്ലൂര്‍ എന്നീ സ്ഥലങ്ങള്‍ക്ക് ഗുണകരമാവും..അതുപക്ഷേ മറ്റുള്ളവരെ കണ്ണീരു കുടിപ്പിച്ചു ആവരുത്




Monday, November 28, 2011

അഭിപ്രായങ്ങള്‍ ദയവായി ഫേസ് ബുകിലൂടെ അറിയിക്കുമല്ലോ...?
              ഷാജഹാന്‍ നാട്ടുകല്‍  ph:9946731814



Sunday, November 27, 2011

നാട്ടുകല്ലില്‍ തീപിടുത്തം നാശനഷ്ടം

നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ ഞായര്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കലംപരമ്പില്‍ സൈദിന്റെ ഷെഡില്‍ നിര്‍ത്തിയിരുന്ന സൈദിന്റെ പുതിയ ഹോണ്ട ആക്ടിവ ബൈക്കും ,കൊങ്ങത് കമ്മുവിന്റെ മകന്‍ ഉമര്‍ ഫാരൂകിന്റെ ഓടോരിക്ഷയും കത്തിനശിച്ചു.തീപിടുത്ത കാരണം അറിവായിട്ടില്ല നാട്ടുകള്‍ പോലിസ് സ്ഥലത്തെത്തി .