Thursday, December 1, 2011

മുരിയംകണ്ണി പാലം പണി പൂര്‍ത്തിയാവുന്നു .റിപ്പോര്‍ട്ട്‌ :ഷാജഹാന്‍ നാട്ടുകല്‍, ഫോട്ടോ:നൌഫല്‍ നാട്ടുകല്‍

ആശങ്കകള്‍ക്ക് വിരാമമിട്ടു മുറിയംകണ്ണി പാലത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തച്ചനാട്ടുകരയില്‍ നിന്നും തുടങ്ങി
തച്ചനട്ടുകരയില്‍ സ്ഥലം നഷ്ടമാകുന്ന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം പാലം പണിയുടെനിര്‍മാണ പ്രവര്‍ത്തനത്തെ ഭാധിച്ചിരുന്നു.തുടര്‍ന്ന് എം ഹംസ,കെ എസ് സലീഖ എന്നിവര്‍ മുന്‍കയ്യെടുത് പ്രശ്നം പരിഹരിക്കുന്നതിനായി കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്താന്‍ തീരുമാനിച്ചു.പാലം കാരണം സ്ഥലം നഷ്ടമാകുന്നവര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കിയെ മതിയാകൂ.പാലം വരേണ്ടത് ആവശ്യം തന്നെയാണ്.അതില്‍ തര്‍ക്കമില്ല .പാലം നിര്‍മാണം പുനരാരംഭിക്കണം എന്ന് മുരവിളികൂട്ടുന്നവര്‍ പക്ഷെ സ്ഥലം നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കാന്‍ രംഗത്ത്  ഇറങ്ങാത്തത്  ഖേദകരമാണ്.രണ്ട് പമ്പ് ഹൗസിനും,ഒരു പൊതു കിണറിനും ,രണ്ടു റോഡുകള്‍ക്കും സ്ഥലം സൌജന്യമായി വിട്ടുകൊടുത്തു മാതൃക കാണിച്ച ആളുടെ സ്ഥലത്തിന്റെ മധ്യ ഭാഗത്ത് കൂടിയാണ് പാലവും റോഡും കടന്നു പോകുന്നത്.അദ്ദേഹം ആവശ്യപ്പെടുന്നത് ന്യായമായ നഷ്ട പരിഹാരമാണ് .അത് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.പാലത്തിനു വേണ്ടി ഘീര്‍ വാണം മുഴക്കുന്നവര്‍ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്ന കാര്യത്തിലും ആവേശം കാണിക്കണം.പാലം പൂര്‍ത്തിയാകുന്നതോടെ കരിങ്കല്ലതാണി,നാട്ടുകല്‍ 53,ചെത്തല്ലൂര്‍ എന്നീ സ്ഥലങ്ങള്‍ക്ക് ഗുണകരമാവും..അതുപക്ഷേ മറ്റുള്ളവരെ കണ്ണീരു കുടിപ്പിച്ചു ആവരുത്




No comments:

Post a Comment