Tuesday, October 21, 2014

സരിതയുടെ കാർ അപകടത്തിൽപെട്ടു

                                                      ഷാജഹാൻനാട്ടുകൽ




തച്ചനട്ടുകര :സരിത എസ് നായരുടെ കാർ ബൈക്കിൽ ഇടിച്ചു . ബൈക്ക് യാത്രക്കാരന് പരിക്ക് .ഇദേഹത്തെ പെരിന്തൽമണ്ണ മൌലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു .അൽപം മുമ്പ് പെരിന്തൽമണ്ണക്ക് സമീപം ആനമങ്ങാട് അങ്ങാടിയിലായിരുന്നു അപകടം .പെരിന്തൽമണ്ണ കോടതിയിലുള്ള കേസിൽ ഹാജരാകുന്നതിനായി പോകുന്നതിനിടെ ആയിരുന്നു അപകടം .സരിത സഞ്ചരിച്ച സ്വിഫ്റ്റ് കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു .ഉച്ചക്ക് ഒന്നേകാലിനു പെരിന്തൽമണ്ണ കോടതിയിൽ സരിത ഹാജരാകുമെന്ന് അറിയുന്നു.

അപകട ദൃശ്യം
(ഫോട്ടോ കടപ്പാട് :അബ്ദുൽ മജീദ്‌ കാളിപാടൻ) 

                                      ചിത്രം പകർത്താനുള്ള ആളുകളുടെ തിരക്ക്

                                                           (ഫോട്ടോ കടപ്പാട് :അബ്ദുൽ മജീദ്‌ കാളിപാടൻ) 


Thursday, October 16, 2014

മമ്മൂട്ടിയുടെ പേജിന് മിഴിവേകാൻ സനീർ ....

                                           .......................................
                                           ഷാജഹാൻ നാട്ടുകൽ
                                           ........................................ 

തച്ചനാട്ടുകര:"യെവൻ പുലിയാണ് കേട്ടാ, വെറും പുലിയല്ല പുപ്പുലി" .ഈ വിശേഷണത്തിന് അർഹനായി നമ്മുടെ നാട്ടിലുമുണ്ട് ഒരു യുവാവ് . അവനാണ് സനി യാസ് എന്നപേരിൽ അറിയപ്പെടുന്ന സനീർ . സനീർ എങ്ങനെയാണ് പുപ്പുലി ആയതെന്നല്ലേ ...? പറയാം മെഗാ സ്റ്റാർ മമ്മൂട്ടി,ഫഹദ് ഫാസിൽ,നിവിൻപോളി ,നൈലാഉഷ എന്നീ സിനിമാ നടന്മാരുടെയും, നടിമാരുടെയും ഔദ്യോഗിക പേജുകളുടെ പ്രൊഫൈൽ ഡിസൈൻ ചെയ്തിരിക്കുന്നത് ഇവനാണ് .തീർന്നില്ല നവമ്പർ ആറിന്‌ പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമായ വർഷം എന്ന സിനിമയുടെ ഓണ്‍ലൈൻ പ്രൊമോഷൻ ഡിസൈൻ ചെയ്യുന്നതും സനീർ തന്നെ . സനീറിന്റെ പ്രായം 20 വയസ്സ് . ഈ വയസ്സിനിടക്ക്‌ അമ്പതിലധികം ആൽബം സോങ്ങുകൾ ഇവൻ എഴുതുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട് .

ഓ എം കരുവാരക്കുണ്ടിന്റെ വരികൾക്കും സനീർ ഈണം നൽകിയിട്ടുണ്ട് .ബാദുഷക്ക് സ്റ്റെജിൽ ആലപിക്കാൻ വേണ്ടിയുള്ള ഗാനമായിരുന്നു അത് .ഇക്കഴിഞ്ഞ ലോകകപ്പിന് വേണ്ടി ഷഫീക്കിന്റെ വരികൾക്ക് സനീർ ഈണം നൽകി പുറത്തിറക്കിയ ഫുട്ബാൾ വീഡിയോ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു .


ചെർപ്പുളശേരിയിൽ ഗ്രാഫിക്സ് ലേ ഔട്ട് വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സനീർ നാട്ടുകൽ അമ്പത്തിമൂന്നാം മൈലിലെ ഗ്ലൈസ് ലാബ് മീഡിയയിൽ ഡിസൈനർ കൂടിയാണ് . അമ്പതിൽ അധികം ഗായകരെ ഒരൊറ്റ ഗാനത്തിൽ അണിനിരത്തിക്കൊണ്ടുള്ള ഗാനത്തിന്റെ അണിയറ വർക്കുകൾ  ഗ്ലൈസ് ലാബിൽ  പുരോഗമിക്കുന്നു .സനീർ ഡിസൈൻ ചെയ്ത ചിത്രങ്ങളാണ്‌ ഇതോടൊപ്പം ചേര്ത്തിരിക്കുന്നത് 

ഈ മിടുക്കനെ  9946242447 എന്ന നമ്പരിൽ വിളിക്കാവുന്നതാണ് . നമ്മുടെ പ്രോത്സാഹനം ഇവന് ഒരു കൈത്താങ്ങ് ആകുമെങ്കിൽ ..............


സനീർ 

Tuesday, October 14, 2014

ആർഭാട രഹിത വിവാഹത്തിന് മാതൃകയായി അനസ്‌


                                                           .....................................
                                                          ഷാജഹാൻ നാട്ടുകൽ                                                            
                                                ..............................

തച്ചനാട്ടുകര:ആർഭാടരഹിത വിവാഹം നടത്തി യുവാവും കുടുംബവും മാതൃകയായി .നാട്ടുകൽ അമ്പത്തിമൂന്നാം മൈൽ സ്വദേശി പാതാരി അലിയാണ് തന്റെ മകനായ അനസ് ബാബുവിന്റെ വിവാഹം നാമമാത്രമായ ചടങ്ങിൽ ഒതുക്കിയത് .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാമായി ഇരുനൂറ്റിഅമ്പതിൽ  താഴെ ആളുകൾക്ക് മാത്രമാണ് ഭക്ഷണം ഒരുക്കിയത്. ഒന്നര കിലോമീറ്റർ അകലെയുള്ള വധുവിന്റെ വീട്ടിലേക്കുള്ള യാത്രക്ക് വാഹനങ്ങൾ ഒഴിവാക്കണമെന്ന് വരനും സുഹൃത്തുക്കളും കല്യാണ തലേന്ന്‌ തന്നെ ധാരണയിലെത്തിയിരുന്നു.അങ്ങിനെ പുതിയാപ്പിളയും സംഘവും അച്ചടക്കത്തോടെ നടന്നുനീങ്ങിയപ്പോൾ പ്രദേശത്തിന് അതൊരു പുതിയ അനുഭവമായി .യുവാക്കളുടെ തീരുമാനത്തിന് ഐക്യദാർട്യപ്പെട്ട് സ്ഥലത്തെ  കാരണവന്മാരും പതിവിന് വിപരീതമായി വരനെ അനുഗമിച്ചു. ജിദ്ദയിലെ പ്രമുഖ കമ്പനിയിൽ ടെക്നിഷ്യൻ ആണ് അനസ്ബാബു .മണലുമ്പുറം തള്ളച്ചിറ റോഡിലെ  കുന്നനാത്ത് റസാക്കിന്റെ മകൾ ജംഷിനയാണ് വധു .  


Saturday, October 11, 2014

മധുരയിലെ അപകട ദൃശ്യങ്ങൾ

മധുരയിൽ ഉണ്ടായ അപകടത്തിന്റെ ദൃശ്യം . ബുധൻ  പുലർച്ചെ ഉണ്ടായ ഈ അപകടത്തിലാണ് തൊടൂകാപ്പ് പീടീ ഹംസ എന്ന ബാപ്പുട്ടിയുടെ മകൻ റസാക്ക് മരണപ്പെട്ടത് .പകടത്തിപെട്ട അഞ്ചംഗ സംഘം ഏറെ നേരം വാഹനങ്ങൾക്ക് കൈകാണിച്ച് സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല . റസാക്കും വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും മനുഷ്യത്ത്വം ലെവലേശം ബാക്കിയില്ലാത്ത കരുണവറ്റിയ മനുഷ്യജന്മങ്ങൾ തിരിഞ്ഞുനോക്കിയില്ല .. ഈ അവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടായിക്കൂടാത്തതാണ് . നമുക്ക് പ്രതിജ്ഞയെടുക്കാം നിർഭാഗ്യവശാൽ .റോടപകടങ്ങളിൽപെടുന്നവർക്ക്  എത്രയും പെട്ടെന്ന് സഹായം എത്തിക്കുമെന്ന്......
ആകുടുംബത്ത്തിന്റെ ദുഖത്തിൽ ഈ സൈറ്റും ,വായനക്കാരും ,പങ്കുചെരുന്നു .
അപകടങ്ങളിൽനിന്നും സർവ ശക്തൻ കാത്തുരക്ഷിക്കട്ടെ


..........................................
ഷാജഹാൻ നാട്ടുകൽ
...................................................
ചിത്രം കടപ്പാട് :അനസ് തൊടൂകാപ്പ് .


റസാക്ക് 

Wednesday, October 8, 2014

മധുരയിൽ ഉണ്ടായ കാർ അപകടത്തിൽ നാട്ടുകൽ തോടൂക്കാപ്പ് സ്വദേശിയായ യുവാവ് മരിച്ചു

തച്ചനാട്ടുകര :മധുരയിൽ ഉണ്ടായ കാർ അപകടത്തിൽ നാട്ടുകൽ തോടൂക്കാപ്പ് സ്വദേശിയായ യുവാവ് മരിച്ചു .കൂടെയുണ്ടായിരുന്ന മറ്റ് നാലുപേർക്ക് പരിക്കേറ്റു .പൊതിയിൽ തൊട്ടിപ്പറമ്പിൽ ഹംസ എന്ന ബാപ്പുട്ടിയുടെ മകൻ റസാക്ക് (34) ആണ് മരിച്ചത് .സഹയാത്രികരും അയൽ വാസികളുമായ  അബ്ദുള്ള (28),ഷഫീക് (25)ബഷീർ (25),നൂറുദ്ദീൻ (22)എന്നിവർക്കാണ് പരിക്ക് .ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .ബുധനാഴ്ച്ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം ഏർവാടി സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറും ഇന്നോവയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു .പരിക്കേറ്റ റസാക്ക് അടക്കമുള്ളവർ അത്‌വഴിവന്ന വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയില്ല ഒരുമണിക്കൂറോളം റോഡിൽ കിടന്ന ഇവരെ പരിക്കേറ്റവർ വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും റസാക്ക് വഴിമധ്യേ മരിക്കുകയായിരുന്നു . റസാക്കിന്റെ ഉമ്മ :ഖദീജ ,ഭാര്യ :സൌജത്ത് ,മക്കൾ :റമീസ് ,റമീസ ,റുമൈസ .സഹോദരങ്ങൾ :ഗഫാർ ,സഫ്‌വാൻ ,ജമീല ,കമർലൈല ,രാത്രി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കരിങ്കല്ലത്താണി  പൊതിയിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്തു  

മുമ്പ് ഊട്ടിയിൽ അപകടത്തിൽപെട്ട പാലോട് സ്വദേശികളും സഹായത്തിനായി ഏറെ നേരം കെഞ്ചിയെങ്കിലും ഒരൊറ്റ ഇരുകാലികളും തിരിഞ്ഞുനോക്കിയിരുന്നില്ല .മണിക്കൂറുകൾക്കു ശേഷം പരിക്കേറ്റു ആശുപത്രിയിൽ എത്തിച്ച പിഞ്ചുകുഞ്ഞിനെപ്പൊലും ഡോക്ടർമാർ നിഷ്കരുണം കൈവെടിഞ്ഞു . അവർ പറഞ്ഞത് പോലിസ് വരട്ടെ എന്നായിരുന്നു . ഈ മൃഗങ്ങളുടെ സഹായത്തിന് കാത്തുനിൽക്കാതെ കുട്ടി മരിക്കുകയായിരുന്നു. എന്നാണു മനുഷ്യൻ മനുഷ്യനാവുക ...? മൃഗങ്ങള്പോലും സഹാജീവിക്ക് വല്ലതും സംഭവിച്ചാൽ അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് അവയുടെ കരുണപോലും മനുഷ്യന് ഇല്ലാതെ പോകുന്നു . പ്രത്യേകിച്ച് തമിഴ് വർഗ്ഗത്തിന്