Sunday, November 17, 2013

ഇരകളുടെ കണ്ണീരിൽ ആനന്ദം കണ്ടെത്തുന്ന തന്തയില്ലായ്മ

                            ബാപ്പുട്ടി ഹാജി 


കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ദേശീയ പാത മുപ്പതു മീറ്ററിൽ മതി . കുടിയൊഴിപ്പിക്കലിനെതിരെ ധീരമായി പോരാടുന്നവർക്ക് ഐക്യദാർഡ്യം .. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവർ വികസനത്തിന്റെ ഗീർവാണം മുഴക്കട്ടെ അത് കാര്യമാക്കണ്ട .....

നഷ്ടപരിഹാരം തരാമെന്നു ആരുപറഞ്ഞാലും വിശ്വസിക്കരുതെന്നാണ് എന്റെ നാട്ടുകാരനായ ബാപ്പുട്ടിഹാജിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്‌ ..ചെത്തല്ലൂർ പാലത്തിനും റോഡിനുമായി അര ഏക്കറോളം ഭൂമി പല അവസരങ്ങളിലായി വിട്ടുകൊടുത്ത ഹാജിയാർക്ക് നഷ്ടപരിഹാരം അടുത്ത തിങ്കളാഴ്ച്ച നൽകുമെന്ന് പറഞ്ഞത് പാലം ഉദ്ഘാടന വേളയിൽ സാക്ഷാൽ മുഖ്യമന്ത്രി ആയിരുന്നു ..  ആ പറഞ്ഞ തിങ്കൾ കഴിഞ്ഞിട്ട് വർഷങ്ങൾ കഴിയുന്നു ..ഇതുവരെ ഒരു ചില്ലിക്കാശു കിട്ടിയില്ല എന്നുമാത്രമല്ല അർഹതപ്പെട്ട നഷ്ടപരിഹാരത്തിന്  സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണിപ്പോൾ  അതുകൊണ്ട് ഒരു അപ്പനെയും വിശ്വസിക്കണ്ടാ ...

ഹാജിയാർക്ക് അന്തിയുറങ്ങാൻ വീടുള്ളതിനാൽ തൽക്കാലം അദ്ദേഹം തീവ്രവാദി ആകില്ലെന്ന് കരുതാം ..... പക്ഷെ റോഡു വികസനത്തിനെന്ന പേരിൽ പിഞ്ചു പൈതങ്ങളുമായി തെരുവിലേക്ക് ആട്ടിയോടിക്കപ്പെടുന്ന  അവസ്ഥ വന്നുപോയാൽ ... അത് തീവ്രവാദികളെ സൃഷ്ടിക്കും .... അധികാരത്തിന്റെ ശീതളച്ചായയിൽ ശീതീകരിച്ച മന്ത്രിമാളികകളിൽ അന്തിയുറങ്ങുന്ന മന്ത്രി എമാന്മാർക്കു ഒരുപക്ഷെ കിടപ്പാടം നഷ്ടമാകുന്നവന്റെ വേദന അറിയില്ലായിരിക്കാം ആട്ടിയിറക്കപ്പെടുന്നവൻ പുറപ്പെടുവിക്കുന്ന അതിജീവനത്തിനു വേണ്ടിയുള്ള രോദനമുണ്ടല്ലോ അത് ചിലർക്ക് തീവ്രവാദമായി തോന്നുന്നുവെങ്കിൽ അത് ഇരകളുടെ കുഴപ്പമല്ല ...ജന്മ ദോഷമാണ്   ഇരകളുടെ കണ്ണീരിൽ ആനന്ദം കണ്ടെത്തുന്ന തന്തയില്ലായ്മ ..കവലചട്ടമ്പിത്തരം.. 
വലിയവായിൽ തോന്ന്യാസം വിളിക്കുന്ന ഇവരെയൊക്കെ പേറേണ്ടിവരുന്ന ഒരു ജനതയുടെ ദുര്യോഗത്തിൽ നമുക്ക് പരിതപിക്കാം 

No comments:

Post a Comment