ഈ തോതിൽ പാത നിർമിച്ചാൽ ബി .ഓ ടിക്ക് ആജീവനാന്തം
ടോൾ പിരിക്കാൻ കഴിയില്ല ... അങ്ങിനെ വന്നാൽ നമ്മുടെ ഉന്നമനത്തിനായി ഊണും
ഉറക്കവുമൊഴിച്ച് സേവനം ചെയ്യുന്ന രാഷ്ട്രീയ തംബ്രാക്കന്മാർക്കു കമ്മീഷൻ
കിട്ടില്ല .ഇങ്ങനെ റോഡ് നിർമിച്ചാൽ കിടപ്പാടം നഷ്ടപ്പെട്ട് കൈക്കുഞ്ഞുങ്ങളുമായി തെരുവിലേക്കിറങ്ങുന്നവന്റെ കണ്ണീരു കണ്ടു ആസ്വദിക്കാൻ ഈ തംബ്രാക്കൾക്ക് കഴിയില്ല ..
അടുത്ത ദിവസം തന്നെ ഇരകളുടെ സ്ഥലം കൈമാറ്റം ചെയ്യാനോ വിൽക്കാനോ
സാധ്യമാകാത്ത വിധം( 3d മെൻഷൻ )നിയമം നടപ്പാക്കാൻ പോകുന്നു. ഏറ്റെടുക്കുന്ന
സ്ഥലത്തിനു നഷ്ടപരിഹാരം സംബന്ധിച്ച് ഇരകൾക്ക് ഒരു ഉറപ്പും കൊടുക്കാത്തതിനാൽ
പ്രതികരിക്കുന്നവർ തീവ്രവാദികളാണെങ്കിൽ .. കടുത്ത നിയമം കൊണ്ടുവന്ന്
നിസ്സഹായരായ ഇരകളെ തെരുവിലേക്ക് എടുത്തെറിയുന്നത് ഭരണകൂട ഭീകരത തന്നെയാണ്
... കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാന്ടസ് പോലും പറയുന്നു
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ദേശീയ പാത മുപ്പതു മീറ്ററിൽ മതി എന്ന്
.. പിന്നെ ആർക്കാ 45 മീറ്റർ വേണമെന്ന് നിർബന്ധം ...? ബി ഓ ടി യിൽനിന്നും
വൻതുക കമ്മീഷൻ അടിക്കാമെന്ന് കരുതുന്നവർക്ക്തന്നെ ദുബായിലൊക്കെ 30
മീറ്ററിൽ നാലുവരിപ്പാത നിർമിചിട്ടുന്ടെങ്കിൽ അവിടെ ഇലനക്കിപ്പട്ടികളുടെ
ചിരിനക്കിപ്പട്ടികളായ മന്ത്രിമാർ ഇല്ലാ എന്നതാണ് വിജയം |
No comments:
Post a Comment