Tuesday, February 26, 2013

മാര്‍ഗഴിയില്‍ മല്ലിക പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം .


മാര്‍ഗഴിയില്‍ മല്ലിക പൂത്താല്‍ മണ്ണാര്‍ക്കാട് പൂരം ... മണ്ണാര്‍ക്കാട് പൂരം 


നെല്ലിപ്പുഴയില്‍ നിന്നും 

മനോഹരമായ മയിലാട്ടം 

ദാഹിച്ചാല്‍ സിംഹവും  എലിയാവും 

ദേശീയ പാത ആശുപത്രിപ്പടിയില്‍ നിന്നും ഒരു കാഴ്ച 
കാണികളെ കയ്യിലെടുത്തു പതിമൂന്നു കാരന്‍റെ ഗാനാലാപനം 

കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാനം പിടിച്ചവര്‍ 
ദേശീയ പാതയിലെ പുരുഷാരം 

സ്ത്രീകളുടെ പഞ്ചവാദ്യം വേറിട്ട കാഴ്ചയായി 

രാത്രിക്കാഴ്ച്ച 

രാത്രിക്കാഴ്ച്ച 

Monday, February 25, 2013

കൊടക്കാട് അപകടത്തിന്‍റെ ദൃശ്യങ്ങള്‍


 കൊടക്കാട് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ . അപകടത്തില്‍ മരണപ്പെട്ട ആഷിക് (16 )ഈ സൈറ്റിന്റെ ആദരാഞ്ജലികള്‍




Tuesday, February 5, 2013

അവിവാഹിതയായ യുവതി ഗര്‍ഭിണിയായി .രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞു മരിച്ചു.യുവതി ഗുരുതരാവസ്ഥയില്‍

തച്ചനാട്ടുകര :അവിവാഹിതയായ യുവതി ഗര്‍ഭിണിയായി .രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞു മരിച്ചു.യുവതി ഗുരുതരാവസ്ഥയില്‍..,.എടത്തനാട്ടുകര വട്ടമണ്ണപുരം സ്വദേശിനിയായ 24 കാരിയാണ് അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍  കഴിയുന്നത്.കഴിഞ്ഞ നാല് ദിവസതോളമായി യുവതിക്ക് ശാരീരിക അസ്വസ്ഥത പ്രകടമായിരുന്നു.ഇതേതുടര്‍ന്ന് അലനല്ലൂരിലെയും ,മേലാറ്റൂരിലെയും ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു .അവിവാഹിത ആയതിനാല്‍ ഗര്‍ഭിണിയാണോ എന്നറിയാനുള്ള പരിശോധന നടത്തിയിരുന്നില്ല .ശരീരത്തിലുള്ള നീരിനു ശമന മില്ലാത്തതിനാല്‍ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി .ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതി എട്ടുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.ഇതിനിടെ രക്തസ്രാവം അനുഭവപ്പെടുകയും,ഗുരുതരാവസ്തയിലായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞു മരിച്ചതായി കണ്ടെത്തുകയും സിസേരിയനിലൂടെ പുറത്തെടുക്കുകയുമായിരുന്നു .അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പോലിസ് ജഡം പോസ്റ്റ്‌ മോര്ടതിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് അയച്ചു.നാട്ടുകല്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Monday, February 4, 2013

വികസന പ്രവര്‍ത്തനത്തിന് കരിങ്കല്ലതാണിയുടെ മാതൃക

കരിങ്കല്ലതാണി;വികസന പ്രവര്‍ത്തനത്തിന് കരിങ്കല്ലതാണിയുടെ മാതൃക.ഗവ എല്‍പി സ്കൂള്‍ പരിസരത്ത് നിന്നും പൂവത്താണി റോഡിലേക്ക് ബൈപാസ് റോഡ്‌ സു മനസ്സുകള്‍ വിട്ടുനല്‍കിയ ഭൂമിയിലൂടെ ശ്രമധാനമായി നിര്‍മിച്ചാണ് നാട്ടുകാര്‍ കയ്യടി നേടിയത്.റോഡിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കമറുല്‍ ലൈല നിര്‍വഹിച്ചു.സൈദ്മാസ്റ്റെര്‌ ,വാര്‍ഡ്‌ അംഗം മന്‍സൂര്‍ ,വി പി .അബൂബക്കര്‍ മാസ്ടര്‍ ,കെ .മൂസ,ബിജു,ജയറാം മാസ്റ്റെര്‌ ,പി ടി ബാപ്പു,പി ടി അബ്ദുപ്പു.പി കെ മുഹമ്മദ്‌ ബഷീര്‍.. ,അസീസ്‌ ,തുടങ്ങിയവര്‍  സംസാരിച്ചു .സ്ഥലം വിട്ടു നല്‍കി മാതൃക കാണിച്ചത്  സി.ലത്തീഫ് ,കുറുംബോടന്‍ തറവാടുകാരായ അലി ,ഹംസ ,മൊയ്ദീന്‍കുട്ടി ,പിലാക്കല്‍ അലവി ഹാജി ,വി പി അബൂബക്കര്‍ മാസ്റെര്‍ എന്നിവരാണ്.പായസ വിതരണവും നടന്നു.









                                                                      കരിങ്കല്ലതാണിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സൈദ്‌ മാസ്റെര്‍ ,മൂസ ,അബൂബക്കര്‍ മാസ്റെര്‍ തുടങ്ങിയവരൊക്കെ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ് .ഇത്തരം ആളുകളുടെ കൂട്ടായ്മയാണ് ഒരു നാടിന്‍റെ ഐശ്വര്യം ...തീര്‍ച്ചയായും ഇവര്‍ അഭിനന്ദനമര്‍ഹിക്കുന്നു .