Sunday, January 6, 2013

നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം എങ്ങോട്ട് ...?

തച്ചനാട്ടുകര:കുട്ടികളിലെ കുറ്റവാസന മുന്‍കാലത്തെ അപേക്ഷിച്ച് വര്‍ധിച്ചു വരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.കുട്ടികളെ നേരെ ചൊവ്വേ നടത്തേണ്ട ബാധ്യത സമൂഹത്തിനില്ലേ ...?എട്ടു വയസ്സിനു മുന്‍പുതന്നെ തെറ്റായ വഴികളിലേക്ക് കുട്ടികള്‍ വലിച്ചിഴക്കപ്പെടുകയോ സ്വയം ആ വഴിയിലേക്ക് തിരിയുകയോ ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.ആര്‍ക്കാണ് കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിനു മികച്ച ഇടപെടലുകള്‍ നടത്താനാവുക....?രക്ഷിതാക്കളുടെ മുന്നില്‍ സ്വഭാവ ദൂഷ്യങ്ങള്‍ മറച്ചുവെക്കാന്‍ സാമര്ത്യമുള്ളവരാന് കുട്ടികള്‍ .മേല്‍ സൂചിപ്പിച്ച പ്രായം എന്ന് പറയുന്നത് സ്കൂളില്‍ പോകുന്ന കാലമാണ് അതുകൊണ്ടുതന്നെ കുട്ടികളുടെ മികച്ച സ്വഭാവ രൂപീകരണത്തിനു ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒരു വിഭാഗമാണ്‌ അധ്യാപകര്‍ .എന്നാല്‍ അധ്യാപകര്‍ ഇക്കാലത്ത് അതിനുള്ള നീക്കം നടത്തുന്നുണ്ടോ....?നമ്മള്‍ പരിശോധിക്കണ്ടേ ..?അങ്ങിനെ ഒരു ഇടപെടല്‍ അധ്യാപകരുടെ ഭാഗത്തുനിന്നും പണ്ടത്തെപ്പോലെ ഉണ്ടാകുന്നുണ്ടോ..?ഇല്ലെങ്കില്‍ അതിനു പ്രേരകമായിട്ടുള്ള കാരണങ്ങള്‍ എന്തോക്കെയായിരിക്കാം ...?
                                                                ചുരുക്കിപ്പറയാം അധ്യാപകര്‍ പുതിയ വിദ്യാഭ്യാസ നയത്തിന്റെ നൂലുകളാല്‍ വരിഞ്ഞുമുരുക്കപ്പെട്ടിരിക്കുന്നു.കുട്ടികള്‍ (വിദ്യാര്‍ഥികള്‍ )വഴിപിഴച്ചു പോകുന്നു എന്ന് ബോധ്യമായാല്‍ പോലും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അത്യന്തം ആപല്‍ക്കരമായ ഒരു ചുറ്റുപാടിലേക്ക് അവര്‍ എത്തി നില്‍ക്കുന്നു.എത്തിച്ചു എന്ന് പറയുന്നതാവും ശരി. കുരുത്തക്കേട്‌ കാണിക്കുന്ന  കുട്ടികളോട് ദേഷ്യപ്പെടുന്നതും ഞാനൊക്കെ പഠിച്ചിരുന്ന കാലത്തെപ്പോലെ ചന്തിക്കു ചൂരല്‍ കൊണ്ട് രണ്ടു പിട കൊടുക്കുന്നതും ,കുട്ടികളുടെ നേരെയുള്ള കടുത്തൊരു നോട്ടം പോലും ഒരു പക്ഷെ അധ്യാപകനെ ജയിലില്‍ എത്തിച്ചേക്കാം .അല്ലെങ്കില്‍ കടുത്തൊരു നടപടിക്കു ആ അദ്ധ്യാപകന്‍ വിധേയനായേക്കാം.ഇത് അധ്യാപകരെ നിസ്സഹായഅവസ്ഥയിലേക്ക് എത്തിക്കുകയാണ്.എന്തിനു റിസ്ക്‌ എടുക്കണം എന്നാണവരുടെ ചിന്ത.
                                                                അതിനു പുറമെയാണ് വിദ്യാര്‍ഥികളെ മണ്ടന്മാരാക്കുന്ന പുതിയ ഗ്രേഡ് സമ്പ്രദായം ..നന്നായി പഠിക്കുന്നവന് എ ഗ്രേഡ് .അതിനു താഴെ ബി ഗ്രേഡ് ,തുടര്‍ന്ന് സി ,ഡി, ഇ ഗ്രേഡുകള്‍ .ഞാന്‍ മനസ്സിലാക്കിയത് എ ഗ്രേഡ്നു നാലു മാര്‍ക്ക് ,ബി .മൂന്നു മാര്‍ക്ക് ,സി .രണ്ടുമാര്‍ക്ക്.ഡി .ഒരു മാര്‍ക്ക് .ഇ .എന്നാല്‍ പൂജ്യം ..ഇ ഗ്രേഡ് ആര്‍ക്കും കൊടുക്കരുത് എന്നൊരു രഹസ്യ നിര്‍ദേശം ഉണ്ടത്രേ .ഡി ഗ്രേഡ് കിട്ടിയാല്‍ വിജയിക്കുമത്രേ. ഡി കിട്ടാനുള്ള യോഗ്യത എന്ന് പറയുന്നത് മിനിമം പരീക്ഷ ഹാളില്‍ കയറി  ഉത്തര പേപ്പറില്‍ നംബരെങ്കിലും കുറിച്ച് വെക്കുക എന്നതാണ് ...നിശ്ചയം ഈ കുട്ടിയും തുടര്‍ പഠനത്തിനു യോഗ്യനാണ്.
                                        ഏതെങ്കിലും അദ്ധ്യാപകന്‍ വിദ്യാര്‍ഥി എന്ന നിലക്ക് കാണാതെ കുട്ടികളെ ക്രൂരമായി മര്‌ദിക്കുന്നുവെങ്കില്‌ അത് ആ അധ്യാപകന്റെ മനോനിലക്കുള്ള തകരാറാണ് .അതിനു മൊത്തം അധ്യാപകരെ ചങ്ങലയില്‍ തളച്ചിടുകയല്ല വേണ്ടത്.കൗന്‌സിലിങ്ങിലൂദെ വിദ്യാര്‍ഥികളെ നേരെ നടത്തണം എന്നാണത്രേ നിര്‍ദേശം ...അത് നടക്കുന്നുണ്ടോ....?അവിടെയും ഇവിടെയും ഇല്ലാത്ത രൂട്ടിലൂടെയാണ് നമ്മുടെ കുട്ടികളുടെ പോക്ക് .
                                       ഈ അവസരം മുതലാക്കി വന്‍കിട മുതലാളിമാര്‍ വിദ്യാഭ്യാസ കച്ചവടം പൊടിപൊടിക്കുന്നു.അവിടെ കുരുത്തക്കേട്‌ കാണിക്കുന്ന വിദ്യാര്തികളുടെ ചെപ്പക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്ത്തില്ലെങ്കിലാണ് രക്ഷിതാക്കള്‍ക്ക് പരിഭവം.വന്‍ തുക ഫീസ്‌ ഇനത്തില്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ക്ക് ഇവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം വിലയിരുത്താന്‍ വല്ലാത്തൊരു ആവേശമാണ്.പൊതു വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഇത്തരം രക്ഷിതാക്കളാണ് വന്‍ വിദ്യാഭ്യാസ കച്ചവടത്തിന് കളംഒരുക്കുന്നത്.ഇതിനു കനപ്പെട്ട വില കൊടുക്കെണ്ടിവരുന്നതാവട്ടെ പാവപ്പെട്ട രക്ഷിതാക്കളും.
                                                         ഷാജഹാന്‍ നാട്ടുകല്‍ 

2 comments:

  1. താന്കള്‍ പറഞ്ഞ ലൈനില്‍ തന്നെയാണ് കാര്യങ്ങളുടെ പോക്ക്. അധ്യാപക കേന്ദ്രീകൃതമായിരുന്ന പഴയ രീതിയില്‍ നിന്നും മാറി ശിശു കേന്ദ്രീകൃതമായ രീതിയിലാണ് ഇന്ന് വിദ്യാഭ്യാസം. തികച്ചും ഭയ രഹിതമായ ,വിവേചന രഹിതമായ ഒരു കാഴ്ചപ്പാടാണ് ഇതിന്റെ പിന്നില്‍ .താന്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല .കണ്ണ് കാണാന്‍ വയ്യാത്ത കുട്ടി ,അന്ധന്‍ എന്നൊന്നുമല്ല ആ അവസ്ഥയെ സൂചിപ്പിക്കാന്‍ ഇപ്പോള്‍ ഉഅപ്യോഗിക്കുന്നത് .കാഴ്ചക്ക് വെല്ലുവിളി നേരിടുന്ന എന്ന പദം ആണ് ഉപയോഗിക്കുന്നത് .കാഴ്ചപ്പാടുകള്‍ മാറി .നിര്‍ബന്ധങ്ങള്‍ പലതുണ്ടായിരുന്നു പഴ രീതിയില്‍ .ഇപ്പോള്‍ അതില്ല .മനോഭാവങ്ങള്‍ അടിചെല്പ്പിക്കാതെ , അത് സ്വാഭാവികമായി ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു നല്‍കുന്ന ഒരു വഴികാട്ടിയുടെ റോള്‍ ആണ് ഇന്ന് അധ്യാപകന്

    ReplyDelete
  2. ആദ്യം നന്നാവേണ്ടത് കുട്ടികള്‍ മാത്രം അല്ല ..അവര്‍ പടികുന്നത് അവരടെ മുന്‍പില്‍ ഉള്ള തലമുറകളെ കണ്ട് ആണ്‍ . നമ്മള്‍ ഓരോര്തരും സ്വയം നന്നാവുക..

    ReplyDelete