ചെത്തല്ലൂര്‍ സമാധാനത്തിലേക്കും സഹോദര്യത്തിലെക്കും തിരിച്ചെത്തിയിരിക്കുന്നു
"മത സൌഹാര്ദ സംഗമവും ഓണം-പെരുന്നാള്‍ സ്നേഹ വിരുന്നും" ഇത്തരം ഒരു ആശയവുമായി മുന്നിട്ടിറങ്ങുമ്പോള്‍ ചെത്തല്ലൂരിന്റെ സാംസ്കാരിക രംഗത്തെ പതീട്ടാണ്ടുകളുടെ നിരസാനിധ്യമായ പൊതുജന ഗ്രന്ഥാലയത്തിന് മുന്നിലുണ്ടായിരുന്ന ലക്‌ഷ്യം ഇവിടെ സഹോദര്യവും സമാധാനവും പുനസ്ഥാപിക്കുക എന്നതായിരുന്നു, ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചു ലക്‌ഷ്യം നേടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സംഘാടകരുടെ സന്തോഷവും ചാരിതര്ത്യവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്
രാവിലെ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന മത സൌഹാര്ദ സംഗമത്തില്‍ പങ്കെടുക്കാന്‍ കനത്ത മഴയെ അവഗണിച്ചു നൂറു കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്, മുഴുവന്‍ ആളുടെ പ്രസംഗവും ക്ഷമയോടെ കേട്ടിരുന്നു അവസാനം മത സൌഹാര്ദ പ്രതിജ്ഞയും ചൊല്ലിയാണ് സമ്മേളനം അവസാനിച്ചത്, കണ്ടെതെല്ലാം ഒരു ദുസ്വപ്ന്മായിരുന്നു എന്നും ചെത്തല്ലൂരിലെ ഹിന്ദുവും മുസല്‍മാനും എന്നും ഒന്നാണെന്നും തെളിയിക്കുന്നതായിരുന്നു പരിപാടിയിലെ വന്‍ ജനപങ്കാളിത്തം, ഉണ്ടായ സംഭവങ്ങളില്‍ അത്യധികം ദുഖിതരായിരുന്ന നാട്ടുകാരുടെ മനസ്സുകളില്
അതിരില്ലാത്ത സന്തോഷം ആണ് പുനസമഗമം ഉണ്ടാക്കിയത്, പ്രായമായവരില്‍ പലരും പരിപാടി അവസാനിച്ചപ്പോള്‍ ഞങ്ങള്‍ സംഘാടകരില്‍ പലരെയും സന്തോഷം കൊണ്ട് കെട്ടി പിടിച്ചു കരഞ്ഞത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ്. വിഭവ സമൃദ്ടമായ സദ്യയാണ് പരിപാടിക്കായി എത്തിയവര്‍ക്ക് ഒരുക്കിയിരുന്നത് . സദ്യ ആരംഭിച്ചപ്പോള്‍ എല്ലാവരും ആതിഥേയരായി പരസ്പരം ഭക്ഷണം കഴിപ്പിക്കാനും വിളമ്പി കൊടുക്കാനും ഓരോരുത്തരും മത്സരിച്ചു, എല്ലാവരും ഒന്നിച്ചിരുന്നു തമാശകളും പോട്ടിചിരികലുമായി ഭക്ഷണം കഴിച്ചപ്പോള്‍ ചെത്തല്ലൂരിന്റെ മതേതര മനസ്സിന്റെ വയര് നിറഞ്ഞു
ഇന്നലെ മുഖ്യ പ്രഭാഷണം നടത്തിയ സാംസ്കാരിക നായകന്‍ പറഞ്ഞ പോലെ ഇത് മുറിവേറ്റ ചെത്തലൂരല്ല ഉണര്‍ന്നു കഴിഞ്ഞ ചെത്തല്ലൂര്‍ ആണ്, ഈ ഉണര്‍വും സൗഹാര്‍ദവും നമുക്കെന്നും കാത്തു സൂക്ഷിക്കാം, നമ്മുടെ നാടിനായി തോളോട് തോള്‍ ചേര്‍ന്ന് ഏകോദര സഹോദരങ്ങളായി കഴിയാം
പരിപാടി വന്‍ വിജയമാക്കിയ എല്ലാ നല്ലവരായ നാട്ടുകാരോടും ജനപ്രധിനിധികലോടും സംഘാടക സമിതിയുടെ നന്ദി രേഖപ്പെടുത്തുന്നു

സിദ്ധീക്ക് ചെതതല്ലൂര്‍ എഴുതിയതാണ് ഈ ലേഖനം ഫോട്ടോ : ഷാജഹാന്‍ നാട്ടുകല്‍