പത്തു വര്‍ഷം മുന്‍പത്തെ കഥയാണ് കുഞ്ഞാപു അന്ന് ലോഡിംഗ് തൊഴിലാളിയാണ് .
സമയം രാവിലെ പത്തു മണി കുഞ്ഞാപ്പുവും കൂട്ടുകാരും കരിങ്കല്ലതാണി ടൌണില്‍
സൊറ പറഞ്ഞിരിക്കുകയാണ് രണ്ടു ദിവസമായി പണിയൊന്നും കിട്ടാത്തതിന്റെ
പരിഭവം എല്ലാവര്‍ക്കുമുണ്ട് .ഇതിനിടെ മണല്‍ കയറ്റിയ ഒരു ലോറിഅരക്ക്പറമ്പ്
റോഡിലേക്ക് തിരിഞ്ഞു .കുഞ്ഞാപ്പുവും കൂട്ടരും ഒന്നും ചിന്തിച്ചില്ല. ലോറി യിലേക്ക്
എല്ലാവരും ചാടിക്കയറി മണലിനു പുറത്ത് ഇരിപ്പായി .എല്ലാവരും എത്ര കൂലി വാങ്ങണമെന്ന
ചര്‍ച്ചയിലാണ് .ഇതിനിടെ മണല്‍ തട്ടേണ്ട സ്ഥലമെത്തി .കുഞ്ഞാപ്പു അലറിവിളിച്ചു
അയ്യോ ഭൂമി ഇതാ കീഴ്മേല്‍ മറിയുന്നേ രക്ഷിക്കണേ .ബഹളം കേട്ട ഡ്രൈവര്‍ ഇറങ്ങി
നോക്കിയപ്പോള്‍ മണലിനടിയില്‍ നിന്നാണ് ശബ്ദം എല്ലാവരെയും മാന്തി പുറത്തെടുത്തു
അന്താളിച്ചുപോയ കുഞ്ഞാപ്പു ഡ്രൈവെരോട് ചോദിച്ചു എന്താപണ്ടായെ ...? ഡ്രൈവര്‍ പറഞ്ഞു
നിങ്ങള്‍ വാഹനത്തില്‍ കയറിയത് ഞാന്‍ കണ്ടില്ല ഇത് ടിപ്പര്‍ ലോറി യാണ് ലോഡ് തട്ടാന്‍ ആളെ
ആവശ്യമില്ല .കുഞ്ഞാപ്പു അന്തം വിട്ടു നിന്ന് പോയി .
haiiiiii kollam nalla rasam pinne saikkuttiyute facebokkil kandu avan moshtichuuuuuu
ReplyDelete