ആയുസ്സിന്റെബലം:പെരിന്തല്‍മണ്ണയില്‍ ഇന്നലെയുണ്ടായ കൂട്ടയിടി കാബിനിലേക്ക് കമ്പികള്‍
തുളച്ചു കയറിയെങ്കിലും ഡ്രൈവര്‍ കാലിനു പരിക്കുകളോടെ രക്ഷപ്പെട്ടു.
പെരിന്തല്‍മണ്ണ: ടൌണില്‍ ബൈപാസ്സിനു സമീപം മൂന്നു ലോറികള്‍ കൂട്ടിയിടിച്ചു ഒരാള്‍ക്ക് പരിക്ക്.മണ്ണാര്‍ക്കാട് കണ്ടമംഗലം സ്വദേശി കുഞ്ഞയാമു (40 )വിനാണ് പരിക്ക് .നിര്‍ത്തിയിട്ടിരുന്ന കമ്പി ലോറിക്കുപിറകില്‍ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാധത്തില്‍ കമ്പിലോറി മുന്‍പിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചു കമ്പി ലോറിക്ക് പിറകില്‍ ഇടിച്ച ലോറിയുടെ
കാബിനിലേക്ക് കമ്പി തുളച്ചു കയറി കമ്പിക്കിടയില്‍ കുടുങ്ങിയ കുഞ്ഞയമുവിനെ ഏറെ നേരം കഴിഞ്ഞിട്ടും പോലീസിനും അഗ്നി ശമന സേനക്കും രക്ഷ പെടുത്താനായില്ല .ഇതിനിടെ മൌലാന ആശുപത്രിയില്‍നിന്നും ഡോക്ടര്‍ ഫൈസല്‍ കരിമിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എത്തി കാബിനില്‍ വെച്ച് തന്നെ ചികിത്സ നല്‍കിത്തുടങ്ങി. മലപ്പുരതുനിന്നും മറ്റൊരു അഗ്നി ശമന സേന യുണിറ്റ് കുടി എത്തി കുഞ്ഞയംമുവിനെ പുറത്തു എടുത്തു ആശുപത്രിയില്‍ എത്തിച്ചു .കാലിനു പരിക്കേറ്റ കുഞ്ഞയമ്മുവിന്റെ ജീവന്‍ രക്ഷിക്കാനായ ആശ്വാസത്തിലാണ് രക്ഷാപ്രവര്ത്ത്തകര്‍. |
No comments:
Post a Comment