Tuesday, May 31, 2011

കിണറ്റില്‍ ചാടിയ കുഞ്ഞാപ്പു

                                          കിണറ്റില്‍ ചാടിയ കുഞ്ഞാപ്പു      
അയല്‍പക്കക്കാരെല്ലാംകൂടി മാങ്ങ പറിക്കുകയാണ്.ഇതിനിടെ ഒരു മാങ്ങ കിണറ്റില്‍ വീണു .വെള്ളത്തില്‍ മാങ്ങ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട കൂട്ടത്തിലെ ഒരാള്‍.... ഇത് എന്താ മാങ്ങ വെള്ളത്തില്‍ താഴാത്തത്‌ ...?  കൂട്ടത്തിലെ കാരണവര്‍ .....മാങ്ങക്ക് അണ്ടിയുള്ളത്കൊണ്ടാണ് വെള്ളത്തില്‍ താഴാത്തത് .എല്ലാവരും തിരികെ പോന്നതും  ബ്ലും  എന്നൊരു ശബ്ദം .ഒരു അലര്‍ച്ചയും 
ഒരാള്‍ ഉറക്കെ വിളിച്ചുകൂവി .ഹേയ്....ഞമ്മടെ കുഞ്ഞാപ്പു കിണറ്റില്‍ വീണേ ....നാട്ടുകാരില്‍ ചിലര്‍ 
കിണറ്റില്‍ ഇറങ്ങി കുഞ്ഞാപ്പുവിനെ മുങ്ങിയെടുത്ത് കരയിലെത്തിച്ചു. ഉടന്‍ കുഞ്ഞാപ്പു രോഷത്തോടെ 
ചുറ്റും നിന്നവരോട് .....ഏതവനാട അണ്ടിയുണ്ടെങ്കില്‍ വെള്ളത്തില്‍ താഴില്ലെന്നു പറഞ്ഞത്...?എനിക്കുമില്ലേ  ഒരു അണ്ടി ...?എല്ലാര്‍ക്കും ഉത്തരം മുട്ടിപ്പോയി .അവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോയി .

Wednesday, May 18, 2011

കുഞ്ഞാപ്പു തിരിച്ചുവന്നു

പത്തു വര്‍ഷം മുന്‍പത്തെ കഥയാണ്‌  കുഞ്ഞാപു അന്ന് ലോഡിംഗ് തൊഴിലാളിയാണ് . 

സമയം രാവിലെ പത്തു മണി കുഞ്ഞാപ്പുവും കൂട്ടുകാരും കരിങ്കല്ലതാണി ടൌണില്‍ 
സൊറ പറഞ്ഞിരിക്കുകയാണ് രണ്ടു ദിവസമായി പണിയൊന്നും കിട്ടാത്തതിന്റെ 
പരിഭവം എല്ലാവര്‍ക്കുമുണ്ട് .ഇതിനിടെ മണല്‍ കയറ്റിയ ഒരു ലോറിഅരക്ക്പറമ്പ് 
 റോഡിലേക്ക് തിരിഞ്ഞു .കുഞ്ഞാപ്പുവും കൂട്ടരും ഒന്നും ചിന്തിച്ചില്ല. ലോറി യിലേക്ക് 
എല്ലാവരും ചാടിക്കയറി മണലിനു പുറത്ത് ഇരിപ്പായി .എല്ലാവരും എത്ര കൂലി വാങ്ങണമെന്ന 
ചര്‍ച്ചയിലാണ് .ഇതിനിടെ മണല്‍ തട്ടേണ്ട സ്ഥലമെത്തി .കുഞ്ഞാപ്പു അലറിവിളിച്ചു 
അയ്യോ ഭൂമി ഇതാ കീഴ്മേല്‍ മറിയുന്നേ രക്ഷിക്കണേ .ബഹളം കേട്ട ഡ്രൈവര്‍ ഇറങ്ങി 
നോക്കിയപ്പോള്‍ മണലിനടിയില്‍ നിന്നാണ് ശബ്ദം എല്ലാവരെയും മാന്തി പുറത്തെടുത്തു 
അന്താളിച്ചുപോയ കുഞ്ഞാപ്പു ഡ്രൈവെരോട് ചോദിച്ചു എന്താപണ്ടായെ ...? ഡ്രൈവര്‍ പറഞ്ഞു 
നിങ്ങള്‍ വാഹനത്തില്‍ കയറിയത് ഞാന്‍ കണ്ടില്ല ഇത് ടിപ്പര്‍ ലോറി യാണ് ലോഡ്  തട്ടാന്‍ ആളെ 
ആവശ്യമില്ല .കുഞ്ഞാപ്പു അന്തം വിട്ടു നിന്ന് പോയി .

Wednesday, May 11, 2011

                                                                      നാട്ടുകല്‍ പോസ്റ്റ്‌ ഓഫീസിനു സമീപം 11 .5 .2011 രാത്രി എട്ടരക്കുണ്ടായ അപകടം റോഡ്‌ മുറിച്ചുകടന്ന കൂളാ കുര്‍ഷി കോളനിയിലെ അപ് പുട്ടിയെ ബസ്‌ ഇടിക്കുകയായിരുന്നു ഇദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചു രണ്ട്മാസങ്ങള്‍ക്ക് മുന്പ് സമീപതുണ്ടായ മറ്റൊരു അപകടത്തില്‍ ബസ്‌ ഇടിച്ചു ഭീമനാട്സ്വദേശി ധാരുണമായി മരിച്ചിരുന്നു .

Wednesday, May 4, 2011





ആയുസ്സിന്റെബലം:പെരിന്തല്‍മണ്ണയില്‍ ഇന്നലെയുണ്ടായ കൂട്ടയിടി കാബിനിലേക്ക്‌ കമ്പികള്‍
തുളച്ചു കയറിയെങ്കിലും ഡ്രൈവര്‍ കാലിനു പരിക്കുകളോടെ രക്ഷപ്പെട്ടു.


പെരിന്തല്‍മണ്ണ: ടൌണില്‍ ബൈപാസ്സിനു സമീപം മൂന്നു ലോറികള്‍ കൂട്ടിയിടിച്ചു ഒരാള്‍ക്ക്‌ പരിക്ക്.മണ്ണാര്‍ക്കാട് കണ്ടമംഗലം സ്വദേശി കുഞ്ഞയാമു (40 )വിനാണ് പരിക്ക് .നിര്‍ത്തിയിട്ടിരുന്ന കമ്പി ലോറിക്കുപിറകില്‍ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാധത്തില്‍ കമ്പിലോറി മുന്‍പിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചു കമ്പി ലോറിക്ക് പിറകില്‍ ഇടിച്ച  ലോറിയുടെ
കാബിനിലേക്ക്‌ കമ്പി തുളച്ചു കയറി കമ്പിക്കിടയില്‍ കുടുങ്ങിയ കുഞ്ഞയമുവിനെ ഏറെ നേരം കഴിഞ്ഞിട്ടും പോലീസിനും  അഗ്നി ശമന സേനക്കും രക്ഷ പെടുത്താനായില്ല .ഇതിനിടെ മൌലാന ആശുപത്രിയില്‍നിന്നും ഡോക്ടര്‍ ഫൈസല്‍ കരിമിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എത്തി കാബിനില്‍ വെച്ച് തന്നെ ചികിത്സ നല്‍കിത്തുടങ്ങി. മലപ്പുരതുനിന്നും മറ്റൊരു അഗ്നി ശമന സേന യുണിറ്റ് കുടി എത്തി കുഞ്ഞയംമുവിനെ   പുറത്തു എടുത്തു ആശുപത്രിയില്‍  എത്തിച്ചു  .കാലിനു പരിക്കേറ്റ കുഞ്ഞയമ്മുവിന്റെ ജീവന്‍ രക്ഷിക്കാനായ ആശ്വാസത്തിലാണ് രക്ഷാപ്രവര്ത്ത്തകര്‍.