Saturday, December 22, 2012

സുധന്‍ യാത്രയായി .ചികിത്സാ സഹായം ആവശ്യമില്ലാത്ത ലോകത്തേക്ക്

തച്ചനാട്ടുകര :സുധന്‍ യാത്രയായി .ചികിത്സാ സഹായം ആവശ്യമില്ലാത്ത ലോകത്തേക്ക് .രണ്ടു  കിഡ്നികളും തകരാറിലായി പെരിന്തല്‍മണ്ണ സ്വകാര്യ  ആശുപത്രിയിലെ ചികിത്സയിലായിരുന്നു ഇദ്ദേഹം.ഇരു കിഡ്നികളും മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന സുധന്‍ എന്ന സുധാകരന്റെ കുടുംബം കിഡ്നി മാറ്റിവെക്കാന്‍ ആവശ്യമായ തുക കണ്ടെത്താനാവാതെ വിഷമിക്കുന്ന വാര്‍ത്ത ഈ ബ്ലോഗും.മാധ്യമം ,മനോരമ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുധനെ സഹായിക്കുന്നതിനായി പ്രൊഫ എം മുഹമ്മദലി ചെയര്‍മാനും,കെ ടി ജലീല്മാസ്റെര്‍ കണ്‍വീനറും ,രഘുനാഥ് ട്രഷററും ആയി കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനം നടത്തി വരികയായിരുന്നു.ഇന്ന് 22.12.12 ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നതിനായി പോയതായിരുന്നു.തുടര്‍ന്ന് സുധന്‍ മരണത്തിനു കീഴടങ്ങി.ഈ ബ്ലോഗിലെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജിദ്ദയില്‍ ഉള്ള നാട്ടുകല്‍ സ്വദേശിയായ ഒരു സുഹൃത്ത് 5000 രൂപ എന്റെ പേരില്‍ അയച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.അത് കയ്യില്‍ കിട്ടിയ ഉടന്‍ ആ കുടുംബത്തിനോ കമ്മറ്റി ക്കോ കൈമാറുമെന്ന് അറിയിക്കുന്നു.സഹായിച്ചവര്‍ക്കു നന്ദി .ഇനി നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ രക്ഷിതാവ് നഷ്ടപ്പെട്ട ആ കുടുംബത്തെ സഹായിക്കുക എന്നതാണ് .സ്വന്തം വീടില്ലാത്ത സുധന്‍റെ കുടുംബത്തിനു വീടുവെക്കാന്‍ ആവട്ടെ ഇനിയുള്ള സഹായം.അതിനുള്ള പ്രവര്‍ത്തനവുമായി ചികിത്സക്ക് രൂപീകരിച്ച കമ്മറ്റി മുന്നോട്ടു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം .നാട്ടുകാര്‍ക്ക് സഹായിക്കണമെങ്കില്‍ ആയുസ്സ് കൂടി വേണമല്ലോ .....ഈ സൈറ്റും ,നല്ലവരായ നാട്ടുകാരും അനുശോചനം അറിയിക്കുന്നു.
                                                                                                                                         

                                                                                                                                           ഷാജഹാന്‍ നാട്ടുകല്‍
                                                                                                                                          9946731814

Sunday, December 16, 2012

കിഡ്നി രോഗം നാട്ടുകല്‍ പാലോട് സ്വദേശി സുധാകരന്‍ സഹായം തേടുന്നു

ഇത് സുധാകരന്‍ എന്ന സുധന്‍ . പാലക്കാട് ജില്ലയിലെ.നാട്ടുകല്‍ പടിഞ്ഞാറേ  പാലോട് സ്വദേശി യാണിധേഹം .ഗുരുതരമായ വൃക്ക രോഗം ബാധിച്ചു പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം..കിഡ്നി മാറ്റിവെക്കണം എന്നാണു  ഡോക്ടര്‍മാരുടെ നിര്‍ദേശം .ഭാര്യയും മൂന്നു കുഞ്ഞുങ്ങളും അടങ്ങുന്ന ഈ യുവാവ് .കടയില്‍ ജോലി ചെയ്തുകിട്ടുന്ന തുച്ചമായ വരുമാനം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്.അസുഖം ബാധിച്ചതോടെ ജോലിക്ക് പോകാന്‍ ആവാതെ ആ വരുമാനവും അടഞ്ഞു . കിഡ്നി മാറ്റിവെക്കാന്‍ ആവശ്യമായ വലിയ സംഘ്യ കണ്ടെത്താന്‍ കഴിയാതെ തീര്‍ത്തും നിസ്സഹായാവസ്തയിലാണ് ഇയാളുടെ കുടുംബം ഡയാലിസിസിനും മരുന്നിനുമായി മാസം ഇരുപതിനായിരം രൂപ ഇപ്പോള്‍ തന്നെ ചിലവാക്കിക്കൊണ്ടിരിക്കുന്നു .ഇനി ചികിത്സ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍  സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ .സുധനെ സഹായിക്കുന്നതിനായി പ്രൊഫ എം മുഹമ്മദലി ചെയര്‍മാനും ,കെ ടി അബ്ദുല്‍ ജലീല്‍   കണ്‍ വീനറും എന്‍.രഘുനാഥ് ട്രഷററും ആയി സുധന്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്..ചെത്തല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ 2204 നമ്പര്‍ കറന്റ് അക്കൌണ്ടും തുറന്നിട്ടുണ്ട് .
               വിലാസം     കണ്‍വീനര്‍
                  വി.സുധന്‍ ചികിത്സാ സഹായ സമിതി
നാട്ടുകല്‍ .പി ഓ
മണ്ണാര്‍ക്കാട് കോളേജ് (വഴി )
പാലക്കാട് 678583

Tuesday, December 11, 2012