തച്ചനാട്ടുകര :മനുഷ്യന്റെ അത്യാര്‍ത്തി മൂത്തതോടെ നാട്ടില്‍ സുപരിചിതമായിരുന്ന പല സസ്യങ്ങളും ജീവജാലങ്ങളും നാടുനീങ്ങി.തെച്ചി ,ജമന്തി .കൊഴിചൂട്ട ,മല്ലിക,നിത്യ കല്യാണി ,അസര്മുല്ലപ്പൂ ,കടുക്ക ,സൂര്യകാന്തി ,തുടങ്ങിയ അസംഖ്യം ചെടികളും,കുറുംതോട്ടി ,ആടലോടകം ,ഒടിച്ചുകുത്തി,വെള്ളതണ്ട് ,പലതരം പുല്ലുകള്‍,ചീമക്കൊന്ന ,മുരുക്ക് ,മുള്ളീലം ,കുമിഴ്,തുടങ്ങിയ ഔഷധങ്ങള്‍ അടക്കമുള്ള സസ്യങ്ങളും ,പലതരം തുമ്പികളും ,പൂമ്പാറ്റകള്‍ കുരുവി,തേന്‍ കുരുവി ,തുടങ്ങിയ പക്ഷികളും കാണാതെയായി.ജീവജാലങ്ങളുടെ നാശത്തിനു മൊബൈല്‍ ടവറുകലാണ് ഒരു പരിധിവരെ കാരണ മായതെങ്കില്‍ സസ്യങ്ങളുടെ നാശത്തിനു ഞാന്‍ അടക്കമുള്ള മനുഷ്യര്‍ തന്നെയാണ് പൂര്‍ണമായും ഉത്തരവാദികള്‍.മുറ്റത്ത് ഒരു പുല്ലുപോലും പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിയാണ് ഇവയെ നാശത്തിലേക്ക് നയിച്ചത് .എന്തായാലും വല്ലാത്തൊരു നഷ്ടമാണ് ഇവ നമ്മുടെ ജീവിത ചുറ്റുപാടില്‍ വരുത്തിവച്ചത് .എത്രതരം തുമ്പികള്‍ നമുക്ക് ചുറ്റും ഉണ്ടായിരുന്നു ..വൈകോല്‍ കൂനകളിലും ,തുണി അലക്കിയിടുന്ന കയറുകളിലും ,കിണറ്റിന്‍ കരയിലും ,ഓലകളുടെ തുമ്പത്തും ഒക്കെ എത്ര എത്ര വിധം തുമ്പികള്‍ ആയിരുന്നു...നാം ഒന്നോര്തുനോക്കുക തുമ്പിയെ പിടിക്കാന്‍ നടന്നിരുന്ന ആ കാലം ,ചുവന്ന ഒരുതരം തുമ്പി യുണ്ട് .വാലില്‍ പിടിച്ചാല്‍ ഉടനെ അത് കുനിഞ്ഞു നമ്മുടെ വിരലില്‍ കടിക്കും.കണ്ണുരുട്ടി വിരട്ടാന്‍ വരെ മിടുക്കരാണ് ഈ തുമ്പികള്‍ ,പാതി കറുപ്പും ബാക്കി ഭാഗം ചില്ലുപോലെയുമുള്ള ഒരുതരം തുമ്പിയും,ഈര്‍ക്കില്‍ പോലെ മെലിഞ്ഞ തുമ്പികളും ഒന്നും ഇപ്പോള്‍ കാണാനേ ഇല്ല ..പുല്ലു ഉണക്കി കളയാന്‍ ഉപയോഗിക്കുന്ന കളനാശിനിയും തുമ്പികളുടെ നാശത്തിനു കാരണമായിട്ടുണ്ട്.ഞണ്ടുകളും മന്നിരകലുമാണ് മണ്ണിനെ ഉഴുതുമറിച്ചു മണ്ണിനെ ജീവനുല്ലതാക്കുന്നത് കീടനാശിനികള്‍ വന്‍തോതില്‍ ഉപയോഗിച്ചതോടെ അവറ്റകളും ചത്തൊടുങ്ങി.കൂറകള്‍ ഭാഗ്യവാന്മാര്‍ അവറ്റകള്‍ കുറച്ചു ബുദ്ധിയുള്ള കൂട്ടത്തിലാണ് നമ്മള്‍ ഭക്ഷണം സൂക്ഷിക്കുന്നിടത്താണ് അവറ്റകളുടെ താമസം മരുന്നടിക്കാന്‍ നിര്‍വാഹമില്ല ആതിനാല്‍
പഴയ വീടുകളിലെങ്കിലും അവ ജീവിക്കുന്നു.കുരുവികളുടെ സ്ഥിതിയും മറിച്ചല്ല.കാടുകള്‍ റബ്ബര്‍ മരങ്ങള്‍ക്ക് വഴിമാറിയതോടെ ഇവ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.കിടപ്പാടം നഷ്ടമായ അവരില്‍ വില്ലന്‍ സ്വഭാവമുള്ളവര്‍ നമ്മുടെ വീടുകളുടെ ഇറയത്തെക്കു താമസം മാറ്റുകയാണ് .ഈ ചെറു കയ്യേറ്റം മനുഷ്യനെ ചിന്തിപ്പിചാലോ എന്നവര്‍ കരുതിക്കാണും.നമ്മള്‍ ചിന്താശേഷി നശിച്ചവര്‍ ആണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയിട്ടില്ലെന്ന് തോന്നുന്നു.സ്കൂളില്‍ പോയിരുന്ന കാലം നമ്മള്‍ എത്ര ഉല്ലാസ തോടെയും കൌതുകതൊടെയുമാണ് പൂക്കള്‍ പരിച്ചിരുന്നത് .വെള്ള തണ്ടുകള്‍ കൊണ്ട് സ്ലേറ്റ് മായ്ചിരുന്നതും എല്ലാം എത്ര മധുരിക്കും ഓര്‍മ്മകള്‍ ആ കാലത്തുള്ള സിനിമാ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എന്തൊക്കെ ഓര്‍മകളാണ് മനസ്സില്‍ തെളിയുന്നത്.നിങ്ങളുടെ ഭാഗ്യം കൂടുതല്‍ എഴുതാന്‍ നെറ്റ് കട്ടാവുന്നത് കാരണം പറ്റുന്നില്ല .നിങ്ങള്ക്ക് ദൌര്‍ഭാഗ്യം ഉണ്ടെങ്കില്‍ പിന്നീട് കാണാം









