Friday, March 2, 2012

പാലത്തിനു സ്ഥലം വിട്ടുനല്‍കിയ ബാപ്പുട്ടിഹാജിക്ക് നഷ്ട പരിഹാരം ലഭിച്ചില്ല

തച്ചനാട്ടുകര:മുരിയംകണ്ണിപാലം ഉത്ഘാടനത്തിനു സജ്ജമായി.കോഴിക്കോടിനും പാലക്കാടിനും ഇടയില്‍ പത്തിലധികം കിലോമീറ്ററുകള്‍ ഇനി ലാഭിക്കാം .ഒരു പ്രദേശം പുരോഗതിയിലെക്കുയരുകയും ചെയ്തു.നമുക്ക് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാക്കളെയും ,സര്‍ക്കാരിനെയും ഉദ്യോഗസ്തരെയുമൊക്കെ പ്രശംസിക്കാം .അതാണല്ലോ നാട്ടു നടപ്പ് .ഈ പാലം യാഥാര്‍ത്യമാക്കുന്നതിനായി പ്രാരംഭമായി ലഭിക്കേണ്ട മുപ്പതോളം സെന്റ്‌ സ്ഥലം വിട്ടുകൊടുക്കുകയും,അതിലുള്ള കുരുമുളക്,കവുന്ഗ്,തെങ്ങ് തുടങ്ങിയ കൃഷി നശിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമയെ ചുരുങ്ങിയ പക്ഷം സാധാരണക്കാരില്‍ സാധാരണക്കാരായ നമ്മളെങ്കിലും ഒന്നോര്‍ക്കെണ്ടതല്ലേ...മുരിയം കണ്ണി പുഴയോരത്തെ ഇ .കെ മുഹമ്മദ്‌ എന്ന ബാപ്പുട്ടി ഹാജിയാണ് പാലത്തിനു  ആവശ്യമായ തച്ചനാട്ടുകര ഭാഗത്തെ തന്റെ സ്ഥലം വിട്ടുകൊടുത്തത്.സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഒന്നിലധികം തവണ  തര്‍ക്കം ഉടലെടുത്തപ്പോള്‍ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു തങ്ങള്‍ ഇടപെടാമെന്നു ജനപ്രതിനിധികളും ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ടി നേതാക്കളും  ബാപ്പുട്ടി ഹാജിക്ക് ഉറപ്പു കൊടുത്തതാണ്.എന്നിട്ടെന്താണ്സംഭവിച്ചതെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ,...?റോഡ്‌ വന്നതോടെ ഭീഷണിയിലായ വീട് മാറ്റി സ്ഥാപിക്കാന്‍ സഹായം ഉറപ്പുനല്‍കുകയുണ്ടായി.ലഭിച്ചത് വെറും  ഇരുപതിനായിരം രൂപ .തറ പണി കഴിഞ്ഞു ധനസഹായത്തിനായി ബന്ധപ്പെട്ട ഓഫീസില്‍ ചെന്നപ്പോള്‍ തറ വലിപ്പം കൂടുതലാണെന്നും അതിനാല്‍ ധനസഹായം അനുവദിക്കാന്‍ ആവില്ലെന്ന മറുപടിയാണത്രേ ലഭിച്ചത്.വിട്ടുകൊടുത്ത ഭൂമിക്കു എങ്ങിനെ കണക്കു കൂട്ടിയാലും അറുപതുലക്ഷത്തില്‍ അധികം വിലമതിക്കും,എന്നിട്ടോ...?സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട അര്‍ഹമായ അവകാശത്തിനായി അവര്‍ നല്‍കുന്ന ഔദാര്യം കണക്കെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍  കാത്തു കിടക്കേണ്ട ഗതികേടാണ് ഇയാള്‍ക്ക്.തുച്ചമായ ഇരുപതിനായിരം രൂപയ്ക്കു വേണ്ടിത്തന്നെ വേണ്ടി നൂറുതവണ നടന്നിട്ടുണ്ടാവും ഇയാള്‍.എന്നിട്ടും ഇയാള്‍ വികസനത്തിന് തടസ്സമാകരുത് എന്ന് കരുതി മാത്രം കോടതികളെ സമീപിച്ചില്ല.അത് അയ്യാളുടെ മഹാമനസ്കത തന്നെയാണ്.പാലം വരുമ്പോഴൊക്കെ ചെണ്ട കൊട്ടി ആഘോഷിക്കുന്നവര്‍ ഓര്‍ക്കുക അതിനൊക്കെ പിന്നില്‍ നമ്മുടെയൊക്കെ തലയെണ്ണി ആനുകൂല്യങ്ങള്‍ വാങ്ങിപറ്റുന്ന ഞാനടക്കമുള്ള രാഷ്ട്രീയക്കാര്‍ മാത്രമല്ല വിയര്‍പ്പോഴുക്കിയത്.ബാപ്പുട്ടിഹാജിയെ പോലുള്ള വലിയ മനുഷ്യരുടെ ഓതാര്യം കൂടി അതിനു പിന്നില്‍ ഉണ്ടെന്നു നാം  ഓര്‍ക്കണം.മുന്‍പ് താഴേക്കോട് പഞ്ചായതിനായി ഒരു പമ്പ് ഹൌസിനും,തച്ചനാട്ടുകരക്കായി ഒരു പമ്പ് ഹൌസിനും ,ഒരു പൊതു കിണറിനും,മറ്റൊരു റോഡിനും  ബാപ്പുട്ടിഹാജി സ്ഥലം സൌജന്ന്യമായി വിട്ടുനല്കിയിരുന്നു.പാലം കൊണ്ടുവരാന്‍ ആവേശം കാണിചിരുന്നവര്‍ അവര്‍ക്ക് ഒരു ചുക്കും നഷ്ടപ്പെടാനില്ലാ എന്ന് ബോധ്യം ഉള്ളവര്‍ തന്നെ ആയിരുന്നെക്കാം ,അത് നല്ലതിന് തന്നെ ,പക്ഷെ ആ ആവേശത്തിന്റെ ഒരംശമെങ്കിലും,ഈ പാവത്തിന് നഷ്ട പരിഹാരം വാങ്ങിക്കൊടുക്കുന്നതിലും കാണിക്കണം.ഇത് സംബന്ധിച്ച ഒരു വാര്‍ത്ത ഇന്നത്തെ മാധ്യമത്തില്‍ ഉണ്ട്.നമ്മുക്ക് ഇതിനോക്കെയെ കഴിയു .അപ്പോള്‍ ബാപ്പുട്ടി ഹാജിയെ പോലുള്ളവരെ നമ്മളൊക്കെ അല്ലാതെ ആരാ അഭിനന്ദിക്കുക ..അപ്പോള്‍ ബാപ്പുട്ടിഹാജിക്ക് നമുക്ക് കൊടുക്കാം ഒരു ലൈക് ...അല്ലെ....?

                                      പാലത്തിനായി സ്ഥലം വിട്ടു നല്‍കിയ ബാപ്പുട്ടി ഹാജി

No comments:

Post a Comment