![]() |
| തലക്കെട്ട് ചേര്‍ക്കുക |
പി ടി സൈദ് സാഹിബ്, അന്ധകാരത്തിൽ കിടന്ന ഒരു സമൂഹത്തെ പുനരുദ്ധരികാൻ ഖായിദെ മില്ലത്ത് ഇസ്മായിൽ സാഹിബിനോടൊപ്പം അദ്ധ്വാനിച്ച മഹാമനീഷി. പൂവത്താണിയുടെ സ്വന്തം സൈദ് സാഹിബ്.
ജനനം: 15-04-1903 , മരണം: 13-10-1972
1949 ഇൽ വള്ളുവനാട് താലൂക്ക് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആയിരുന്നു. സ്വദേശമായ പൂവത്താനിയിൽ നടത്തിയിരുന്ന ചന്തയിൽ നിന്നുള്ള പിരിവായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. അദ്ദേഹത്തിന്റെ പിതാമഹൻ സൈദ് ഹാജിയായിരുന്നു ചന്ത തുടങ്ങിയത്. ചന്തയിലെ വരുമാനത്തിന്റെ ഒരു ഭാഗം വീട്ടിൽ ഏല്പിച്ച് ബാക്കിയുള്ള സംഖ്യ ബാഗിൽ വെച്ച് പാർട്ടി പ്രവർത്തനത്തിന് വേണ്ടി യാത്ര തിരിക്കും. അവിഭക്ത പാലക്കാട് ജില്ലയിലിൻ വള്ളുവനാട് താലൂക്കിലുമൊക്കെ ചെന്ന് പള്ളികളിൽ കാരണവന്മാർ വിളിച്ച് കൂട്ടി കമ്മറ്റികൾ രൂപീകരിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹം ചെന്നെത്താത്ത ഗ്രാമങ്ങളില്ലാ എന്നാണു ചരിത്രം.പള്ളികളിലോ സുഹൃത്തുക്കളുടെ വീടുകളിലോ ആവും അന്തിയുറക്കം.
1953 ഇലെ മലബാർ ഡിസ്‌റ്റ്രിക്റ്റ് ബോർഡ് മെംബർ ആയിരുന്നു. ബാഫക്കി തങ്ങളും പൂക്കൊയ തങ്ങളും പൂവത്താണിയിൽ വന്നു അദ്ദേഹത്തോട് മൽസരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. ബോർഡിൽ പാർട്ടിയുടെ വിപ്പായി ബാഫഖി തങ്ങൾ തെരഞ്ഞെടുത്തത് സൈദ് സാഹിബിനെ ആയിരുന്നു. വള്ളുവനാട് താലൂക്ക് ലീഗ് സെക്രട്ടറിയും ആയിരുന്നു. അവിഭക്ത പാലക്കാട് ജില്ലാ മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു.1964 ൽ നടന്ന ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റായി. മരിക്കുന്നത് വരെ അദ്ദേഹം പ്രസിഡന്റ് ആയിരുന്നു. കൂടാതെ പൊതിയിൽ മഹല്ല് മുതവല്ലി,പൂവത്താണി ഹിദായത്ത് സ്വിബിയാണ് മദ്രസ യുടെ സ്ഥാപകൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
1971 ഇൽ ഇഹലോക വാസം വെടിയും മുമ്പ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഖായിദെ മില്ലത്തിനെയും ബാഫഖി തങ്ങളേയും കാണണം എന്നായിരുന്നു. അത് നിറവേറ്റി കൊടുത്തതായി അദ്ദെഹത്തിന്റെ സുഹ്രുത്തു കൂടി ആയ മർഹൂം പി വി എസ് മുസ്തഫാ പൂക്കോയതങ്ങൾ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കായി പൂവത്താണിയിൽ പി ടി സൈദ് സാഹിബ് സ്മാരക കൾചറൽ സെന്റർ പ്രവർത്തിച്ച് വരുന്നു. (കടപ്പാട് :ഐ.യു.എം.എൽ പൂവ്വത്താണി പേജ് )
[11/14, 08:16] shajahannattukal: പഴയ കാലത്തെ ഉഗ്ര പ്രതാപത്തിന്റെ ഓർമ്മകൾ അയവിറക്കി ഒരു ഗ്രാമം.പാലക്കാട് ജില്ലയിലെ തച്ചനാട്ടുകരയിലും,മലപ്പുറം ജില്ലയിലെ താഴേക്കോട് ,ആലിപ്പറമ്പ് എന്നീ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഈ ചെറിയ കവലക്ക് പറയാനുള്ളത് 1930 കളിൽ സജീവമായിരുന്നൊരു വിപണനകേന്ദ്രത്തിന്റെ കഥയാണ്.തെക്കേ മലബാറിലെ പ്രധാന വിപണന കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന പെരിന്തൽമണ്ണ, ,ചെർപ്പുളശ്ശേരി ,അലനല്ലൂർ ,മണ്ണാർക്കാട് എന്നീ വ്യാപാരകേന്ദ്രങ്ങൾക്കൊപ്പമായിരുന്നു അക്കാലത്ത് പൂവ്വത്താണിയുടെയും സ്ഥാനം.പച്ചക്കറിയും പലചരക്കും മാത്രമല്ല സ്വർണ്ണകച്ചവടവും ഇവിടെ തകൃതിയായി നടന്നിരുന്നു.ഗ്രാമീണ വിഭവങ്ങളുടെ വിപണന കേന്ദ്രമായിരുന്ന ഇവിടെ നിന്നും ടൺകണക്കിന് പച്ചമുളക് അക്കാലത്ത് കേരളത്തിന്റെ പലഭാഗങ്ങളിലേക്കായി കയറ്റി അയച്ചിരുന്നു.പെരിന്തൽമണ്ണയിൽ നിന്നും മറ്റും ആഴ്ച്ച ചന്ത കഴിഞ്ഞാൽ കാളവണ്ടികളിലായി സാധനങ്ങളുമായി കച്ചവടക്കാർ പൂവത്താണിയിലേക്കായിരുന്നു നീങ്ങിയിരുന്നത്.അലനല്ലൂർ ,താഴേക്കോട് ,നാട്ടുകൽ ,അരക്കുപറമ്പ് ,അടക്കമുള്ള ദിക്കുകളിൽ നിന്നും തലച്ചുമടായും സാധനങ്ങളുമായി ആളുകൾ പൂവത്താണിയിൽ ചന്തദിവസം എത്തുമായിരുന്നു.ചുമട് ഏറ്റിവരുന്നവർക്ക് ആശ്വാസത്തിനായി സാധനങ്ങൾ ഇറക്കി വെക്കുന്നതിനായി കരിങ്കല്ലുകൊണ്ടുള്ള അത്താണി ഇന്നത്തെ കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണി എന്ന സ്ഥലത്ത് ഒരുക്കിയിരുന്നു.അത്താണിയുടെ സാന്നിധ്യമാണ് ഈ പ്രദേശത്തിന് കരിങ്കല്ലത്താണി എന്ന പേര് വരാൻ കാരണം .ഈ റോഡ് അക്കാലത്ത് അറിയപ്പെട്ടിരുന്നത് കോഴിക്കോട് -മദ്രാസ് ട്രങ്ക് റോഡ് എന്ന പേരിലായിരുന്നു. കരിങ്കല്ലത്താണിയിൽ നിന്നും ഒന്നരക്കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് പൂവത്താണി സ്ഥിതി ചെയ്യുന്നത് .കരിങ്കല്ലത്താണിയിൽ കേന്ദ്രീകരിക്കുന്ന കച്ചവടക്കാർ ഒരുമിച്ചായിരുന്നു പൂവത്താണിയിലേക്ക് നീങ്ങിയിരുന്നത്.വെട്ടത്തൂർ തൂതറോഡ് അക്കാലത്ത് ഇല്ലായിരുന്നു.കരിങ്കല്ലത്താണിയിൽ നിന്നും തൂതയിലേക്കുള്ള റൂട്ടിൽ പൂവത്താണിയിലാണ് റോഡ് അവസാനിച്ചിരുന്നത്.അക്കാലത്ത് ചന്തക്കുള്ള സ്ഥലം ഒരുക്കിയിരുന്നത് പൊതിയിൽ തോട്ടിപ്പറമ്പിൽ കുഞ്ഞയമു എന്ന ആളായിരുന്നു.ലാഭത്തിൽ നിന്നും ഒരു നിശ്ചിത സംഘ്യ സ്ഥലമുടമക്ക് നൽകുന്നതായിരുന്നു രീതി.കച്ചവടം കഴിഞ് സ്ഥലം ഉടമക്ക് പണം കൊടുക്കാതെ മുങ്ങുന്നത് തടയുന്നതിനായി ഒറ്റ കവാടമായിരുന്നു ചന്തക്ക് ഉണ്ടായിരുന്നത്.കച്ചവടം നടക്കുന്ന സ്ഥലത്തിന് ചുറ്റും കെട്ടിടങ്ങൾ ഒരുക്കിയായിരുന്നു ഇത് സാധ്യമാക്കിയത്.എഫ്. എം. ഹൈസ്‌കൂൾ പരിസരത്തേക്ക് പൂവത്താണി ചന്തയിലെ ബഹളം കേൾക്കുമായിരുന്നെന്ന് പഴമക്കാർ പറയുന്നു ചെത്തല്ലൂരിൽ തിങ്ങിത്താമസിച്ചിരുന്ന ഹിന്ദുക്കളും ,പൂവ്വത്താണി മേഖലയിൽ തിങ്ങിത്താമസിച്ചിരുന്ന മുസ്ലിംകളും തമ്മിൽ അക്കാലത്ത് വലിയൊരു വ്യാപാരബന്ധം ഉണ്ടായിരുന്നു .ഇരുപ്രദേശത്തെയും കുടുമ്പങ്ങൾ തമ്മിൽ ഇന്നും ആ നല്ലബന്ധം ശക്തമായി തുടരുന്നുണ്ട്
സമീപത്തെ താഴേക്കോടും,കരിങ്കല്ലത്താണിയുമൊക്കെ കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങളുമായി നഗരവൽകരണം നടത്തുമ്പോഴും പഴയകാലപ്രതാപത്തിന്റെ നല്ല ഓർമ്മകൾ അയവിറക്കി ഒതുങ്ങിക്കഴിയുകയാണ് വലിയതായിരുന്ന ഈ ചെറിയ കവല
![]() |

